online system
Posted By Editor Posted On

online system: യുഎഇ: സ്‌കൂള്‍ ഫീസ് നിലവാരം ഓണ്‍ലൈനില്‍ അറിയാന്‍ പുതിയ സംവിധാനം

 നാട്ടിലേക്ക് വിളിക്കാൻ യുഎഇയിൽ അനുവദനീയമായ ഏഴ് ആപ്പുകൾ ഇവയൊക്കെയാണ് യുഎഇയില്‍ സ്‌കൂള്‍ ഫീസ് നിലവാരം ഓണ്‍ലൈനില്‍ അറിയാന്‍ പുതിയ സംവിധാനം (online system) വന്നു. സര്‍ക്കാരിന്റെ ഓണ്‍ലൈന്‍ സേവന പോര്‍ട്ടലായ ടാം ആണ് ഈ സൗകര്യം ഏര്‍പ്പെടുത്തിയത്. ‘സ്‌കൂള്‍ ഫൈന്‍ഡര്‍’ ഓപ്ഷനില്‍ പ്രവേശിച്ചാല്‍ അബുദാബിയിലെ 536 സ്‌കൂളിലെയും ഫീസ് വിവരങ്ങള്‍ മനസ്സിലാക്കി അവരവരുടെ സാമ്പത്തിക ശേഷിയനുസരിച്ച് സ്‌കൂള്‍ തിരഞ്ഞെടുക്കാം. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FnhmZ68iD7sEgUhrY68DMP
ഇഷ്ടമുള്ള സ്‌കൂളുകളുടെ ഫീസ് ഘടന താരതമ്യം ചെയ്യാനും സൗകര്യമുണ്ട്. ടാം സ്മാര്‍ട്ട് ആപ്പിലോ വെബ്‌സൈറ്റിലോ ‘സ്‌കൂള്‍ ഫൈന്‍ഡറില്‍’ ക്ലിക് ചെയ്താല്‍ മുഴുവന്‍ സ്‌കൂളുകളുടെയും പട്ടികയും ഫീസ് ഘടനയും ലഭിക്കും. ഓരോ സ്‌കൂളിന്റെയും സവിശേഷതകളും അറിയാം.
വ്യത്യസ്ത സ്‌കൂളുകളിലെ ഫീസ്, സൗകര്യം, പഠന രീതി എന്നിവ താരതമ്യം ചെയ്യാന്‍ കംപെയര്‍ സ്‌കൂള്‍ ഓപ്ഷനിലാണ് പ്രവേശിക്കേണ്ടത്. ദുബായില്‍ സമാന സൗകര്യം ഈ വര്‍ഷം ആദ്യം നിലവില്‍ വന്നിരുന്നു.

info

.നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും

Comments (0)

Leave a Reply

Your email address will not be published.