iphone 14
Posted By Editor Editor Posted On

iphone14 ലോലൈറ്റിലും മിന്നിക്കും; വിപണി കീഴടക്കാന്‍ ആപ്പിള്‍ ഐഫോണ്‍ 14ഉം പ്ലസും

നാട്ടിലേക്ക് വിളിക്കാൻ യുഎഇയിൽ അനുവദനീയമായ ഏഴ് ആപ്പുകൾ ഇവയൊക്കെയാണ് സന്‍ഫ്രാന്‍സിസ്കോ: നൂതന ഫീച്ചറുകളുമായി ആപ്പിള്‍ ഐഫോണ്‍ iphone14 പരമ്പര ഫോണുകള്‍ രംഗത്ത്. ആപ്പിള്‍ ഐഫോണ്‍ 14, ആപ്പിള്‍ ഐഫോണ്‍ 14 പ്ലസ് എന്നിവ പുറത്തിറക്കി. ആപ്പിൾ ഐഫോൺ 14 പ്ലസിന് iphone 14 promax 6.7 ഇഞ്ച് ഒഎൽഇഡി ഡിസ്‌പ്ലേയാണ് ലഭിക്കുന്നത്. ഐഫോണ്‍ 14 പ്ലസ്, ഐഫോണ്‍ 14 ക്യാമറകൾ 12എംപി+12എംപി ഇരട്ട ക്യാമറ സജ്ജീകരണത്തിലാണ് എത്തുന്നത്. എന്നാൽ പ്രധാന 12എംപി ക്യാമറയ്‌ക്കായി ഒരു വലിയ സെൻസര്‍ ഉപയോഗിക്കുന്നുവെന്നാണ് ആപ്പിള്‍ അവകാശവാദം. മെച്ചപ്പെട്ട 12എംപി സെൽഫി ക്യാമറയാണ് ഈ ഫോണുകളില്‍ ആപ്പിൾ നല്‍കുന്നത്. മെച്ചപ്പെട്ട ലോ-ലൈറ്റ് പ്രകടനവും ഇത് വാഗ്ദാനം ചെയ്യുന്നു. മുൻ ക്യാമറയ്ക്കും ഓട്ടോഫോക്കസ് ലഭിക്കുന്നു. പുതിയ സോഫ്റ്റ്വെയര്‍ അപ്ഡേഷന്‍ വഴി മൂന്ന് ക്യാമറകളിലും ലോ-ലൈറ്റ് പ്രകടനം ഗണ്യമായി മെച്ചപ്പെട്ടതായി ആപ്പിൾ പറയുന്നു. ഐഫോണ്‍ 14 ഫോണുകളിലെ വീഡിയോ നിലവാരം മെച്ചപ്പെടുത്തുന്നു. വീഡിയോ കൂടുതൽ സ്ഥിരതയുള്ളതാക്കാൻ ഒരു പുതിയ ആക്ഷൻ മോഡ് ഉള്‍പ്പെടുത്തിയിട്ടുണ്ട്. നേരത്തെ നോച്ച് ആപ്പിള്‍ ഒഴിവാക്കും എന്ന സൂചനയുണ്ടായിരുന്നെങ്കിലും അതില്‍ വ്യത്യാസമൊന്നുമുണ്ടായിട്ടില്ല. രണ്ട് മോഡല്‍ ഐഫോണിലും എ15 ബയോണിക് ചിപ്‌സെറ്റിലാണ് പുറത്തിറക്കുന്നത്. ആപ്പിൾ ഇത്തവണ ഐഫോൺ 14 സീരീസിലേക്ക് 5-കോർ ജിപിയും കൊണ്ടുവന്നിട്ടുണ്ട്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/DHk5oVTY5Y2AxRl1fIqwUF 
