Posted By Editor Posted On

criminal cases: യുഎഇ: ജോലിക്കാരിയുടെ മരണം; വീട്ടുടമയ്ക്ക് ശിക്ഷ വിധിച്ചു

 നാട്ടിലേക്ക് വിളിക്കാൻ യുഎഇയിൽ അനുവദനീയമായ ഏഴ് ആപ്പുകൾ ഇവയൊക്കെയാണ് ദുബായില്‍ വീട്ടുജോലിക്കാരിയെ ആക്രമിച്ച് കൊലപ്പെടുത്തിയ വീട്ടുടമയ്ക്ക് ശിക്ഷ വിധിച്ചു(criminal cases). ജോലിക്കാരിയെ ആക്രമിച്ച കൊലപ്പെടുത്തിയ വീട്ടുടമയായ 54- കാരന് കോടതി 15 വര്‍ഷം തടവ് ശിക്ഷ വിധിച്ചു. 2019 – ഒക്ടോബറിലാണ് സ്ത്രീ പ്രതിയുടെകീഴില്‍ ജോലിക്കായെത്തുന്നത്. ജോലിതുടങ്ങി അഞ്ചുമാസത്തിനുശേഷം ഇവരെ ഉപദ്രവിക്കുകയായിരുന്നു. ആക്രമണത്തില്‍ പരിക്കേറ്റ് കുഴഞ്ഞുവീണ സ്ത്രീയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FnhmZ68iD7sEgUhrY68DMP പ്രതിയുടെ ആക്രമണത്തെത്തുടര്‍ന്ന് ഇരയ്ക്ക് സാരമായി പരിക്കേറ്റതായി ദുബായ് പബ്ലിക് പ്രോസിക്യൂഷന്‍ കണ്ടെത്തി. ശാരീരികവും മാനസികവുമായ പീഡനങ്ങള്‍ക്കിരയാക്കി മരണത്തിലേക്കു നയിച്ച പ്രതിക്ക് കോടതി വധശിക്ഷയാണ് വിധിച്ചത്. എന്നാല്‍, ഇരയുടെ കുടുംബത്തിന് നഷ്ടപരിഹാരം(ബ്ലഡ് മണി) നല്‍കിയതിനെത്തുടര്‍ന്ന് വധശിക്ഷ ഒഴിവാക്കി 15 വര്‍ഷം തടവ് ശിക്ഷ വിധിക്കുകയായിരുന്നു.

info

.നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും

Comments (0)

Leave a Reply

Your email address will not be published.