chess board dubai
Posted By Editor Posted On

chess board dubai: ഇന്ത്യന്‍ ഗ്രാന്‍ഡ്മാസ്റ്റര്‍ അരവിന്ദ് ചിദംബരത്തിന് ദുബായ് ഓപ്പണ്‍ ചെസ് കിരീടം

 നാട്ടിലേക്ക് വിളിക്കാൻ യുഎഇയിൽ അനുവദനീയമായ ഏഴ് ആപ്പുകൾ ഇവയൊക്കെയാണ് ദുബായ്: ഇന്ത്യന്‍ ഗ്രാന്‍ഡ്മാസ്റ്റര്‍ അരവിന്ദ് ചിദംബരത്തിന് 22-ാമത് ദുബായ് ഓപ്പണ്‍ ചെസ് കിരീടം(chess board dubai). 7.5 പോയിന്റുമായാണ് ചിദംബരം ഫിനിഷ് ചെയ്തത്. ടോപ് സീഡ് റഷ്യയുടെ അലക്സാണ്ടര്‍ പ്രെഡ്കെയെയും ഇന്ത്യയുട രമേശ് ബാബു പ്രഗ്‌നാനന്ദയെയും അപേക്ഷിച്ച് അര പോയിന്റ് മുന്നില്‍. 13,000 യുഎസ് ഡോളറും ട്രോഫിയുമാണ് സമ്മാനം. ടൂര്‍ണമെന്റിന്റെ പതിമൂന്നാം സീഡായി തുടങ്ങിയ ചിദംബരം തന്റെ നാട്ടുകാരനായ പ്രഗ്‌നാനന്ദയുമായുള്ള അവസാന റൗണ്ടിലെ സമനിലയില്‍ 7.5 പോയിന്റുമായി ഒന്നാം സ്ഥാനത്തെത്തുകയായിരുന്നു. പ്രെഡ്കെയും പ്രഗ്‌നാനന്ദയും ഏഴ് പോയിന്റുമായി ഫിനിഷ് ചെയ്തു, എന്നാല്‍ ഉയര്‍ന്ന ടൈബ്രേക്ക് സ്‌കോറുമായി റഷ്യന്‍ താരം രണ്ടാം സ്ഥാനം നേടി പ്രഗ്‌നാനന്ദയെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളുകയും ചെയ്തു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FnhmZ68iD7sEgUhrY68DMP
കഴിഞ്ഞ വര്‍ഷത്തെ കരിയറിലേറ്റ പരാജയങ്ങള്‍ക്ക് ശേഷം ഈ വര്‍ഷം രണ്ട് ദേശീയ കിരീടങ്ങളും സ്പെയിനില്‍ ചാംപ്യന്‍ഷിപ്പും നേടിയ ചിദംബരം ദുബായ് ഓപ്പണ്‍ ചെസ് ടൂര്‍ണമെന്റിലെ തന്റെ ആദ്യ വിജയം നേടി മികച്ച പ്രകടനം തുടര്‍ന്നു. ഈ വര്‍ഷത്തെ ഇന്ത്യന്‍ ബ്ലിറ്റ്സും റാപിഡ് ചാംപ്യനായ താരം, ജൂലൈയില്‍ സ്പാനിഷ് പട്ടണമായ ബെനാസ്‌കില്‍ നടന്ന രാജ്യാന്തര ടൂര്‍ണമെന്റിലെ വിജയിയാണ്. തമിഴ്‌നാട് മധുര ജില്ലയിലെ തിരുനഗര്‍ സ്വദേശിയാണ്. താന്‍ ദുബായില്‍ കുറച്ച് തവണ കളിച്ചിട്ടുണ്ടെന്നും ടൂര്‍ണമെന്റില്‍ തന്നെ വിജയിച്ചതില്‍ സന്തോഷമുണ്ടെന്നും ചിദംബരം പറഞ്ഞു.
മികച്ച 15 കളിക്കാര്‍ക്ക് ക്യാഷ് പ്രൈസുകള്‍ ലഭിച്ചു. 2011 ദുബായ് ചാംപ്യന്‍ അഭിജിത് ഗുപ്ത, സമ്മദ് ജയകുമാര്‍ ഷെറ്റെ, മുന്‍ ഏഷ്യന്‍ ചാംപ്യന്‍ സേതുരാമന്‍ എന്നിവര്‍ ഏഴ് പോയിന്റുമായി ഫിനിഷ് ചെയ്തു. ദുബായ് സ്പോര്‍ട്സ് കൗണ്‍സില്‍ ക്ലബിനും അതിന്റെ വിവിധ ചെസ് പരിപാടികള്‍ക്കും നല്‍കുന്ന ശക്തമായ പിന്തുണയെയും എമിറാത്തി ചെസ് പ്രതിഭകളുടെ വികസനത്തിനും യുഎഇയിലും പുറത്തുമുള്ള ടൂര്‍ണമെന്റുകളില്‍ കായികപ്രേമികളുടെ പങ്കാളിത്തത്തിനും പിന്തുണയ്ക്കും അധികൃതര്‍ നന്ദി പറഞ്ഞു.

info

.നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും

Comments (0)

Leave a Reply

Your email address will not be published.