job seeker
Posted By Editor Posted On

job seeker: യുഎഇ: വിസിറ്റ് വിസയില്‍ ജോലി തേടിയെത്തിയ യുവാവ് കടലില്‍ മുങ്ങിമരിച്ചു

 നാട്ടിലേക്ക് വിളിക്കാൻ യുഎഇയിൽ അനുവദനീയമായ ഏഴ് ആപ്പുകൾ ഇവയൊക്കെയാണ് യുഎഇയില്‍ ജോലി തേടി എത്തിയ(job seeker) ഉഗാണ്ടന്‍ സ്വദേശി അബുദാബി കോര്‍ണിഷ് കടലില്‍ മുങ്ങിമരിച്ചു. മോര്‍ഗന്‍ എന്ന ജോയല്‍ കമോഗ സുഹൃത്തുക്കളോടൊപ്പമാണ് ബീച്ചില്‍ പോയത്, തുടര്‍ന്ന് നീന്തുന്നതിനിടെ വെള്ളത്തില്‍ മുങ്ങി പോകുകയായിരുന്നു. രണ്ട് മാസം മുമ്പാണ് 25 കാരന്‍ സന്ദര്‍ശന വിസയില്‍ യുഎഇയില്‍ എത്തിയത്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FnhmZ68iD7sEgUhrY68DMP നാട്ടിലുള്ള അമ്മയും സഹോദരങ്ങളും ഉള്‍പ്പെടെയുള്ള കുടുംബത്തെ പരിപാലിക്കാനായിരുന്നു അദ്ദേഹം അബുദാബിയില്‍ വന്നത്. നിര്‍ഭാഗ്യവശാല്‍, തന്റെ സ്വപ്നം സാക്ഷാത്കരിക്കാന്‍ അദ്ദേഹത്തിന് സാധിച്ചില്ല. ഫുട്‌ബോള്‍ ഇഷ്ടപ്പെട്ടിരുന്ന കമോഗ അബുദാബിയിലെ ഉഗാണ്ടന്‍ ഫുട്‌ബോള്‍ ടീമംഗമായിരുന്നു.

അബുദാബിയിലെ ഉഗാണ്ടന്‍ എംബസി കമോഗയുടെ മരണം സ്ഥിരീകരിച്ചു, ആരോഗ്യവകുപ്പ്-അബുദാബിയില്‍ നിന്ന് മരണ സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിന് ശേഷം സ്വദേശത്തേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങള്‍ക്കുള്ള ആവശ്യമായ രേഖകള്‍ ഇതിനകം ബന്ധുക്കള്‍ക്ക് നല്‍കിയിട്ടുണ്ട്. അബുദാബിയിലെ ഉഗാണ്ടന്‍ കമ്മ്യൂണിറ്റിയുമായി ഏകോപിപ്പിച്ച് അദ്ദേഹത്തിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികളിലാണ് കുടുംബം.

info

.നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും

Comments (0)

Leave a Reply

Your email address will not be published.