big ticket online abu dhabi
Posted By Editor Posted On

big ticket online abu dhabi: പ്രവാസി വനിതയെ ഭാഗ്യം തേടിയെത്തിയത് രണ്ടാം തവണ വാങ്ങിയ അബുദാബി ബിഗ് ടിക്കറ്റിലൂടെ; വിശദാംശങ്ങള്‍

 നാട്ടിലേക്ക് വിളിക്കാൻ യുഎഇയിൽ അനുവദനീയമായ ഏഴ് ആപ്പുകൾ ഇവയൊക്കെയാണ് അബുദാബി: രണ്ടാം തവണ വാങ്ങിയ അബുദാബി ബിഗ് ടിക്കറ്റിലൂടെ പ്രവാസി വനിതയെ ഭാഗ്യം തേടിയെത്തി. ഫ്രാന്‍സ് സ്വദേശി സെലിന്‍ ജസ്സിന്‍ ആണ് ആ ഭാഗ്യശാലി. അബുദാബി ബിഗ് ടിക്കറ്റിന്റെ(big ticket online abu dhabi) ചരിത്രത്തില്‍ ആദ്യമായാണ് ഫ്രാന്‍സ് സ്വദേശി ഒന്നാം സമ്മാനം നേടുന്നത്. 243 -ാമത് സീരീസ് തത്സമയ നറുക്കെടുപ്പിലൂടെ ഗ്രാന്‍ഡ് പ്രൈസാണ് സെലിന്‍ സ്വന്തമാക്കിയത്. സിറിയന്‍ കുടുംബത്തില്‍ നിന്നുള്ള സെലിന്‍ വാങ്ങിയ 176528 എന്ന ടിക്കറ്റ് നമ്പരിലൂടെയാണ് രണ്ട് കോടി ദിര്‍ഹം (42 കോടിയിലേറെ ഇന്ത്യന്‍ രൂപ) നേടിയത്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FnhmZ68iD7sEgUhrY68DMP
സമ്മാന വിവരം അറിയിക്കാന്‍ ബിഗ് ടിക്കറ്റ് പ്രതിനിധികള്‍ വിളിച്ചപ്പോള്‍ സെലിന് തന്റെ വിജയം വിശ്വസിക്കാനായില്ല. ‘ഇത് സത്യമാണോ?’ എന്ന് അവര്‍ തിരികെ ചോദിച്ചു. ഇത് രണ്ടാം തവണയാണ് സെലിന്‍ ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ പങ്കെടുക്കുന്നത്. ഒരു സുഹൃത്തുമായി ചേര്‍ന്നാണ് സെലിന്‍ ടിക്കറ്റ് വാങ്ങിയത്. സമ്മാനത്തുക ഇവര്‍ പങ്കിട്ടെടുക്കും.
1998 മുതല്‍ ദുബായില്‍ താമസിക്കുന്ന സെലിന്‍, ഒരു ബില്‍ഡിങ് മെറ്റീരിയല്‍ കമ്പനിയിലെ പേഴ്‌സണല്‍ മാനേജരായി ജോലി ചെയ്തു വരികയാണ്. സമ്മാനം പ്രതീക്ഷിക്കാത്തതു കൊണ്ട് തന്നെ സമ്മാനത്തുക കൊണ്ട് എന്തു ചെയ്യണമെന്നത് തീരുമാനിച്ചിട്ടില്ലെന്ന് അവര്‍ പറഞ്ഞു. നന്നായി ആലോചിച്ച ശേഷം തുക എങ്ങനെ വിനിയോഗിക്കണമെന്ന് തീരുമാനിക്കുമെന്ന് സെലിന്‍ പറഞ്ഞു.
101158 എന്ന ടിക്കറ്റ് നമ്പരിനുടമയായ ഫിലിപ്പീന്‍സ് സ്വദേശി ജുനെലിറ്റോ ബോര്‍ജ ആണ് രണ്ടാം സമ്മാനമായ 10 ലക്ഷം ദിര്‍ഹം സ്വന്തമാക്കിയത്. ദോഹയില്‍ താമസിക്കുകയാണ് ഇദ്ദേഹം. മൂന്നാം സമ്മാനമായ 100,000 ദിര്‍ഹം നേടിയത് ഇന്ത്യക്കാരനായ ജയകുമാര്‍ വാസുപിള്ള ആണ്. ഇദ്ദേഹം വാങ്ങിയ 296664 എന്ന ടിക്കറ്റ് നമ്പരാണ് സമ്മാനാര്‍ഹമായത്. 251912 എന്ന ടിക്കറ്റ് നമ്പരിലൂടെ പാകിസ്ഥാനില്‍ നിന്നുള്ള അയാസ് മുഹമ്മദ് നാലാം സമ്മാനമായ 50,000 ദിര്‍ഹം നേടി. ഡ്രീം കാര്‍ പ്രൊമോഷനില്‍ ഇന്ത്യയില്‍ നിന്നുള്ള അജയ് ഭാട്ടിയ 008904 എന്ന ടിക്കറ്റ് നമ്പരിലൂടെ മാസെറാതി ഗിബ്ലി ഹെബ്രിഡ് ജി റ്റി വാഹനം സ്വന്തമാക്കി.

