parking law
Posted By Editor Posted On

parking law: യുഎഇ: നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട പാര്‍ക്കിംഗ് നിയമലംഘനങ്ങളും പിഴകളും ഇതാ

 നാട്ടിലേക്ക് വിളിക്കാൻ യുഎഇയിൽ അനുവദനീയമായ ഏഴ് ആപ്പുകൾ ഇവയൊക്കെയാണ് യുഎഇയില്‍ വാഹനമോടിക്കുന്നവര്‍ ഉചിതമായ നിയമങ്ങള്‍ പാലിക്കേണ്ടത് അത്യാവശ്യമായതിനാല്‍ നിരവധി പാര്‍ക്കിംഗ് നിയമങ്ങളും (parking law) അറിഞ്ഞിരിക്കേണ്ടത് അനിവാര്യമാണ്. വാഹനമോടിക്കുന്നയാളുടെ അശ്രദ്ധമായ അല്ലെങ്കില്‍ അനധികൃത പാര്‍ക്കിംഗ് മറ്റൊരാള്‍ക്ക് വളരെ ബുദ്ധിമുട്ട് ഉണ്ടാക്കിയേക്കാം. അനധികൃത പാര്‍ക്കിംഗ് വാഹനങ്ങളുടെയും കാല്‍നടയാത്രക്കാരുടെയും ഗതാഗതത്തെ തടസ്സപ്പെടുത്തുകയും ഫയര്‍ ഹൈഡ്രന്റുകളിലേക്കുള്ള പ്രവേശനം പോലും തടസ്സപ്പെടുത്തുകയും ചെയ്യും. അതിനാല്‍ ഫെഡറല്‍ ട്രാഫിക് നിയമങ്ങള്‍ പാര്‍ക്കിംഗുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളും പിഴകളും പട്ടികപ്പെടുത്തുന്നു. അവയെക്കുറിച്ച് അറിയാം. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FnhmZ68iD7sEgUhrY68DMP
അനുചിതമായ പാര്‍ക്കിംഗ്: 500 ദിര്‍ഹം പിഴ
വാഹനങ്ങള്‍ക്ക് പിന്നില്‍ പാര്‍ക്ക് ചെയ്യുന്നതും അവയുടെ സഞ്ചാരം തടയുന്നതും: 500 ദിര്‍ഹം പിഴ
വാഹനം സുരക്ഷിതമാക്കാതെ പാര്‍ക്കിംഗ്: 500 ദിര്‍ഹം പിഴ
നടപ്പാതകളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത്: 400 ദിര്‍ഹം പിഴ
കാല്‍നടയാത്രക്കാരുടെ സഞ്ചാരം തടയുന്ന രീതിയില്‍ വാഹനം നിര്‍ത്തുന്നത്: 400 ദിര്‍ഹം പിഴ
ഫയര്‍ ഹൈഡ്രന്റുകള്‍ക്ക് മുന്നില്‍ പാര്‍ക്കിംഗ്: 1,000 ദിര്‍ഹം പിഴ, 6 ബ്ലാക്ക് പോയിന്റുകള്‍
പൊതുനിരത്തുകളില്‍ ഇടത് റോഡിന്റെ നിരോധിത സ്ഥലങ്ങളില്‍ വാഹനം നിര്‍ത്തിയാല്‍: 1,000 ദിര്‍ഹം പിഴ
പ്രത്യേക ആവശ്യങ്ങളുള്ള ആളുകള്‍ക്ക് അനുവദിച്ച സ്ഥലങ്ങളില്‍ പാര്‍ക്കിംഗ്: 1,000 ദിര്‍ഹം പിഴ, 6 ബ്ലാക്ക് പോയിന്റുകള്‍
ഒരു കാരണവുമില്ലാതെ റോഡിന്റെ മധ്യത്തില്‍ നിര്‍ത്തുന്നത്: 1,000 ദിര്‍ഹം പിഴ, 6 ബ്ലാക്ക് പോയിന്റുകള്‍
യെല്ലോ ബോക്‌സ് ജംഗ്ഷനില്‍ നിര്‍ത്തുന്നത്: 500 ദിര്‍ഹം പിഴ

info

.നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും

Comments (0)

Leave a Reply

Your email address will not be published.