asia cup cricket
Posted By Editor Posted On

asia cup cricket: ദുബായ് ഏഷ്യാ കപ്പില്‍ ഇന്ത്യയ്ക്ക് ഇന്ന് അതിനിര്‍ണായകം; ജയിച്ചില്ലെങ്കില്‍ വിമാനം കയറേണ്ടി വരും

 നാട്ടിലേക്ക് വിളിക്കാൻ യുഎഇയിൽ അനുവദനീയമായ ഏഴ് ആപ്പുകൾ ഇവയൊക്കെയാണ് ദുബായ്: ദുബായ് ഏഷ്യാ കപ്പില്‍ ഇന്ത്യയ്ക്ക് ഇന്ന് അതിനിര്‍ണായകം. ഏഷ്യാകപ്പ് സൂപ്പര്‍ ഫോറിലെ (asia cup cricket) ഇന്ത്യയുടെ രണ്ടാം പോരാട്ടമാണ് ഇന്ന് നടക്കുന്നത്. വൈകീട്ട് 7.30ന് ദുബായ് രാജ്യാന്തര സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഇന്ത്യ ശ്രീലങ്കയെ നേരിടും. പാകിസസ്ഥാനോടേറ്റ അപ്രതീക്ഷിത തോല്‍വിയോടെ ഫൈനല്‍ പ്രവേശനത്തിന് ഇന്ത്യയ്ക്ക് ഇന്ന് ജയം അനിവാര്യമാണ്. ഇന്ന് ജയിച്ചാല്‍ ശ്രീലങ്കയുടെ ഫൈനല്‍ സാധ്യത വര്‍ധിക്കുകയും ചെയ്യും. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FnhmZ68iD7sEgUhrY68DMP
ആദ്യ സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ പാകിസ്ഥാനെതിരെ അവസാന നിമിഷം ജയം കൈവിട്ടതിന്റെ ഞെട്ടലിലാണ് ഇന്ത്യ. എതിരാളികളായ ശ്രീലങ്കയാവട്ടെ അഫ്ഗാനിസ്താനെതിരെ അവസാന ഓവറില്‍ പൊരുതി ജയിച്ചതിന്റെ ആത്മവിശ്വാസവുമായാണ് എത്തുന്നത്.
വിരാട് കോഹ്ലി ഫോമിലാണെന്നത് മാത്രമാണ് ഇന്ത്യയ്ക്ക് ആത്മവിശ്വാസം നല്‍കുന്നത്. ഓപ്പണിങ്ങിലെ സ്ഥിരതയില്ലായ്മയും മധ്യനിര അവസരത്തിനൊത്ത് ഉയരാത്തതുമാണ് ഇന്ത്യയ്ക്ക് ഇനിയും തലവേദനയാകുന്നത്. എന്നാല്‍, ബൗളര്‍മാര്‍ ഭേദപ്പെട്ട പ്രകടനം നടത്തുന്നത് ആശ്വാസകരമാണ്. മാച്ച്വിന്നര്‍മാര്‍ ഇല്ലാതെയാണ് ശ്രീലങ്ക എത്തുന്നത്. അതുതന്നെയാണ് അവരുടെ ശക്തിയും ദൗര്‍ബല്യവും.

info

.നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും



Comments (0)

Leave a Reply

Your email address will not be published.