netflix streaming
Posted By Editor Posted On

netflix streaming: നിയമവിരുദ്ധ ഉള്ളടക്കം; നെറ്റ്ഫ്‌ലിക്‌സിന് മുന്നറിയിപ്പുമായി യുഎഇ

 നാട്ടിലേക്ക് വിളിക്കാൻ യുഎഇയിൽ അനുവദനീയമായ ഏഴ് ആപ്പുകൾ ഇവയൊക്കെയാണ് ദുബായ്: ഓണ്‍ലൈന്‍ സട്രീമിങ് പ്ലാറ്റഫോമായ നെറ്റഫ്‌ലിക്‌സിന് മുന്നറിയിപ്പുമായി യുഎഇ. നെറ്റ്ഫ്‌ലിക്‌സിന് (netflix streaming) രാജ്യത്തെ മാധ്യമ പ്രക്ഷേപണ നിയമങ്ങള്‍ ലംഘിക്കുന്നതായി യു.എ.ഇ അധികൃതര്‍ വ്യക്തമാക്കി. ടെലികമ്മ്യൂണിക്കേഷന്‍സ് റെഗുലേറ്ററി അതോറിറ്റിയും യു.എ.ഇ മീഡിയ റെഗുലേറ്ററി ഓഫീസും പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിലാണ് ഇക്കാര്യം പറയുന്നത്. യുഎഇയിലെ മാധ്യമ പ്രക്ഷേപണ നിയന്ത്രണങ്ങള്‍ ലംഘിക്കുന്നതും രാജ്യത്തെ സാമൂഹിക മൂല്യങ്ങള്‍ക്ക് വിരുദ്ധവുമായ ചില ഉള്ളടക്കങ്ങള്‍ നെറ്റ്ഫ്‌ലിക്‌സ് പ്രക്ഷേപണം ചെയ്തതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് യുഎഇ പറയുന്നു. വിവാദപരമായ ഉള്ളടക്കം നീക്കം ചെയ്യാന്‍ സ്ട്രീമിംഗ് പ്ലാറ്റ്ഫോമിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും പ്രസ്താവനയില്‍ പറഞ്ഞു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FnhmZ68iD7sEgUhrY68DMP
ഗള്‍ഫ് രാജ്യങ്ങളുടെ സംയുക്ത യോഗത്തിന് പിന്നാലെയാണ് യു.എ.ഇയുടെ പ്രസ്താവനയും പുറത്തുവന്നത്. നിയമവിരുദ്ധ ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യാന്‍ നെറ്റ്ഫ്‌ലിക്‌സിന് ഗള്‍ഫ് രാജ്യങ്ങളുടെ സംയുകത യോഗവും മുന്നറിയിപ്പ് നല്‍കിയിരുന്നു. സൗദി അറേബ്യയുടെ അധ്യക്ഷതയില്‍ ജി.സി.സി രാജ്യങ്ങളുടെ ഇലക്ട്രോണിക് മീഡിയ ഉദ്യോഗസ്ഥരുടെ സമിതി റിയാദില്‍ സമ്മേളിച്ചാണ് ആവശ്യമുന്നയിച്ചത്. ഗള്‍ഫ് രാജ്യങ്ങളുടെ മാധ്യമചട്ടങ്ങള്‍ക്ക് യോജിക്കാത്ത ദൃശ്യങ്ങളും നിയമവിരുദ്ധ ഉള്ളടക്കങ്ങളും പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുന്നുവെന്ന് ശ്രദ്ധയില്‍പെട്ട സാഹചര്യത്തിലാണ് നെറ്റ്ഫ്‌ലിക്‌സിനോട് അവ നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടതെന്ന് സമിതി വ്യക്തമാക്കി.
സാമൂഹികമൂല്യങ്ങള്‍ക്കും ഇസ്ലാമികമൂല്യങ്ങള്‍ക്കും നിരക്കാത്ത ഉള്ളടക്കങ്ങള്‍ നെറ്റ്ഫ്‌ലിക്‌സ് സംപ്രേഷണം ചെയ്യുന്നുണ്ട്. കുട്ടികള്‍ക്ക് എന്ന പേരില്‍ നല്‍കുന്ന പരിപാടികളിലും ഇത്തരം നിയമവിരുദ്ധ ഉള്ളടക്കങ്ങളുണ്ട്. അവ നീക്കം ചെയ്യാന്‍ നെറ്റ്ഫ്‌ലിക്‌സ് ഉടന്‍ തയാറാകണമെന്നും സമിതി ആവശ്യപ്പെട്ടു.

info

.നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും

Comments (0)

Leave a Reply

Your email address will not be published.