traffic fine discount
Posted By Editor Posted On

traffic fine discount: യുഎഇ: ചില ഡ്രൈവര്‍മാര്‍ക്ക് ട്രാഫിക് പിഴയില്‍ ഇളവ് പ്രഖ്യാപിച്ചു

 നാട്ടിലേക്ക് വിളിക്കാൻ യുഎഇയിൽ അനുവദനീയമായ ഏഴ് ആപ്പുകൾ ഇവയൊക്കെയാണ് ചില ഡ്രൈവര്‍മാര്‍ക്ക് ട്രാഫിക് പിഴയില്‍ ഇളവ് പ്രഖ്യാപിച്ച് (traffic fine discount) റാസല്‍ഖൈമ. രണ്ട് വര്‍ഷമോ അതില്‍ കൂടുതലോ ട്രാഫിക് പിഴകള്‍ ഈടാക്കിയ ഡ്രൈവര്‍മാര്‍ക്ക് ഇപ്പോള്‍ പുതിയ പ്രത്യേക കിഴിവ് പാക്കേജുകള്‍ പ്രയോജനപ്പെടുത്താമെന്ന് പോലീസ് അറിയിച്ചു. പോലീസ് നിശ്ചയിച്ചിട്ടുള്ള ചില നിയന്ത്രണങ്ങള്‍ അനുസരിച്ചായിരിക്കും പുതിയ സംരംഭം നടപ്പിലാക്കുക. ഇത്തരം ലംഘനങ്ങളുടെ രേഖകളുള്ള ഡ്രൈവര്‍മാര്‍ ട്രാഫിക് ആന്‍ഡ് ലൈസന്‍സിംഗ് സര്‍വീസസ് സെന്ററില്‍ പോയി ഇളവുകള്‍ക്കായി അപേക്ഷിക്കണമെന്ന് റാസല്‍ഖൈമ പോലീസിലെ ട്രാഫിക് ആന്‍ഡ് പട്രോള്‍സ് ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ ബ്രിഗ്-ജനറല്‍ അഹമ്മദ് അല്‍-സാം അല്‍-നക്ബി പറഞ്ഞു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FnhmZ68iD7sEgUhrY68DMP
താമസക്കാരുടെ സന്തോഷവും സുരക്ഷയും ജീവിതനിലവാരവും ഉയര്‍ത്തുക എന്ന പോലീസിന്റെ ലക്ഷ്യത്തിലാണ് ഈ പദ്ധതി നടപ്പിലാക്കുന്നതെന്ന് റാസല്‍ഖൈമ പോലീസ് കമാന്‍ഡര്‍-ഇന്‍-ചീഫ് മേജര്‍ ജനറല്‍ അലി അബ്ദുല്ല ബിന്‍ അല്‍വാന്‍ അല്‍ നുഐമി പറഞ്ഞു. ”ട്രാഫിക് സുരക്ഷയുടെ നിലവാരം ഉയര്‍ത്തുന്നതിനും റോഡ് ഉപയോക്താക്കളുടെ ചട്ടങ്ങളെയും നിയമങ്ങളെയും കുറിച്ചുള്ള അവബോധം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്ന വിവിധ സംരംഭങ്ങള്‍ ഞങ്ങള്‍ ആരംഭിച്ചിട്ടുണ്ട്,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

info

.നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും

Comments (0)

Leave a Reply

Your email address will not be published.