dubai summer surprises sale
Posted By Editor Posted On

dubai summer surprises sale: പത്താഴ്ച നീണ്ടുനിന്ന ആഘോഷങ്ങളോടെ ദുബായ് സമ്മര്‍ സര്‍പ്രൈസിന് സമാപനം

 നാട്ടിലേക്ക് വിളിക്കാൻ യുഎഇയിൽ അനുവദനീയമായ ഏഴ് ആപ്പുകൾ ഇവയൊക്കെയാണ് ദുബായ് : 25ാമത് ദുബായ് സമ്മര്‍ സര്‍െൈപ്രസസ് (ഡി.എസ്.എസ്.) സമാപിച്ചു. നിരവധി വിനോദങ്ങളും ആകര്‍ഷണങ്ങളുമായി പത്താഴ്ചയാണ് ദുബായ് സമ്മര്‍ സര്‍പ്രൈസ് (dubai summer surprises sale)നീണ്ടുനിന്നത്. ആവേശകരമായ മത്സരങ്ങള്‍, ദിവസേനയുള്ള സമ്മാനങ്ങള്‍, ആകര്‍ഷകമായ വിലക്കുറവ്, വിനോദപരിപാടികള്‍ എന്നിവ ഉള്‍പ്പെടുത്തിക്കൊണ്ടാണ് ദുബായ് നഗരം ഈ വര്‍ഷം ഡി.എസ്.എസിന്റെ രജതജൂബിലി ആഘോഷിച്ചത്. ഇത്തവണ പ്രത്യേകമായി ഉള്‍പ്പെടുത്തിയ 25 മണിക്കൂര്‍ വില്‍പ്പനയ്ക്ക് ജനങ്ങളില്‍നിന്ന് മികച്ച പ്രതികരണം ലഭിച്ചു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FnhmZ68iD7sEgUhrY68DMP
പ്രമുഖ കമ്പനികളുടെ ഗൃഹോപകരണങ്ങള്‍, സൗന്ദര്യവര്‍ധകവസ്തുക്കള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍ തുടങ്ങിയവയിലെ 90 ശതമാനം വിലക്കിഴിവുകള്‍ ഉപഭോക്താക്കള്‍ പ്രയോജനപ്പെടുത്തി. ദുബായ് ഫെസ്റ്റിവെല്‍സ് ആന്‍ഡ് റീട്ടെയ്ല്‍ എസ്റ്റാബ്ലിഷ്മെന്റ് (ഡി.എഫ്.ആര്‍.ഇ.) സംഘടിപ്പിക്കുന്ന ഡി.എസ്.എസിന്റെ 26-ാമത് പതിപ്പിന് അടുത്ത വേനല്‍ക്കാലത്ത് തുടക്കമാകും. www.mydss.ae എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ചാല്‍ കൂടുതല്‍ വിവരങ്ങള്‍ അറിയാം.

info

.നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും

Comments (0)

Leave a Reply

Your email address will not be published.