dubai district
Posted By Editor Posted On

dubai district: യുഎഇ: നാലായിരത്തോളം പേർക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ പുതിയ ദുബായ് ഡിസ്ട്രിക്റ്റ്

നാട്ടിലേക്ക് വിളിക്കാൻ യുഎഇയിൽ അനുവദനീയമായ ഏഴ് ആപ്പുകൾ ഇവയൊക്കെയാണ് ദുബായ് എമിറേറ്റില്‍ 4,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുള്ള പുതിയ പദ്ധതി(dubai district) ആരംഭിച്ചു. ദുബായ് അര്‍ബന്‍ ടെക് ഡിസ്ട്രിക്റ്റ് എന്ന പുതിയ പദ്ധതി യുഎഇ ആസ്ഥാനമായുള്ള സ്ഥാപനമായ യുആര്‍ബി (URB) ആണ് തുടങ്ങുന്നത്. ലോകത്തിലെ ഏറ്റവും വലിയ അര്‍ബന്‍ ടെക്‌നോളജി ഡിസ്ട്രിക്റ്റ് ആയിരിക്കും ഇതെന്ന് കമ്പനി പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. ദുബായിലെ അല്‍ ജദ്ദാഫ് ഏരിയയുടെ ക്രീക്ക് സൈഡില്‍ സ്ഥിതി ചെയ്യുന്ന ഡിസ്ട്രിക്റ്റ് ഗ്രീന്‍ അര്‍ബന്‍ ടെക്‌നോളജി, വിദ്യാഭ്യാസം, പരിശീലന മേഖലകളില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും.
”ലോകത്തിലെ മറ്റേതൊരു നഗരത്തേക്കാളും അര്‍ബന്‍ ടെക് പരിവര്‍ത്തനത്തിന് നേതൃത്വം നല്‍കാന്‍ ദുബായ് മികച്ചതാണ്. അര്‍ബന്‍ ടെക് ഡിസ്ട്രിക്റ്റ് നഗര നവീകരണത്തിനുള്ള ഒരു പുതിയ ആഗോള ടെക് ഹബ്ബായിരിക്കും. മൊത്തം 140,000 ചതുരശ്ര മീറ്റര്‍ ബില്‍റ്റ്-അപ്പ് ഏരിയയുള്ള ഇത് ലോകത്തിലെ ഏറ്റവും വലിയ നഗര സാങ്കേതിക ഡിസ്ട്രികറ്റ് ആയിരിക്കും. അങ്ങനെ ദുബായിയെ നഗര നവീകരണത്തിന്റെ കേന്ദ്രമാക്കി ഇത് മാറ്റും, ”യുആര്‍ബിയുടെ സിഇഒ ബഹറാഷ് ബഗേറിയന്‍ പറഞ്ഞു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FnhmZ68iD7sEgUhrY68DMP
ഡിസ്ട്രിക്റ്റില്‍ കോണ്‍ഫറന്‍സുകള്‍, പരിശീലനം, ഗവേഷണം, സെമിനാറുകള്‍, ബിസിനസ് ഇന്‍കുബേഷന്‍ തുടങ്ങി വിവിധ സൗകര്യങ്ങള്‍ ഒരുക്കും. നിര്‍മ്മാണത്തില്‍ നിന്നും പ്രവര്‍ത്തനത്തില്‍ നിന്നുമുള്ള എല്ലാ കാര്‍ബണ്‍ ഉദ്വമനങ്ങളും ഈ കെട്ടിടം നികത്തും. നെറ്റ് സീറോ കാര്‍ബണ്‍ ഡിസ്ട്രിക്റ്റ് എന്ന നിലയില്‍, ബിസിനസുകളുടെ കാര്‍ബണ്‍ കാല്‍പ്പാടുകള്‍ കുറയ്ക്കാന്‍ സഹായിക്കും.
അര്‍ബന്‍-ടെക് സൊല്യൂഷനുകളുടെ വളര്‍ച്ച വലിയ തോതില്‍ ഡിസ്ട്രിക്റ്റ് പ്രാപ്തമാക്കുകയും സുസ്ഥിര നഗരങ്ങളുമായി ബന്ധപ്പെട്ട ഏറ്റവും നിര്‍ണായകമായ ചില പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്ന നവീനര്‍ക്ക് നിക്ഷേപങ്ങള്‍ക്ക് അവസരങ്ങള്‍ നല്‍കുകയും ചെയ്യും. അടുത്ത തലമുറയിലെ നഗര സാങ്കേതിക വിദഗധരെ വളര്‍ത്തിയെടുക്കുന്ന അര്‍ബന്‍ ടെക് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ആസ്ഥാനം കൂടിയാണ് ഡിസ്ട്രിക്റ്റ്.

info

.നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും

Comments (0)

Leave a Reply

Your email address will not be published.