അമേരിക്കയില്‍ ഇറങ്ങുന്ന ഐഫോണ്‍ മോഡലിന് ഇനി മുതല്‍ സിം ട്രേ ഉണ്ടാകില്ല. പൂര്‍ണ്ണമായും ഇ-സിം സര്‍വീസില്‍ ആയിരിക്കും ഈ ഫോണ്‍ പ്രവര്‍ത്തിക്കുക എന്നും ആപ്പിള്‍ അധികൃതര്‍ പറയുന്നു. വാച്ച് സീരീസ് 8 ൽ കാണുന്നതുപോലെ ആപ്പിൾ ഐഫോൺ 14, ഐഫോൺ 14 പ്ലസ് എന്നിവയ്ക്കും ക്രാഷ് ഡിറ്റക്ഷൻ സംവിധാനം ലഭ്യമാകും.
സാറ്റലൈറ്റ് കണക്റ്റിവിറ്റി വഴി ആപ്പിൾ എമർജൻസി എസ്ഒഎസ് ആണ് ഐഫോൺ 14 സീരീസിന്റെ ഏറ്റവും വലിയ സവിശേഷത. ഐഫോൺ 14, ഐഫോൺ 14 പ്ലസ് എന്നിവ ഈ സവിശേഷതയെ പിന്തുണയ്ക്കും.
$799 (63636 രൂപ)യാണ് ആപ്പിള്‍ ഐഫോണ്‍ 14-ന്റെ പ്രാരംഭ വില. ഐഫോൺ 14 പ്ലസിന് $899 (71601 രൂപ) ആണ് വില നിശ്ചയിച്ചിരിക്കുന്നത്. ആപ്പിള്‍ ഐഫോണ്‍ 14 സെപ്റ്റംബർ 16 ന് വിൽപ്പനയ്‌ക്കെത്തുമെന്നാണ് സൂചനകള്‍, പ്ലസ് വേരിയന്റ് എത്താല്‍ ഒക്ടോബർ 16 ആകുമെന്നും കമ്പനി അറിയിക്കുന്നു. അതേസമയം ഇന്ത്യയിലെ റിലീസ് ഡേറ്റ് വ്യക്തമല്ല. എന്നാല്‍ വിലയില്‍ വലിയ വ്യത്യാസം ഉണ്ടാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഐഫോൺ 14 പ്രോ പുതിയ പർപ്പിൾ നിറത്തിൽ അടക്കമാണ് ഇറങ്ങുന്നത്. എന്നാല്‍ കാപ്സ്യൂള്‍ രൂപത്തിലുള്ള നോച്ചാണ് ഈ ഫോണിന് ഉള്ളത്. അതായത് മികച്ച രീതിയില്‍ ഒരു റീഡിസൈന്‍ ഡിസൈനില്‍ പ്രോ മോഡലില്‍ ആപ്പിള്‍ വരുത്തിയിട്ടുണ്ട് എന്ന് കാണാം. ഐഫോൺ 14 പ്രോയുടെ നോച്ചിനെ ഡൈനാമിക് ഐലൻഡ് നോച്ച് എന്നാണ് ആപ്പിള്‍ സീരിസില്‍ അറിയപ്പെടുന്നത്. നിങ്ങൾ ചെയ്യുന്ന പ്രവർത്തനത്തെയോ നിങ്ങൾ തുറന്നിരിക്കാനിടയുള്ള ആപ്പിനെയോ അടിസ്ഥാനമാക്കി അത് മാറും. ഉദാഹരണത്തിന്, മ്യൂസിക് ആപ്പ് തുറന്നിരിക്കുമ്പോൾ, നോച്ച് മറ്റൊരു തരത്തിലുള്ള ആനിമേഷൻ പ്രദർശിപ്പിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത.

