paraglider
Posted By Editor Posted On

paraglider: ദുബായില്‍ ഗ്ലൈഡര്‍ തകര്‍ന്ന് പൈലറ്റ് മരിച്ചു

 നാട്ടിലേക്ക് വിളിക്കാൻ യുഎഇയിൽ അനുവദനീയമായ ഏഴ് ആപ്പുകൾ ഇവയൊക്കെയാണ് ദുബായില്‍ ‘അമേച്വര്‍ നിര്‍മ്മിത’ മോട്ടോറൈസ്ഡ് പാരാഗ്ലൈഡര്‍ (paraglider)തകര്‍ന്ന് പൈലറ്റ് മരിച്ചു. പാരാമോട്ടോര്‍ എഞ്ചിന്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഗ്ലൈഡറാണ് മാര്‍ഗമിലെ സ്‌കൈഡൈവ് ക്ലബ് ഏരിയയില്‍ തകര്‍ന്നതെന്ന് ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു. പൈലറ്റ് ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ളയാളാണെന്ന് അധികൃതര്‍ അറിയിച്ചു. ജിസിഎഎ അപകടത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. സാധാരണയായി യുഎഇ മരുഭൂമിയില്‍ പറക്കാന്‍ വിനോദ സഞ്ചാരികളും സന്ദര്‍ശകരും പാരാഗ്ലൈഡറുകള്‍ ഉപയോഗിക്കാറുണ്ട്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FnhmZ68iD7sEgUhrY68DMP
അമേച്വര്‍ നിര്‍മ്മിതമെന്ന് പറയപ്പെടുന്ന വിമാനം അല്‍ ബത്തീന്‍ എക്സിക്യൂട്ടീവ് എയര്‍പോര്‍ട്ടില്‍ ലാന്‍ഡ് ചെയ്യാന്‍ പോവുകയായിരുന്നു, സാങ്കേതിക തകരാര്‍ മൂലം ജനവാസമില്ലാത്ത പ്രദേശത്ത് തകര്‍ന്നുവീഴുകയായിരുന്നു. കഴിഞ്ഞയാഴ്ച അബുദാബി ഷെയ്ഖ് സായിദ് മസ്ജിദിന്റെ പാര്‍ക്കിംഗ് സ്ഥലത്ത് ചെറിയ സിവിലിയന്‍ വിമാനം തകര്‍ന്ന് പൈലറ്റിന് പരിക്കേറ്റിരുന്നു.

info

.നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും

Comments (0)

Leave a Reply

Your email address will not be published.