3,00,000 ദിര്‍ഹത്തിന്റെ ക്യാഷ് പ്രൈസ് നേടാനുള്ള പ്രതിവാര ഇലക്ട്രോണിക് നറുക്കെടുപ്പിന്റെ വിശദവിവരങ്ങള്‍
പ്രൊമോഷന്‍ 1: സെപ്റ്റംബര്‍ 1 – 7, നറുക്കെടുപ്പ് തീയതി – സെപ്റ്റംബര്‍ 8 (വ്യാഴാഴ്ച)
പ്രൊമോഷന്‍ 2: സെപ്റ്റംബര്‍ 8 – 14, നറുക്കെടുപ്പ് തീയതി – സെപ്റ്റംബര്‍ 15 (വ്യാഴാഴ്ച)
പ്രൊമോഷന്‍ 3: സെപ്റ്റംബര്‍ 15 – 21, നറുക്കെടുപ്പ് തീയതി – സെപ്റ്റംബര്‍ 22 (വ്യാഴാഴ്ച)
പ്രൊമോഷന്‍ 4: സെപ്റ്റംബര്‍ 22 – 30, നറുക്കെടുപ്പ് തീയതി – ഒക്ടോബര്‍ 1 (ശനിയാഴ്ച)
പ്രൊമോഷന്‍ കാലയളവില്‍ വാങ്ങുന്ന ബിഗ് ടിക്കറ്റ് ക്യാഷ് ടിക്കറ്റുകള്‍ തൊട്ടടുത്ത നറുക്കെടുപ്പില്‍ മാത്രമാണ് പരിഗണിക്കപ്പെടുക. ഇവ എല്ലാ ആഴ്ചയിലെയും ഇലക്ട്രോണിക് നറുക്കെടുപ്പിലേക്ക് പരിഗണിക്കപ്പെടുകയില്ല. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FnhmZ68iD7sEgUhrY68DMP
ബിഗ് ടിക്കറ്റിന്റെ ഒക്ടോബര്‍ മാസത്തിലെ നറുക്കെടുപ്പിലും രണ്ട് കോടി ദിര്‍ഹമാണ് ഒന്നാം സമ്മാന വിജയിയെ കാത്തിരിക്കുന്നത്. രണ്ടാം സമ്മാനമായി 10 ലക്ഷം ദിര്‍ഹവും മൂന്നാം സമ്മാനമായി 100,000 ദിര്‍ഹവും നാലാം സമ്മാന വിജയിക്ക് 50,000. ദിര്‍ഹവും ലഭിക്കും.

info

.നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും

Comments (0)

Leave a Reply

Your email address will not be published.