ഐഫോൺ 14 പ്രോ സീരീസില്‍ സ്‌ക്രീനിന്റെ മധ്യത്തിലുള്ള വലിയ ഡാർക്ക് ബ്ലോക്കിൽ അലേർട്ട്, ആൽബം ആർട്ട്, നിയന്ത്രണങ്ങൾ എന്നിവ കാണിക്കുന്ന ഡൈനാമിക് ഐലൻഡ് എന്ന ആശയം സമാരംഭിച്ചുകൊണ്ട് ആപ്പിൾ നോച്ചിന്റെ പ്രശ്‌നം ആപ്പിള്‍ അവസരമാക്കി ഉപയോഗിച്ചു എന്നതാണ് സത്യം. പ്രോ മോഡലുകളുടെ ശേഷി നിര്‍ണ്ണയിക്കുന്നത് ഏറ്റവും പുതിയ എ16 ചിപ്പ് സെറ്റാണ് 2000 നിറ്റ്‌സ് പരമാവധി തെളിച്ചം നല്‍കുന്ന ഡിസ്പ്ലേയാണ് ഈ ഫോണിന്. ഐഫോൺ 14 പ്രോയ്ക്ക് തീർച്ചയായും വിപണിയിലെ ഏറ്റവും തിളക്കമുള്ള ഡിസ്‌പ്ലേയാണ് ഇതിലൂടെ അവതരിപ്പിക്കുന്നത്. ആപ്പിള്‍ ഐഫോണ്‍ 14 പ്രോ $999 ലും പ്രോ മാക്‌സ് $1099 നും ലഭിക്കും. ആപ്പിൾ വില വർധിപ്പിച്ചിട്ടില്ല.
ഇതിന് 16 ബില്യൺ ട്രാൻസിസ്റ്ററുകളുണ്ട്. കൂടുതൽ കാര്യക്ഷമതയ്ക്കായി ഇത് 4എന്‍എം പ്രോസസ്സിലാണ് നിർമ്മിച്ചിരിക്കുന്നത്. ഇതിന് രണ്ട് ഉയർന്ന പെര്‍ഫോമന്‍സ് കോറുകളും മറ്റ് നാല് എഫിഷന്‍സി കോറുകളും ഉണ്ട്. ഇതിന് ഒരു പുതിയ ഗ്രാഫിക് പ്രൊസ്സര്‍ യൂണിറ്റുണ്ട് ഉണ്ട്. എ16 ന് കൂടുതൽ വിപുലമായ ന്യൂറൽ എഞ്ചിനോടെയാണ് എത്തുന്നത്.
ഷൂട്ട് ചെയ്യുമ്പോൾ ചിത്രം 12എംപി ആണെങ്കിലും പ്രധാന ക്യാമറ ഇപ്പോൾ 48എംപിയാണ്. പോർട്രെയ്‌റ്റുകൾക്ക് കൂടുതൽ അനുയോജ്യമാക്കുന്നതിന് 48എംഎം ഫോക്കൽ ലെങ്ത് ലഭിക്കുന്ന 12എംപി ടെലിഫോട്ടോ ക്യാമറയുണ്ട്. ഉപയോക്താക്കൾക്ക് ഇപ്പോൾ 48എംപി റെസല്യൂഷനിൽ ഷൂട്ട് ചെയ്യാൻ പ്രോറോ ഫീച്ചര്‍ ഉപയോഗിക്കാം.
എ16 ബയോണിക് പ്രോസസർ ഇപ്പോൾ ഐഫോണ്‍ പ്രോ മോഡലുകളിൽ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു, കൂടാതെ 1ഹെര്‍ട്സ് ഡിസ്‌പ്ലേ പുതുക്കൽ നിരക്കും 48എംപി ക്വാഡ് പിക്‌സൽ സെൻസറുള്ള ആംപ്‌ഡ് അപ്പ് ക്യാമറയും ഉൾപ്പെടെ നിരവധി പുതിയ കാര്യങ്ങൾ ഐഫോണ്‍ 14 പ്രോയില്‍ സാധ്യമാകുന്നു, അടുത്തിടെ ഐഫോണ്‍ മോഡലില്‍ ഉണ്ടായ ഏറ്റവും വലിയ മാറ്റമാണ് ഇതെന്നാണ് ഐഫോണ്‍ ആരാധകരുടെ വിലയിരുത്തല്‍.

info

Comments (0)

Leave a Reply

Your email address will not be published.