cricket ground
Posted By Editor Posted On

cricket ground: ഗിന്നസ് വേള്‍ഡ് റെക്കോഡില്‍ ഇടം നേടി ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയം

 നാട്ടിലേക്ക് വിളിക്കാൻ യുഎഇയിൽ അനുവദനീയമായ ഏഴ് ആപ്പുകൾ ഇവയൊക്കെയാണ് ഷാര്‍ജ : ഗിന്നസ് വേള്‍ഡ് റെക്കോഡില്‍ ഇടം നേടി ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയം. ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങള്‍ക്ക് വേദിയായതിനാണ് ഷാര്‍ജാ ക്രിക്കറ്റ് സ്റ്റേഡിയത്തിന് (cricket ground)ഈ അംഗീകാരം ലഭിച്ചത്. ശനിയാഴ്ച നടന്ന 281-ാമത് അന്താരാഷ്ട്ര ശ്രീലങ്ക-അഫ്ഗാനിസ്ഥാന്‍ മത്സരത്തോടെയാണ് ലോക റെക്കോഡ് തേടിയെത്തിയത്. ഒമ്പത് ടെസ്റ്റുകള്‍ക്കും 28 ടി 20 ഏകദിനങ്ങള്‍ക്കും ഷാര്‍ജ സ്റ്റേഡിയം വേദിയായി. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FnhmZ68iD7sEgUhrY68DMP
ഒരു വേദിയില്‍ ഏറ്റവും കൂടുതല്‍ ഏകദിന മത്സരങ്ങള്‍ (244) കളിച്ചതിന്റെ ഗിന്നസ് റെക്കോഡും സ്വന്തമായുണ്ട്. അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ അസോസിയേറ്റ് അംഗമായ ഒരു രാജ്യത്തെ ഒരു സ്റ്റേഡിയത്തിന് രണ്ട് ലോക റെക്കോര്‍ഡുകള്‍ അവിശ്വസനീയമായ നേട്ടമാണ്. ആസ്ട്രേലിയയിലെ സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടിന്റെ റെക്കോഡാണ് ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയം തകര്‍ത്തത്.

info

.നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും

Comments (0)

Leave a Reply

Your email address will not be published.