uae new visa policy
Posted By Editor Posted On

uae new visa policy: അവസരങ്ങളുടെ പറുദീസയായി യുഎഇ, ലോകം ഉറ്റുനോക്കുന്ന വിസാ നയങ്ങളും ഇളവുകളും

 നാട്ടിലേക്ക് വിളിക്കാൻ യുഎഇയിൽ അനുവദനീയമായ ഏഴ് ആപ്പുകൾ ഇവയൊക്കെയാണ് ദുബായ്: ലോക ജനതയെ പൂര്‍ണ മനസോടെ രാജ്യത്തേക്ക് സ്വാഗതം ചെയ്യുകയാണ് യുഎഇ(uae new visa policy). നിരവധി അവസരങ്ങളും ഇളവുകളും ഒരുക്കിയാണ് യുഎഇയുടെ ക്ഷണം. പ്രതിഭ തെളിയിക്കാനും സംരംഭം വളര്‍ത്താനും വരുമാനം ഉയര്‍ത്താനും യുഎഇ അവസരമൊരുക്കും. ഫ്രീ ഹോള്‍ഡില്‍ സ്വന്തമായി വീടും സ്ഥലവും സ്വന്തമാക്കാം. ഒപ്പം ദീര്‍ഘകാല വീസ നല്‍കിയും വിദേശികള്‍ക്ക് ഇടം നല്‍കുകയാണ്.
വിദേശികള്‍ക്കായി രാജ്യത്തിന്റെ വീസ നിയമം അടിമുടി മാറ്റിയിട്ടുണ്ട്. ഗോള്‍ഡന്‍ വീസയ്ക്കു പുറമേ ഗ്രീന്‍വീസയും എന്‍ട്രി പെര്‍മിറ്റും ഏര്‍പ്പെടുത്തി അടിമുടി വിദേശ സൗഹൃദമായിരിക്കുന്നു യുഎഇ. അതേസമയം, മറുവശത്ത് സ്വദേശിവല്‍ക്കരണവും വിദേശികള്‍ക്കു പുതിയ നികുതി നിര്‍ദേശങ്ങളും നടപ്പാക്കുകയും ചെയ്യുന്നു. എന്നാല്‍, മറ്റുവിദേശ രാജ്യങ്ങളെ അപേക്ഷിച്ച് നികുതി കുറവാണ്. വാറ്റ് നികുതി നടപ്പാക്കിയതിനു പുറമേ കോര്‍പറേറ്റ് സ്ഥാപനങ്ങള്‍ക്ക് ലാഭത്തില്‍ നികുതി ഏര്‍പ്പെടുത്താനുള്ള ഒരുക്കങ്ങള്‍ നടക്കുകയാണ്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FnhmZ68iD7sEgUhrY68DMP
തൊഴില്‍ വിസ
തൊഴില്‍ അന്വേഷിച്ച് എത്തുന്നവര്‍ക്ക് സ്‌പോണ്‍സര്‍ ഇല്ലാതെ വിസ എടുക്കാം. ബിരുദമോ തത്തുല്യ യോഗ്യതയോ ഉണ്ടെങ്കില്‍ നേരിട്ടു വിസയ്ക്കു നല്‍കാം. മികച്ച സര്‍വകലാശാലകളില്‍ നിന്നു പുറത്തു വരുന്ന ബിരുദധാരികള്‍ക്ക് പഠനം കഴിഞ്ഞുടന്‍ വിസ ലഭിക്കും. ഗ്രീന്‍വിസ 5 വര്‍ഷത്തേക്കാണ് ഈ വീസ നല്‍കുന്നത്. വീസ ലഭിക്കുന്നവര്‍ക്ക് കുടുംബത്തെയും കൊണ്ടുവരാം. ഇവിടെ സ്‌പോണ്‍സര്‍ഷിപ് ആവശ്യമില്ല. വിദഗ്ധ തൊഴിലാളികള്‍, സ്വയം തൊഴില്‍ സംരംഭകര്‍, ഫ്രീലാന്‍സര്‍മാര്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. ബിരുദമോ തത്തുല്യമോ ആണ് വിദ്യാഭ്യാസ യോഗ്യത. കുറഞ്ഞത് 15000 ദിര്‍ഹം ശമ്പളമായി ലഭിക്കണം.
ബിസിനസ് വീസ
സ്‌പോണ്‍സര്‍ ഇല്ലാതെ നിക്ഷേപകര്‍ക്കും സംരംഭകര്‍ക്കും ബിസിനസ് വീസ നേടാം. പുതിയ സംരംഭം തുടങ്ങുന്നവരായിരിക്കണം അപേക്ഷകര്‍. നിലവിലെ സംരംഭത്തിന് യുഎഇയില്‍ ഓഫിസ് തുറക്കുന്നവര്‍ക്കും അപേക്ഷിക്കാം. സുഹൃത്തുക്കളെയോ ബന്ധുക്കളെയോ സന്ദര്‍ശിക്കാനുള്ള വീസ യുഎഇയില്‍ റസിഡന്റ് വീസയുള്ളവരെ കാണാന്‍ അവരുടെ സുഹൃത്തുക്കള്‍ക്കോ ബന്ധുക്കള്‍ക്കോ ഈ വീസയ്ക്ക് അപേക്ഷിക്കാം. മറ്റു സ്‌പോണ്‍സര്‍മാര്‍ വേണ്ട.
ഫാമിലി വീസ
18 വയസ്സുവരെയുള്ള കുട്ടികള്‍ക്കു രക്ഷിതാക്കളുടെ സ്‌പോണ്‍സര്‍ഷിപില്‍ വീസ നല്‍കിയിരുന്നതിന്റെ കാലാവധി ഉയര്‍ത്തി. ആണ്‍കുട്ടികള്‍ക്കു 25 വയസ്സുവരെ മാതാപിതാക്കളുടെ വീസയില്‍ നില്‍ക്കാം. ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കും പ്രായപരിധിയില്‍ ഇളവ് ലഭിക്കും. വിവാഹം കഴിക്കാത്ത പെണ്‍കുട്ടികളാണെങ്കില്‍ എത്ര കാലം വരെ വേണമെങ്കില്‍ മാതാപിതാക്കളുടെ സ്‌പോണ്‍സര്‍ഷിപ്പില്‍ കഴിയാം.

