customs clearance dubai
Posted By Editor Posted On

customs clearance dubai: യുഎഇ: വിമാനത്തില്‍ ഹാന്റ് ബാഗില്‍ കൊണ്ടുപോയ ഒന്നര കിലോഗ്രാം സ്വര്‍ണം നഷ്ടമായതായി പരാതി

 നാട്ടിലേക്ക് വിളിക്കാൻ യുഎഇയിൽ അനുവദനീയമായ ഏഴ് ആപ്പുകൾ ഇവയൊക്കെയാണ് വിമാനത്തില്‍ ഹാന്റ് ബാഗില്‍ വച്ച് കൊണ്ടുപോയ ഒന്നര കിലോഗ്രാം സ്വര്‍ണം നഷ്ടമായതായി പരാതി(customs clearance dubai). ദുബായില്‍ നിന്ന് പാകിസ്ഥാനിലെ കറാച്ചിയിലേക്ക് പോയ വിമാനത്തില്‍ യാത്ര ചെയ്തിരുന്ന പാകിസ്ഥാനിലെ ഒരു വ്യാപാരിയാണ് പരാതിയുമായി രംഗത്തെത്തിയത്. ഹാന്റ് ബാഗില്‍ കൊണ്ടുവരികയായിരുന്ന സ്വര്‍ണം നഷ്ടമായെന്നാണ് ഇയാളുടെ ആരോപണം. കാറാച്ചി വിമാനത്താവളത്തില്‍ യാത്രക്കാരെ മുഴുവന്‍ പരിശോധിച്ചെങ്കിലും സ്വര്‍ണം കണ്ടെത്താനായില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FnhmZ68iD7sEgUhrY68DMP
കറാച്ചിയിലെ നൗരത്തന്‍ എന്ന ജ്വല്ലറിയിലേക്ക് ദുബായില്‍ നിന്ന് കൊണ്ടുവന്നതായിരുന്നു സ്വര്‍ണം. വ്യാപാരിയായ മുഹമ്മദ് മൂനിസ് എന്നയാളാണ് 1542 ഗ്രാം സ്വര്‍ണവുമായി വിമാനത്തില്‍ യാത്ര ചെയ്തതെന്നാണ് റിപ്പോര്‍ട്ട്. വിമാനത്തിന്റെ ക്യാബിനില്‍ താന്‍ കൈയില്‍ കരുതിയിരുന്ന സ്വര്‍ണം യാത്രയ്ക്കിടെ അപ്രത്യക്ഷമായെന്നാണ് ഇയാളുടെ വാദം. ഇക്കാര്യം ഇയാള്‍ യാത്രയ്ക്കിടെ വിമാന ജീവനക്കാരെ അറിയിച്ചു. ജീവനക്കാര്‍ വിമാനത്തില്‍ മുഴുവന്‍ തെരച്ചില്‍ നടത്തിയെങ്കിലും സ്വര്‍ണം കണ്ടെത്താനായില്ല. കറാച്ചിയില്‍ ലാന്റ് ചെയ്ത ശേഷം പാകിസ്ഥാനിലെ എയര്‍പോര്‍ട്ട് സെക്യൂരിറ്റി ഫോഴ്‌സ് വിമാനത്തിലെ ഓരോ യാത്രക്കാരെയും പരിശോധിച്ചു. ബാഗുകളും മറ്റ് സാധനങ്ങളുമടക്കം 100 ശതമാനം പരിശോധന നടത്തിയെങ്കിലും സ്വര്‍ണം കണ്ടെടുക്കാനായില്ല. ഏത് വിമാനത്തിലായിരുന്നു വ്യാപാരി യാത്ര ചെയ്തിരുന്നതെന്ന് റിപ്പോര്‍ട്ടുകളില്‍ വ്യക്തമല്ല.
ദുബായില്‍ നിന്ന് പാകിസ്ഥാനിലേക്ക് സ്വര്‍ണം കൊണ്ടുവരുന്ന വിവരം വ്യാപാരി, നേരത്തെ തന്നെ കസ്റ്റംസിനെ അറിയിച്ചിരുന്നു. നേരത്തെ യുഎഇയിലേക്ക് കൊണ്ടുപോയ ആഭരണങ്ങളുടെ പകുതി മൂല്യത്തിലുള്ള സ്വര്‍ണമാണ് ഇയാള്‍ തിരികെ പാകിസ്ഥാനിലേക്ക് കൊണ്ടുവന്നിരുന്നത്. എന്നാല്‍ ദുബായ് വിമാനത്താവളത്തില്‍ വെച്ചുതന്നെ സ്വര്‍ണം മോഷണം പോയതാവാനാണ് സാധ്യതെന്നാണ് പാകിസ്ഥാന്‍ കസ്റ്റംസ് അധികൃതരുടെ വാദം. സ്വര്‍ണം നഷ്ടമായിട്ടും അത് കൈയിലെ ബാഗില്‍ തന്നെയുണ്ടെന്ന് തെറ്റിദ്ധരിച്ച് ഇയാള്‍ വിമാനത്തില്‍ കയറിയിരിക്കാമെന്നാണ് നിഗമനം.

info

.നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും

Comments (0)

Leave a Reply

Your email address will not be published.