remote woremote work permitrk permit
Posted By Editor Posted On

remote work permit: യുഎഇയില്‍ താമസിച്ച് വിദേശ കമ്പനികള്‍ക്കുവേണ്ടി ജോലി ചെയ്യാം; പെര്‍മിറ്റ് പ്രാബല്യത്തില്‍ വരുന്നു

 നാട്ടിലേക്ക് വിളിക്കാൻ യുഎഇയിൽ അനുവദനീയമായ ഏഴ് ആപ്പുകൾ ഇവയൊക്കെയാണ് അബുദാബി: യുഎഇയില്‍ പുതിയ വര്‍ക്ക് പെര്‍മിറ്റുകള്‍ നാളെ പ്രാബല്യത്തില്‍ വരും(remote work permit). അവയില്‍ ഏറ്റവും സ്വീകാര്യത ലഭിച്ച ഒന്നാണ് റിമോട്ട് വര്‍ക്ക് പെര്‍മിറ്റ്. യുഎഇയില്‍ താമസിച്ച് വിദേശ കമ്പനികള്‍ക്കുവേണ്ടി ജോലി ചെയ്യാന്‍ അനുവദിക്കുന്നതാണ് റിമോട്ട് വര്‍ക്ക് പെര്‍മിറ്റ്. യുഎഇയില്‍ പ്രവര്‍ത്തിക്കാത്ത കമ്പനിയുടെ ജീവനക്കാര്‍ക്കായിരിക്കും റിമോട്ട് വര്‍ക്ക് വീസ ലഭിക്കുക. സ്വന്തം സ്‌പോണ്‍സര്‍ഷിപ്പില്‍ ഒരു വര്‍ഷ കാലാവധിയുള്ള വീസ, തുല്യ കാലയളവിലേക്കു പുതുക്കാം. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FnhmZ68iD7sEgUhrY68DMP
കുടുംബാംഗങ്ങളെയും സ്‌പോണ്‍സര്‍ ചെയ്യാം. യുഎഇക്ക് പുറത്തുള്ള കമ്പനിയുടെ വിദൂര പ്രതിനിധി എന്നതിന്റെ തെളിവ്, യുഎഇയില്‍ സാധുതയുള്ള ആരോഗ്യ ഇന്‍ഷുറന്‍സ്, കുറഞ്ഞത് 6 മാസ കാലാവധിയുള്ള പാസ്‌പോര്‍ട്ട് എന്നിവയാണ് വേണ്ടത്. 60 ദിവസത്തേക്കുള്ള എന്‍ട്രി പെര്‍മിറ്റ് ലഭിച്ച് യുഎഇയിലെത്തി ശേഷിച്ച നടപടികള്‍ പൂര്‍ത്തിയാക്കിയാല്‍ റിമോര്‍ട്ട് വര്‍ക്ക് വീസ ലഭിക്കും. 300 ദിര്‍ഹമാണ് ഫീസ്.
അബുദാബി, ഷാര്‍ജ, അജ്മാന്‍, ഉമ്മുല്‍ഖുവൈന്‍, റാസല്‍ഖൈമ, ഫുജൈറ എമിറേറ്റുകളില്‍ താമസിച്ച് ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസന്‍ഷിപ്പ് (https://icp.gov.ae) വെബ്‌സൈറ്റിലും ദുബായിലാണെങ്കില്‍ www.visitdubai.com വെബ്‌സൈറ്റിലുമാണ് അപേക്ഷിക്കേണ്ടത്.
ലോകത്തെ ഏതു രാജ്യത്തെ ജോലിയും യുഎഇയിലിരുന്ന് ചെയ്യാന്‍ അവസരം ഒരുക്കുന്നത് ആഗോള വ്യാപാര കേന്ദ്രമായ യുഎഇക്ക് കൂടുതല്‍ നേട്ടമാകും. ഒന്നോ രണ്ടോ ജീവനക്കാരുള്ള കമ്പനികള്‍ക്കു വന്‍തുക മുടക്കി സ്വന്തം പേരില്‍ ഓഫിസോ മറ്റു സൗകര്യങ്ങളെ സജ്ജമാക്കേണ്ടി വരില്ലെന്നതാണ് നേട്ടം. വിവിധ രാജ്യക്കാര്‍ യുഎഇയില്‍ താമസിച്ച് ജോലി ചെയ്യുന്നത് സാങ്കേതിക രംഗത്തെ വിപ്ലവകരമായ മാറ്റത്തിന് വഴിവയ്ക്കും. സമ്പദ് വ്യവസ്ഥയിലും വന്‍ ചലനമുണ്ടാക്കും.

തൊഴില്‍ മേഖലയിലെ മാറ്റങ്ങള്‍ക്ക് അനുസൃതമായി നൂതന പദ്ധതി ആവിഷ്‌കരിച്ച് യുഎഇയിലേക്കു കൂടുതല്‍ പേരെ ആകര്‍ഷിക്കുകയാണ് ലക്ഷ്യം. കോവിഡിനെ തുടര്‍ന്നു രാജ്യാന്തരതലത്തില്‍ തൊഴില്‍ മേഖലയിലുണ്ടായ ഡിജിറ്റല്‍ സാധ്യതകള്‍ കണക്കിലെടുത്താണു റിമോട്ട് വര്‍ക്ക് വീസ പദ്ധതി ആരംഭിച്ചത്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FnhmZ68iD7sEgUhrY68DMP
പെര്‍മിറ്റ് ലഭിക്കുന്നവര്‍ക്ക് വീട് വാടകയ്ക്ക് എടുക്കാനും ബാങ്ക് അക്കൗണ്ട് തുടങ്ങാനും മക്കളെ സ്‌കൂളില്‍ ചേര്‍ക്കാനും അനുമതിയുണ്ട്. പ്രതിമാസം കുറഞ്ഞത് 5000 ഡോളര്‍ ശമ്പളമുള്ള ഒരു വര്‍ഷ കാലാവധിയുള്ള തൊഴില്‍ കരാര്‍, പേ സ്ലിപ്, 3 മാസത്തെ ബാങ്ക് സ്റ്റേറ്റ്‌മെന്റ് എന്നിവ നിര്‍ബന്ധം. കമ്പനി ഉടമയാണെങ്കില്‍ മാസത്തില്‍ കുറഞ്ഞത് 5000 ഡോളര്‍ വരുമാനം ഉണ്ടെന്ന് തെളിയിക്കണം. 3 മാസത്തെ കമ്പനി അക്കൗണ്ട് ബാങ്ക് സ്റ്റേറ്റ്‌മെന്റും വേണം.

info

info

.നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും

Comments (0)

Leave a Reply

Your email address will not be published.