താല്‍ക്കാലിക തൊഴില്‍ വീസ
താല്‍ക്കാലിക ജോലി, തൊഴില്‍പരമായ താല്‍ക്കാലിക ആവശ്യങ്ങള്‍, പ്രോജക്ട് വര്‍ക്ക് തുടങ്ങിയ കാര്യങ്ങള്‍ക്ക് യുഎഇയില്‍ വരുന്നവര്‍ക്ക് ടെപററി വര്‍ക്ക് വീസ എടുക്കാം. തൊഴില്‍ കരാറോ തൊഴിലുടമയുടെ കത്തോ ഇതിനായി നല്‍കണം. പഠനത്തിനും പരിശീലനത്തിനുമുള്ള വീസ – പരിശീലനം, പഠനം, ഇന്റേണ്‍ഷിപ് തുടങ്ങിയവയ്ക്കു വരുന്നവര്‍ക്ക് ഈ വീസ ഉപയോഗിക്കാം. പൊതു, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഈ വീസ സ്‌പോണ്‍സര്‍ ചെയ്യാം. പരിശീലനത്തിന്റെ കാലാവധി സംബന്ധിച്ചു വിശദീകരിക്കുന്ന കത്ത് ഹാജരാക്കണം. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FnhmZ68iD7sEgUhrY68DMP
ടൂറിസ്റ്റ് വീസ
വിനോദ സഞ്ചാര വീസയില്‍ വരുന്നവര്‍ ഒരു തവണ മാത്രമായിരുന്നു നേരത്തെ പ്രവേശനം. 3 മാസത്തിനകം തിരികെ പോകണം. പുതിയ വീസ 5 വര്‍ഷത്തേക്കാണ് അനുവദിക്കുന്നത്. ഇതിനിടെ പല തവണ വന്നു പോകാം. ഒരു തവണ രാജ്യത്തു പ്രവേശിച്ചാല്‍ 90 ദിവസം താമസിക്കാം, ആവശ്യമെങ്കില്‍ 90 ദിവസം കൂടി താമസം നീട്ടാം. ഒറ്റയടിക്കു പരമാവധി 180 ദിവസം തങ്ങാന്‍ കഴിയും. എന്നാല്‍, മള്‍ട്ടിപ്പിള്‍ എന്‍ട്രി ടൂറിസ്റ്റ് വീസ ലഭിക്കണമെങ്കില്‍ 6 മാസം കുറഞ്ഞത് 3.20 ലക്ഷം രൂപ ബാങ്ക് ബാലന്‍സ് കാണിക്കണം. ഡോളറായോ, ദിര്‍ഹമായോ, മറ്റു വിദേശ കറന്‍സിയിലോ ബാങ്ക് ബാലന്‍സ് കാണിക്കാം.

