paragliding
Posted By Editor Posted On

paragliding: ദുബായില്‍ ഗ്ലൈഡര്‍ തകര്‍ന്ന് പൈലറ്റ് മരിച്ച സംഭവം; വിശദീകരണവുമായി അതോറിറ്റി

 നാട്ടിലേക്ക് വിളിക്കാൻ യുഎഇയിൽ അനുവദനീയമായ ഏഴ് ആപ്പുകൾ ഇവയൊക്കെയാണ് ദുബായില്‍ ഗ്ലൈഡര്‍ തകര്‍ന്ന് പൈലറ്റിന്റെ മരണത്തിനിടയാക്കിയ സംഭവം സ്‌കൈഡൈവ് ക്ലബ്ബിന്റെ പരിസരത്തല്ലെന്ന് വ്യോമയാന അതോറിറ്റി. ഞായറാഴ്ച രാവിലെ ദുബായില്‍ നടന്ന ഗ്ലൈഡര്‍ അപകടം (paragliding) സ്‌കൈഡൈവ് ക്ലബ്ബിന്റെ പരിസരത്തല്ലെന്ന് യുഎഇയിലെ ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി (ജിസിഎഎ) അറിയിച്ചു. സംഭവത്തിന് ക്ലബ്ബുമായോ അതിന്റെ സൗകര്യങ്ങളുമായോ പ്രവര്‍ത്തനങ്ങളുമായോ യാതൊരു ബന്ധവുമില്ലെന്ന് അതോറിറ്റി അറിയിച്ചു. മരിച്ച ദക്ഷിണാഫ്രിക്കന്‍ പൈലറ്റിന്റെ കുടുംബത്തിന് ജിസിഎഎ അനുശോചനം അര്‍പ്പിച്ചു.
സംഭവത്തിന് പിന്നിലെ കാരണങ്ങള്‍ തിരിച്ചറിയാനുള്ള അന്വേഷണം ഇപ്പോഴും തുടരുകയാണെന്ന് ജിസിഎഎ വിശദീകരണത്തില്‍ വ്യക്തമാക്കി. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FnhmZ68iD7sEgUhrY68DMP
അതേസമയം കഴിഞ്ഞ ബുധനാഴ്ച അബുദാബി ഷെയ്ഖ് സായിദ് മസ്ജിദിന്റെ പാര്‍ക്കിംഗ് ഗ്രൗണ്ടിലേക്ക് ഗ്ലൈഡര്‍ ഇടിച്ച് പൈലറ്റിന് പരിക്കേറ്റിരുന്നു. അമേച്വര്‍ നിര്‍മ്മിതമെന്ന് പറയപ്പെടുന്ന വിമാനം അല്‍ ബത്തീന്‍ എക്സിക്യൂട്ടീവ് എയര്‍പോര്‍ട്ടില്‍ ലാന്‍ഡ് ചെയ്യാന്‍ പോവുകയായിരുന്ന സാങ്കേതിക തകരാര്‍ മൂലം ജനവാസമില്ലാത്ത സ്ഥലത്ത് തകര്‍ന്നു വീഴുകയായിരുന്നു.

info

.നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും

Comments (0)

Leave a Reply

Your email address will not be published.