civil cases
Posted By Editor Posted On

al adeed dubai court: യുഎഇ: സിഐഡി ഉദ്യോഗസ്ഥരെന്ന് തെറ്റിദ്ധരിപ്പിച്ച് തട്ടിക്കൊണ്ടുപോകലും കവര്‍ച്ചയും; ആറ് പേര്‍ക്ക് ശിക്ഷ

നാട്ടിലേക്ക് വിളിക്കാൻ യുഎഇയിൽ അനുവദനീയമായ ഏഴ് ആപ്പുകൾ ഇവയൊക്കെയാണ് ദുബായ് : സിഐഡി ഉദ്യോഗസ്ഥരെന്ന് തെറ്റിദ്ധരിപ്പിച്ച് സ്ഥാപനത്തില്‍ തട്ടിപ്പ് നടത്തിയ ആറ് പേര്‍ക്ക് ശിക്ഷ വിധിച്ചു(al adeed dubai court). സി.ഐ.ഡി. ഉദ്യോഗസ്ഥരെന്ന് തെറ്റിദ്ധരിപ്പിച്ച് ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി സ്ഥാപനത്തില്‍ നിന്നും 80,000 ദിര്‍ഹം കവര്‍ന്നെടുത്ത ആറ് പേര്‍ക്കാണ് ദുബായ് കോടതി മൂന്ന് വര്‍ഷത്തേക്ക് ജയില്‍ ശിക്ഷ വിധിച്ചത്.
അല്‍ ഖൂസ് വ്യവസായമേഖലയില്‍ കഴിഞ്ഞ ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം. അറബ് വംശജന്റെ നേതൃത്വത്തിലുള്ള സംഘമാണ് കുറ്റകൃത്യം നടത്തിയത്. സംഘത്തില്‍ ഒരു ഏഷ്യന്‍ പൗരനും ഉള്‍പ്പെടുന്നുണ്ട്. സ്ഥാപനത്തിലെത്തിയ ഇവര്‍ ജീവനക്കാരനെ ബന്ദിയാക്കി തട്ടിക്കൊണ്ടുപോവുകയും സ്ഥാപനത്തില്‍ നിന്നും 80,000 ദിര്‍ഹം കവര്‍ന്നെടുക്കുകയുമായിരുന്നു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FnhmZ68iD7sEgUhrY68DMP
സ്ഥാപനത്തിലേക്ക് വന്ന മൂന്നുപേര്‍ സി.ഐ.ഡി.കളാണെന്ന് അവകാശപ്പെട്ടതായും വ്യാജ ഐഡി കാര്‍ഡ് കാണിച്ചെന്നും ഇരകളിലൊരാള്‍ പറഞ്ഞു. ഇവരിലൊരാള്‍ ഇരയുടെ ഐ.ഡി കാര്‍ഡ് ആവശ്യപ്പെടുകയും പോലീസ് അന്വേഷിക്കുന്ന ആളാണെന്ന് തെറ്റിദ്ധരിപ്പിക്കുകയും ചെയ്തു.
സ്ഥാപനത്തില്‍ നിന്നും പുറത്താക്കാനായി കൂടുതല്‍ അന്വേഷണം ആവശ്യമാണെന്നും പറഞ്ഞ് മറ്റൊരു ജീവനക്കാരനെ കെട്ടിയിടുകയുമായിരുന്നു. പിന്നീട് ബലമായി ഒരു വാഹനത്തില്‍ കയറ്റി അല്‍ വാര്‍സണ്‍ പ്രദേശത്ത് ഇറക്കിവിട്ടു. രക്ഷപെട്ട ഇരകളിലൊരാള്‍ ഇന്റര്‍നാഷണല്‍ സിറ്റി പോലീസ് സ്റ്റേഷനെ സമീപിച്ച് പരാതി നല്‍കുകയായിരുന്നു.

info

.നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും

Comments (0)

Leave a Reply

Your email address will not be published.