dubai police
Posted By Editor Posted On

dubai police: യുഎഇ: സ്‌ഫോടകവസ്തുക്കള്‍ സുരക്ഷിതമായി കൈകാര്യം ചെയ്യും ഈ പെണ്‍പുലി

 നാട്ടിലേക്ക് വിളിക്കാൻ യുഎഇയിൽ അനുവദനീയമായ ഏഴ് ആപ്പുകൾ ഇവയൊക്കെയാണ് ദുബായ് : ദുബായ് പോലീസിലെ (dubai police) ആദ്യ വനിതാ അണ്ടര്‍വാട്ടര്‍ എക്‌സ്പ്ലോസീവ് സ്‌പെഷ്യലിസ്റ്റായി ഖുലൂദ് അല്‍ മര്‍റി. അപകടംനിറഞ്ഞ സ്‌ഫോടകവസ്തുക്കള്‍ കൈകാര്യം ചെയ്യുന്നതില്‍ മികച്ചപ്രകടനമാണ് ദുബായ് പോലീസിലെ ആദ്യ വനിതാ അണ്ടര്‍വാട്ടര്‍ എക്‌സ്പ്ലോസീവ് സ്‌പെഷ്യലിസ്റ്റ് സെര്‍ജന്റ് ഖുലൂദ് അല്‍ മര്‍റി കാഴ്ചവെയ്ക്കുന്നത്. വെള്ളത്തിനടിയിലെ സ്‌ഫോടകവസ്തുക്കള്‍ സുരക്ഷിതമായി കൈകാര്യം ചെയ്യുന്നതില്‍ 16 വര്‍ഷം നീണ്ടനേട്ടങ്ങളുടെ അനുഭവസമ്പത്തുണ്ട് ഖുലൂദ് അല്‍ മര്‍റിക്ക്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FnhmZ68iD7sEgUhrY68DMP
ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഓര്‍ഗനൈസേഷന്‍സ് പ്രൊട്ടക്റ്റീവ് സെക്യൂരിറ്റി ആന്‍ഡ് എമര്‍ജന്‍സി വിഭാഗത്തിലെ സുരക്ഷാ പരിശോധനാ സംഘത്തിലെ അംഗമാണിവര്‍. സുരക്ഷാപരിശോധനകള്‍ നടത്തുന്നതിനും സംശയാസ്പദമായ വസ്തുക്കള്‍ കണ്ടെത്തുകയും സ്‌ഫോടകവസ്തുക്കള്‍ നിര്‍വീര്യമാക്കുന്നതിനും തുടര്‍ന്ന് അവ നീക്കം ചെയ്യുന്നതിനും പ്രത്യേക പ്രായോഗിക പരിശീലന പഠനങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഏറ്റെടുക്കുന്ന ദൗത്യങ്ങള്‍ സുരക്ഷിതമായി പൂര്‍ത്തിയാക്കാനും അപകടസാധ്യതകള്‍ കുറയ്ക്കാനും നിര്‍മിതബുദ്ധി ഉള്‍പ്പെടെ നൂതന സാങ്കേതികവിദ്യ ഫലപ്രദമായി ഉപയോഗിക്കുന്നതിലും വിദഗ്ദ്ധപരിശീലനം നേടിയിട്ടുണ്ട് ഖുലൂദ്. പോലീസുകാരിയായതില്‍ അഭിമാനമുണ്ടെന്നും ദുബായ് പോലീസ് സ്ത്രീകള്‍ക്കായി സൃഷ്ടിക്കുന്ന പ്രചോദനാത്മകമായ അന്തരീക്ഷത്തില്‍ സന്തോഷമുണ്ടെന്നും സെര്‍ജന്റ് ഖുലൂദ് അല്‍ മര്‍റി പറഞ്ഞു.

info

.നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും

Comments (0)

Leave a Reply

Your email address will not be published.