code of conduct for employees
Posted By Editor Posted On

code of conduct for employees: സ്‌കൂള്‍ ജീവനക്കാര്‍ക്ക് പുതിയ പെരുമാറ്റച്ചട്ടം ഏര്‍പ്പെടുത്തി യുഎഇ

 നാട്ടിലേക്ക് വിളിക്കാൻ യുഎഇയിൽ അനുവദനീയമായ ഏഴ് ആപ്പുകൾ ഇവയൊക്കെയാണ് അബുദാബി: സ്‌കൂള്‍ ജീവനക്കാര്‍ക്ക് പുതിയ പെരുമാറ്റച്ചട്ടം ഏര്‍പ്പെടുത്തി യുഎഇ. യുഎഇ വിദ്യാഭ്യാസമന്ത്രാലയം സ്‌കൂള്‍ ജീവനക്കാര്‍ക്കായുള്ള പുതിയ പെരുമാറ്റച്ചട്ടം(code of conduct for employees) പ്രഖ്യാപിച്ചു. ജീവനക്കാരില്‍ അവബോധമുണ്ടാക്കുന്ന തത്ത്വങ്ങളും മൂല്യങ്ങളും പെരുമാറ്റച്ചട്ടത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ മാര്‍ഗനിര്‍ദേശങ്ങള്‍ വിദ്യാഭ്യാസ മേഖലയിലെ മുഴുവന്‍ ജീവനക്കാര്‍ക്കും ബാധകമായിരിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി.
പെരുമാറ്റച്ചട്ടമനുസരിച്ച് ജീവനക്കാര്‍ തങ്ങളുടെ ഉത്തരവാദിത്വങ്ങള്‍ കൃത്യമായി നിര്‍വഹിക്കണം. സത്യസന്ധത, സമര്‍പ്പണം, അനുകമ്പ, നീതിയും സമത്വവും ബഹുമാനം തുടങ്ങിയ പ്രധാന മൂല്യങ്ങളെ അടിസ്ഥാനമാക്കിയാണ് പെരുമാറ്റച്ചട്ടത്തിലെ മാര്‍ഗനിര്‍ദേശങ്ങളെന്ന് മന്ത്രാലയം സൂചിപ്പിച്ചു.
തത്ത്വങ്ങള്‍, ധാര്‍മികത, പെരുമാറ്റം എന്നിവയെ അടിസ്ഥാനമാക്കിയാണ് പത്ത് മാര്‍ഗനിര്‍ദേശങ്ങളടങ്ങുന്ന പെരുമാറ്റച്ചട്ടം രൂപപ്പെടുത്തിയിട്ടുള്ളത്. സ്‌കൂള്‍ മേധാവി അടക്കമുള്ളവര്‍ക്ക് പെരുമാറ്റച്ചട്ടം ബാധകമായിരിക്കും. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FnhmZ68iD7sEgUhrY68DMP
പെരുമാറ്റച്ചട്ടമനുസരിച്ച് യു.എ.ഇ.യിലെ സമൂഹത്തെ നല്ല ആശയങ്ങളിലേക്ക് നയിക്കുന്നതോടൊപ്പം ഉയര്‍ന്നമൂല്യബോധം അവരില്‍ ഉണ്ടാക്കുകയും ചെയ്യും. സഹിഷ്ണുതയും മറ്റുള്ളവരെ അംഗീകരിക്കാനുള്ള പ്രോത്സാഹനവും നല്‍കും. കൂടാതെ വികസനത്തിലേക്കും സമൃദ്ധിയിലേക്കുമുള്ള യു.എ.ഇ.യുടെ യാത്ര മനസ്സിലാക്കാന്‍ പ്രോത്സാഹിപ്പിക്കും. ദേശിയപ്രവര്‍ത്തനങ്ങളില്‍ വിദ്യാര്‍ഥികളെ സജീവമാക്കും. ചട്ടമനുസരിച്ച് ചൂഷണം, ദുരുപയോഗം, അവഗണന, ഭീഷണിപ്പെടുത്തല്‍ എന്നിവയില്‍നിന്ന് പിന്മാറാന്‍ പ്രതിജ്ഞാബദ്ധരായി പ്രവര്‍ത്തിക്കണം. വിദ്യാര്‍ഥികളെയും അവരുടെ കുടുംബത്തെയും സംബന്ധിച്ച രഹസ്യങ്ങള്‍ വെളിപ്പെടുത്താനോ തെറ്റായവിവരങ്ങള്‍ പ്രചരിപ്പിക്കാനും പാടില്ല. കൂടാതെ വിദ്യാര്‍ഥികളെ മാനസികമായോ ശാരീരികമായോ ഉപദ്രവിക്കുന്ന പ്രവൃത്തികള്‍ പാടില്ല.

രക്ഷിതാക്കളെ ബഹുമാനിക്കുന്നതോടൊപ്പം സമൂഹത്തോടും നല്ല പെരുമാറ്റം പുലര്‍ത്തണം.
ഇമിറാത്തി സംസ്‌കാരത്തെയും പാരമ്പര്യത്തെയും ബഹുമാനിക്കുകയും ഇസ്ലാംമതത്തിനു മൂല്യങ്ങള്‍ കല്‍പ്പിക്കുകയും ചെയ്യണം. തൊഴിലിടങ്ങളിലെ സംസ്‌കാരം, മതം, വംശീയപരമായ വൈവിധ്യങ്ങള്‍ എന്നിവയെ ബഹുമാനിക്കുക. സഹപ്രവര്‍ത്തകര്‍, സ്ഥാപനങ്ങള്‍, ജീവനക്കാര്‍ എന്നിവരെ അധിക്ഷേപിക്കുന്ന രീതിയിലുള്ള പെരുമാറ്റത്തില്‍ നിന്ന് വിട്ടുനില്‍ക്കുക. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FnhmZ68iD7sEgUhrY68DMP
ജോലിസ്ഥലങ്ങളില്‍ പുകവലി ഉള്‍പ്പെടെയുള്ള അനധികൃത വസ്തുക്കള്‍ ഉപയോഗിക്കുകയോ കൈവശം വെക്കുകയോ ചെയ്യരുത്, ജന്‍ഡര്‍ ഐഡന്റിറ്റി, സ്വവര്‍ഗലൈംഗീകത തുടങ്ങി യു.എ.ഇ. സമൂഹത്തിനെതിരായ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതില്‍നിന്ന് വിട്ടുനില്‍ക്കുക,
യു.എ.ഇ. യുടെ പാരമ്പര്യത്തെ ബഹുമാനിച്ചുകൊണ്ട് വിദ്യാഭ്യാസ മേഖലയിലെ ജീവനക്കാരുടെ മാന്യമായ പ്രതിച്ഛായയ്ക്ക് അനുയോജ്യമായ രീതിയിലുള്ള വസ്ത്രധാരണം നടത്തുക തുടങ്ങിയവയും ചട്ടങ്ങളില്‍ നിഷ്‌കര്‍ഷിക്കുന്നു.
യു.എ.ഇ. നേതൃത്വത്തിന്റെ മാര്‍ഗനിര്‍ദേശങ്ങളനുസരിച്ച് സമൂഹത്തെ ശരിയായ രീതിയില്‍ മുന്നോട്ടു നയിക്കാനായി മൂല്യങ്ങള്‍ ഏകീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി ഡോ. അഹമ്മദ് ബെല്‍ഹോള്‍ അല്‍ ഫലസി പറഞ്ഞു.

info

.നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും

Comments (0)

Leave a Reply

Your email address will not be published.