deep-cleaning-dubai.jpg
Posted By Editor Editor Posted On

deep cleaning dubaiദുബായിലെ ക്ലീനർമാർ പ്രതിദിനം കിട്ടുന്നത് അനവധി മസാജ് കാർഡുകൾ

നാട്ടിലേക്ക് വിളിക്കാൻ യുഎഇയിൽ അനുവദനീയമായ ഏഴ് ആപ്പുകൾ ഇവയൊക്കെയാണ് ദുബായിലെ ശുചീകരണ തൊഴിലാളികൾക്ക് deep cleaning dubaiഅനധികൃത മസാജ് പാർലർ സേവനങ്ങൾ പരസ്യപ്പെടുത്തുന്ന കാർഡുകൾ പൊതുഇടങ്ങളിൽ നിന്ന് ലഭിക്കുന്നുണ്ട്. ദുബായ് മുനിസിപ്പാലിറ്റി (ഡിഎം) പ്രകാരം പ്രതിദിനം 2000 കാർഡുകൾ ലഭിക്കുന്നുണ്ടെന്നാണ് വിവരം. ദുബായ് എമിറേറ്റിലെ എല്ലാ റീജിയണുകളിൽ നിന്ന് 3,000 ക്ലീനർമാരാണ് അവ ശേഖരിക്കുന്നതെന്ന് ഉന്നത ഉദ്യോഗസ്ഥൻ മാധ്യമങ്ങളോട് പറഞ്ഞു.വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/DHk5oVTY5Y2AxRl1fIqwUF 
ഈ കാർഡുകൾ റോഡിൽ കളയാതെ ശരിയായ രീതിയിൽ കളയാൻ ഞങ്ങൾ എല്ലായ്‌പ്പോഴും പൊതുജനങ്ങളോട് ആവശ്യപ്പെടുമെന്ന് ഡിഎമ്മിലെ മാലിന്യ സംസ്‌കരണ വകുപ്പിന്റെ പ്രിൻസിപ്പൽ സൂപ്പർവൈസർ ഹാനി ഷേക്കർ അൽ-നുസൈറത്ത് പറഞ്ഞു. 15 മാസത്തിനുള്ളിൽ അനധികൃത മസാജ് സേവനങ്ങൾ പരസ്യപ്പെടുത്തുന്ന 5.9 ദശലക്ഷം ബിസിനസ് കാർഡുകൾ പിടിച്ചെടുത്തതായി ദുബായ് പൊലീസ് കഴിഞ്ഞ മാസം പറഞ്ഞു.

ഈ സേവനങ്ങൾ നിയമവിരുദ്ധമായതിനാൽ പ്രയോജനപ്പെടുത്തരുതെന്ന് അധികൃതർ ആവർത്തിച്ച് താമസക്കാർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. “ഈ മേഖലയിലെ ലൈസൻസുള്ളതും അംഗീകൃത കടകളും കമ്പനികളും വാഹനത്തിന്റെ ​ഗ്ലാസുകളിലും പൊതു റോഡുകളിലും അപരിഷ്‌കൃതമായ രീതിയിൽ പരസ്യ കാർഡുകൾ തൂക്കിയിട്ട് കൊണ്ടുള്ള ബിസിനസ്സ് സേവനങ്ങളെ പ്രോത്സാഹിപ്പിക്കുന്നില്ല,” അൽ-നുസൈറത്ത് പറഞ്ഞു. “അംഗീകൃത ഇലക്ട്രോണിക് മാർക്കറ്റിംഗ് ചാനലുകളിലൂടെ ബിസിനസ്സ് പ്രോത്സാഹിപ്പിക്കുന്നു. അദ്ദേഹം കൂട്ടിച്ചേർത്തു.

2021-ലും 2022-ന്റെ ആദ്യ മൂന്ന് മാസങ്ങളിലും നിയമവിരുദ്ധമായ സേവനം വാഗ്ദാനം ചെയ്തതിന് 870 പേരെ ദുബായ് പോലീസ് അറസ്റ്റ് ചെയ്തു. ഇവരിൽ 588 പേർ പൊതു ധാർമികത ലംഘിച്ചതിനും 309 പേർക്കെതിരെ കാർഡുകൾ അച്ചടിച്ച് വിതരണം ചെയ്തതിനുമാണ് കേസെടുത്തത്. ദുബായ് മുൻസിപ്പാലിറ്റി പറയുന്നതനുസരിച്ച്, മസാജ് കാർഡുകൾ വിതരണം ചെയ്യുന്നത് 2003-ൽ പുറപ്പെടുവിച്ച ലോക്കൽ ഓർഡിനൻസ് നമ്പർ 11-ന്റെ ആർട്ടിക്കിൾ 59-ന്റെയും അതിന്റെ എക്സിക്യൂട്ടീവ് ചട്ടങ്ങളുടെയും വ്യക്തമായ ലംഘനമാണ്. “ഇത് ആരോഗ്യത്തിനും സാമ്പത്തിക നാശത്തിനും കാരണമായേക്കാം. ഇതുകൂടാതെ, പൊതു ധാർമ്മികതയ്ക്ക് വിരുദ്ധമായ ശീലങ്ങളിലേക്കും പെരുമാറ്റത്തിലേക്കും അവർ പൊതുജനങ്ങളെ ആകർഷിക്കുന്നു, അത് അപകടമുണ്ടാക്കിയേക്കാം, ”അൽ-നുസൈറാത്ത് പറഞ്ഞു.

ഇത്തരം കേന്ദ്രങ്ങൾ നിയമവിരുദ്ധവും ക്രിമിനൽ പ്രവർത്തനങ്ങൾക്കും വഴിയൊരുക്കുന്നു എന്ന് ഒരു ഉന്നത ഉദ്യോ​ഗസ്ഥൻ പറഞ്ഞു. “ലൈസൻസില്ലാത്ത മസാജ് സെന്ററുകൾ വ്യാജ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ ഇരകളെ കബളിപ്പിക്കുന്നു,” ബർ ദുബായ് പോലീസ് സ്റ്റേഷൻ ഡയറക്ടറും പോലീസ് സ്റ്റേഷനുകളുടെ ഡയറക്ടർ ബോർഡ് ചെയർമാനുമായ ബ്രിഗേഡിയർ അബ്ദുല്ല ഖാദെം സുരൂർ അൽ മസെം പറഞ്ഞു. “ഇരയെത്തിക്കഴിഞ്ഞാൽ, ഒരു കൂട്ടം ആളുകൾ അവരെ ഒരു അപ്പാർട്ട്മെന്റിലേക്ക് കൊണ്ട് പോയി കെട്ടിയിട്ട് ബ്ലാക്ക് മെയിലിംഗിനായി അസഭ്യമായ ചിത്രങ്ങൾ എടുക്കുന്നു,” ഓഫീസർ പറഞ്ഞു.

INFO

Comments (0)

Leave a Reply

Your email address will not be published.