top banks in uae
Posted By Editor Posted On

top banks in uae: യുഎഇയിലെ ബാങ്കുകളിലും സ്വദേശിവല്‍ക്കരണം നടപ്പിലാക്കുന്നു

 നാട്ടിലേക്ക് വിളിക്കാൻ യുഎഇയിൽ അനുവദനീയമായ ഏഴ് ആപ്പുകൾ ഇവയൊക്കെയാണ് അബുദാബി: യുഎഇയിലെ ബാങ്കുകളിലും സ്വദേശിവല്‍ക്കരണം നടപ്പിലാക്കുന്നു. കോവിഡ് കുറഞ്ഞ ശേഷം, ബാങ്കുകളിലെ ജീവനക്കാരുടെ എണ്ണം(top banks in uae) 34,332 ആയി ഉയര്‍ത്തിയിരുന്നു. 6 മാസത്തിനിടെ 841 പേര്‍ക്കു നിയമനം നല്‍കിയതില്‍ ഭൂരിപക്ഷവും സ്വദേശികളാണ്. 782 പേര്‍ക്ക് ദേശീയ ബാങ്കുകളിലും 59 പേര്‍ക്കു വിദേശ ബാങ്കുകളിലുമാണ് ജോലി ലഭിച്ചതെന്നു യുഎഇ സെന്‍ട്രല്‍ ബാങ്ക് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. ഒരു വര്‍ഷത്തിനിടെ ആയിരത്തോളം പേരെയാണ് ജോലിക്കെടുത്തത്. ഘട്ടംഘട്ടമായി ബാങ്ക് ജീവനക്കാരുടെ എണ്ണം കൂട്ടുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. യുഎഇയിലെ ബാങ്കുകളില്‍ സുപ്രധാന പദവികളില്‍ 23.7 ശതമാനവും ഇപ്പോള്‍ സ്വദേശികളാണ്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FnhmZ68iD7sEgUhrY68DMP
കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ ഉയര്‍ന്ന തസ്തികകളിലെത്തിയ സ്വദേശികളുടെ എണ്ണത്തില്‍ 16.7% വളര്‍ച്ചയുണ്ടായി. യുഎഇ സെന്‍ട്രല്‍ ബാങ്കിന്റെ മേല്‍നോട്ടത്തിലാണു ധനവിനിമയ സ്ഥാപനങ്ങളില്‍ സ്വദേശിവല്‍ക്കരണം പുരോഗമിക്കുന്നത്. ബാങ്കുകളുടെ പ്രതിവര്‍ഷ ലാഭവിഹിതം അടിസ്ഥാനമാക്കിയാണു നിയമന നിര്‍ദേശങ്ങള്‍ നിശ്ചയിക്കുക. വരും ദിവസങ്ങളില്‍ ഇന്‍ഷുറന്‍സ് സ്ഥാപനങ്ങളിലും സ്വദേശികളെ നിയമിക്കാനുള്ള നടപടികള്‍ തുടങ്ങും.
അതേസമയം ബാങ്കുകളില്‍ നിന്ന് വായ്പ അനുവദിക്കുന്നതും വര്‍ധിച്ചു. ഈ വര്‍ഷം ആദ്യ പാദം പിന്നിട്ടപ്പോഴേക്കും 1,700 കോടി ദിര്‍ഹം വായ്പയായി ബാങ്കുകള്‍ നല്‍കി. 2017 മുതല്‍ താരതമ്യം ചെയ്താല്‍ ഏറ്റവും ഉയര്‍ന്ന വായ്പാ തുകയാണിത്.

info

.നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും

Comments (0)

Leave a Reply

Your email address will not be published.