ഗോള്‍ഡന്‍ വീസ
10 വര്‍ഷത്തേക്കുള്ളതാണു വീസ. മികച്ച പ്രഫഷനലുകള്‍ക്കും നിക്ഷേപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും കൂടുതല്‍ കാലം രാജ്യത്ത് നില്‍ക്കാന്‍ അവസരം നല്‍കുന്നു. രാജ്യത്ത് 20 ലക്ഷം ദിര്‍ഹം (4.32കോടി രൂപ) റിയല്‍ എസ്റ്റേറ്റ് നിക്ഷേപമുള്ളവര്‍ക്കു ഗോള്‍ഡന്‍ വീസ ലഭിക്കും. വസ്തുവകകള്‍ ജാമ്യത്തില്‍ എടുത്ത് ബിസിനസ് നടത്തുന്നവര്‍ക്കും നിര്‍മാണത്തിന് ഉപയോഗിക്കാവുന്ന ഭൂമി ഉള്ളവര്‍ക്കും ആസ്തിയായി ഈ ഭൂമി കാണിക്കാം. യുഎഇയില്‍ റജിസ്റ്റര്‍ ചെയ്യുന്ന സ്റ്റാര്‍ട്ടപ്പുകളുടെ ഉടമകള്‍ക്കും ചെറുകിട സംരംഭത്തിന്റെ പരിധിയില്‍ വരുന്ന സ്റ്റാര്‍ട്ടപ്പുകളുടെ ഉടമകള്‍ക്കും വീസ ലഭിക്കും. ഇവര്‍ക്ക് വാര്‍ഷിക വരുമാനം 10 ലക്ഷം ദിര്‍ഹം (2.1 കോടി രൂപ) ഉണ്ടായിരിക്കണം. ജീവശാസ്ത്രം, സാങ്കേതിക വിദ്യ, എന്‍ജിനീയറിങ് എന്നിവയില്‍ ലോകത്തെ മികച്ച സര്‍വകലാശാലകളില്‍ നിന്ന് ഗവേഷണ ബിരുദമോ ബിരുദാനന്തര ബിരുദമോ ഉള്ള ശാസ്ത്രജ്ഞര്‍ക്ക് വീസ ലഭിക്കും. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FnhmZ68iD7sEgUhrY68DMP എമിറേറ്റ്‌സ് സയന്‍സ് കൗണ്‍സിലിന്റെ ശുപാര്‍ശയുള്ള സയന്റിസ്റ്റുകള്‍ക്കു ഗോള്‍ഡന്‍ വീസ ലഭിക്കും. കല, സംസ്‌കാരം, ഡിജിറ്റല്‍ സാങ്കേതിക വിദ്യ, കായികം, കണ്ടുപിടിത്തങ്ങള്‍, വൈദ്യശാസ്ത്രം, നിയമം തുടങ്ങിയ രംഗങ്ങളില്‍ പ്രതിഭ തെളിയിച്ചവരും ഗോള്‍ഡന്‍ വീസയ്ക്ക് അര്‍ഹരാണ്. വിദഗ്ധ തൊഴിലാളികള്‍ക്കും ഗോള്‍ഡന്‍ വീസ ലഭിക്കും. ബിരുദമാണ് അടിസ്ഥാന യോഗ്യത. തൊഴില്‍ കരാര്‍ വേണം. മാസം 30000 ദിര്‍ഹം ശമ്പളമായി ലഭിക്കണം. രാജ്യത്തെ സെക്കന്‍ഡറി, സര്‍വകലാശാല പരീക്ഷകളില്‍ ഉയര്‍ന്ന മാര്‍ക്ക് നേടുന്നവര്‍ക്കെല്ലാം ഗോള്‍ഡന്‍ വീസ ലഭിക്കും. നഴ്‌സുമാര്‍ക്കും ഗോള്‍ഡന്‍ വീസ ലഭിക്കും.

info

.നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും

Comments (0)

Leave a Reply

Your email address will not be published.