salik stock
Posted By Editor Posted On

salik stock: കോടികള്‍ കൊയ്യുന്ന ദുബായിലെ ‘സാലിക്’ ഓഹരി വില്‍ക്കുന്നു; പ്രവാസികള്‍ക്കും വാങ്ങാന്‍ അവസരം

നാട്ടിലേക്ക് വിളിക്കാൻ യുഎഇയിൽ അനുവദനീയമായ ഏഴ് ആപ്പുകൾ ഇവയൊക്കെയാണ് ദുബായ്: ദുബായിലെ റോഡ് ടോള്‍ പിരിക്കുന്നതിനുള്ള സംവിധാനമായ ‘സാലിക്’ ഓഹരി വില്‍ക്കുന്നു(salik stock). സ്വദേശികള്‍ക്കും വിദേശികള്‍ക്കും സാലിക്കിന്റെ ഓഹരികള്‍ വാങ്ങാം. 20 ശതമാനം ഓഹരികളാണ് സാലിക് ജനങ്ങള്‍ക്കു വില്‍ക്കുന്നത്. 15 മുതല്‍ 20 വരെയാണ് വില്‍പന. മൊത്തം 150 കോടി ഓഹരികള്‍ വില്‍ക്കും. ഓഹരിയുടെ വില ഇനിയും പുറത്തു വിട്ടിട്ടില്ല. ദുബായില്‍ ഏറ്റവും അധികം വരുമാനമുള്ള സര്‍ക്കാര്‍ സംരംഭമാണു ടോള്‍ പിരിവ്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FnhmZ68iD7sEgUhrY68DMP
ഓഹരി വിപണിയില്‍ വന്‍ കുതിപ്പാണു പുതിയ തീരുമാനത്തോടെ പ്രതീക്ഷിക്കുന്നത്. രാജ്യത്തെ പ്രമുഖ ബാങ്കുകളിലെല്ലാം സാലിക്കിന്റെ ഓഹരി ലഭിക്കും. 2007ലാണ് ദുബായില്‍ സാലിക് ഏര്‍പ്പെടുത്തിയത്. ഇതിനോടകം 8 ടോള്‍ ഗേറ്റുകള്‍ എമിറേറ്റിലുണ്ട്. അല്‍ ബര്‍ഷ, ജബല്‍ അലി, അല്‍ മംസര്‍ നോര്‍ത്ത്, അല്‍ മസാര്‍ സൗത്ത്, അല്‍ ഗറൂദ്, രാജ്യാന്തര വിമാനത്താവളത്തിന്റെ ടണല്‍, അല്‍ മക്തും ബ്രിജ് എന്നിവിടങ്ങളിലാണ് നിലവിലെ ടോള്‍ ഗേറ്റ്. ഭാവിയില്‍ കൂടുതല്‍ ടോള്‍ ഗേറ്റുകള്‍ വരാനുള്ള സാധ്യതയും നിലവിലുണ്ട്. 48.1 കോടി ട്രിപ്പുകളാണ് 2021ല്‍ സാലിക് വഴി കടന്നു പോയത്.
ഈ വര്‍ഷം ജൂണ്‍ വരെ 26.7 കോടി വാഹനങ്ങള്‍ സാലിക് ഗേറ്റ് വഴി കടന്നു പോയി. കഴിഞ്ഞ വര്‍ഷം സാലിക് വഴിയുണ്ടായ വരുമാനം 169 കോടി ദിര്‍ഹമാണ് (3633 കോടി രൂപ). ഈ വര്‍ഷം ഇതുവരെ 94.49 കോടി ദിര്‍ഹം (2031 കോടി രൂപ) സാലിക് വരുമാനം ഉണ്ടായി. ഏറ്റവും സുരക്ഷിതമായ നിക്ഷേപം എന്ന നിലയിലാണ് ഓഹരി വില്‍പനയെ അവതരിപ്പിച്ചിരിക്കുന്നത്.
ഭൂരിഭാഗം ഓഹരിയും സര്‍ക്കാരിന്റെ കയ്യിലാണ്. 20 ശതമാനം ഓഹരി വില്‍ക്കുമ്പോള്‍ 80 ശതമാനവും ദുബായ് ഗവണ്‍മെന്റ് നിലനിര്‍ത്തിയിട്ടുണ്ട്. ഓഹരി വില്‍പനയ്ക്കു കൂടുതല്‍ സുതാര്യത ഉറപ്പു വരുത്താന്‍ ലക്ഷ്യമിട്ടാണ് ഈ നിലപാട് സ്വീകരിച്ചിരിക്കുന്നത്. ഈ മാസം 29ന് കമ്പനി ദുബായ് ഫിനാന്‍ഷ്യല്‍ മാര്‍ക്കറ്റില്‍ ലിസ്റ്റ് ചെയ്യപ്പെടും. പബ്ലിക് ജോയിന്റ് സ്റ്റോക് കമ്പനിയായി ജൂണില്‍ തന്നെ സാലിക് മാറിയിരുന്നു.

8000 കോടി രൂപയാണ് ഓഹരി വില്‍പനയിലൂടെ സാലിക് ലക്ഷ്യമിടുന്നത്. ഒരാള്‍ക്ക് കുറഞ്ഞത് 1000 ഓഹരികള്‍ സ്വന്തമാക്കാം. പരമാവധി സ്വന്തമാക്കാവുന്ന ഓഹരികള്‍ക്ക് പരിധി നിശ്ചയിച്ചിട്ടില്ല. ഓഹരി വില്‍പന നടത്തുന്ന മൂന്നാമത്തെ പൊതുമേഖലാ സ്ഥാപനമാണ് സാലിക്. സാലിക് ഓഹരി ഉടമകള്‍ക്ക് ആദ്യ ലാഭ വിഹിതം 2023 ഏപ്രിലില്‍ ലഭിക്കും. ലാഭത്തിന്റെ 100 ശതമാനവും വിതരണം ചെയ്യുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FnhmZ68iD7sEgUhrY68DMP
എമിറേറ്റ്‌സ് എന്‍ബിഡി, അബുദാബി കൊമേഴ്‌സ്യല്‍ ബാങ്ക്, അബുദാബി ഇസ്ലാമിക് ബാങ്ക്, അജ്മാന്‍ ബാങ്ക്, കൊമേഴ്‌സ്യല്‍ ബാങ്ക് ഓഫ് ദുബായ്, ദുബായ് ഇസ്ലാമിക് ബാങ്ക്, എമിറേറ്റ്‌സ് ഇസ്ലാമിക് ബാങ്ക്, ഫസ്റ്റ് അബുദാബി ബാങ്ക്, മഷ്‌റിക് ബാങ്ക്, എം ബാങ്ക്, ഷാര്‍ജ ഇസ്ലാമിക് ബാങ്ക് എന്നിവിടങ്ങളില്‍ സാലിക് ഓഹരികള്‍ ലഭിക്കും. ഏപ്രിലില്‍ ദുബായ് ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അതോറിറ്റി (ദീവ) ഓഹരി വില്‍പനയിലൂടെ 610 കോടി ഡോളറാണ് (4.8 ലക്ഷം കോടി രൂപ)സമാഹരിച്ചത്. ജൂണില്‍ ബിസിനസ് പാര്‍ക്കായ ടീകോം ഓഹരി വില്‍പനയിലൂടെ 1.36 ലക്ഷം കോടി രൂപയാണ് നേടിയത്.

info

.നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും

Comments (0)

Leave a Reply

Your email address will not be published.