norka certificate attestation
Posted By Editor Posted On

norka certificate attestation: ഗള്‍ഫ് നഴ്‌സിംഗ് ലൈസന്‍സിന് നോര്‍ക്ക റൂട്ട്‌സ് വഴി പരിശീലനം; അവസാന തീയതി ഇങ്ങെത്തി , ഉടന്‍ അപേക്ഷിക്കൂ

 നാട്ടിലേക്ക് വിളിക്കാൻ യുഎഇയിൽ അനുവദനീയമായ ഏഴ് ആപ്പുകൾ ഇവയൊക്കെയാണ് തിരുവനന്തപുരം: ഗള്‍ഫ് നഴ്‌സിംഗ് ലൈസന്‍സിന് നോര്‍ക്ക റൂട്ട്‌സ് വഴി പരിശീലനത്തിനായി അപേക്ഷിക്കുന്നതിന്റെ അവസാന തീയതി ഇങ്ങെത്തി(norka certificate attestation). സെപ്റ്റംബര്‍ 6 ആണ് അവസാന തീയതി. വിദേശത്ത് തൊഴില്‍ തേടുന്നവര്‍ക്ക് നൈപുണ്യം മെച്ചപ്പെടുത്തുന്നതിന് നഴ്‌സിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ കരിയര്‍ എന്‍ഹാന്‍സ്‌മെന്റ് മുഖാന്തിരം നോര്‍ക്ക റൂട്ട്‌സ് നൈപുണ്യ വികസന പരിശീലന പരിപാടിയിലേയ്ക്ക് സെപ്റ്റംബര്‍ ആറു വരെ അപേക്ഷ നല്‍കാം.
അപേക്ഷകരില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന 40 പേര്‍ക്കാണ് പരിശീലനം. കോഴ്‌സ് തുകയുടെ 75 ശതമാനം നോര്‍ക്ക റൂട്ട്സ് വഹിക്കും. പട്ടിക ജാതി പട്ടിക വര്‍ഗ്ഗ ബി.പി.എല്‍ വിഭാഗത്തില്‍പ്പെടുന്നവര്‍ക്ക് പരിശീലനം സൗജന്യമാണ്. താല്‍പര്യമുള്ളവര്‍ സെപ്റ്റംബര്‍ 6 നു മുമ്പ് www.norkaroots.org വെബ് സൈറ്റില്‍ നല്‍കിയിട്ടുള്ള ലിങ്ക് മുഖേന രജിസ്റ്റര്‍ ചെയ്യണമെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ടോള്‍ ഫ്രീ നമ്പറായ 1800-425-3939 ല്‍ ബന്ധപ്പെടാവുന്നതാണ്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FnhmZ68iD7sEgUhrY68DMP
ബി.എസ്.സി നഴ്‌സിംഗും കുറഞ്ഞത് രണ്ട് വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും ഉള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. നഴ്‌സിംഗ് രംഗത്ത് കൂടുതല്‍ പ്രവര്‍ത്തി പരിചയം ഉള്ളവര്‍ക്കും നോര്‍ക്ക റൂട്ട്‌സ് ഷോര്‍ട്ട് ലിസ്റ്റ് ചെയ്തിട്ടുള്ളവര്‍ക്കും മുന്‍ഗണന ലഭിക്കും. വിദേശ രാജ്യങ്ങളില്‍ നഴ്‌സിംഗ് മേഖലയില്‍ തൊഴില്‍ നേടുന്നതിന് അതത് രാജ്യങ്ങളിലെ സര്‍ക്കാര്‍ ലൈസന്‍സിംഗ് പരീക്ഷ പാസാകേണ്ടതുണ്ട്. HAAD/MOH/DHA/PROMETRIC/NHRA തുടങ്ങിയ പരീക്ഷകള്‍ പാസാകുന്നതിന് കേരള സര്‍ക്കാര്‍ സ്ഥാപനമായ കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്‌സലന്‍സിന്റെ അംഗീകൃത സ്ഥാപനമായ നൈസ് അക്കാദമി മുഖാന്തിരമാണ് പരിശീലനം.

info

.നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും

Comments (0)

Leave a Reply

Your email address will not be published.