expatriate family
Posted By Editor Posted On

expatriate family: യുഎഇ: ഡെലിവറി ജീവനക്കാരുടെ കണ്ണും മനസും നിറച്ച് പ്രവാസി മലയാളി കുടുംബം

 നാട്ടിലേക്ക് വിളിക്കാൻ യുഎഇയിൽ അനുവദനീയമായ ഏഴ് ആപ്പുകൾ ഇവയൊക്കെയാണ് ദുബായ് : ഡെലിവറി ജീവനക്കാരുടെ കണ്ണും മനസും നിറച്ച് പ്രവാസി മലയാളി കുടുംബം(expatriate family). വ്യത്യസ്ത രീതിയില്‍ ജന്മദിനം ആഘോഷിച്ചാണ് പ്രവാസി മലയാളി കുടുംബം ഡെലിവറി ജീവനക്കാരുടെ മനം കവര്‍ന്നത്. ഷാര്‍ജയിലാണ് ഒരു മലയാളി കുടുംബം വ്യത്യസ്തമായ ജന്മദിനാഘോഷം നടത്തിയത്. ഡെലിവറി ബോയ്സ് കൊണ്ടുവരുന്ന ഭക്ഷണം തിരികെ അവര്‍ക്ക് തന്നെ നല്‍കി, കൂടെ ഒരു സമ്മാനവും. യു.എ.ഇ. യിലെ ബിസിനസ് സംരംഭകയും കണ്ണൂര്‍ കണ്ണാടിപ്പറമ്പ് സ്വദേശിനിയുമായ ഹസീനാ നിഷാദിന്റെ ജന്മദിനത്തോടനുബന്ധിച്ച്, ഭര്‍ത്താവ് നിഷാദ് ഹുസൈനും മക്കളായ ഷിനാസ്, ഹംദാന്‍, ഹനാന്‍, ഹെസ്ലിന്‍ എന്നിവരും ചേര്‍ന്നാണ് വ്യത്യസ്തമായ ആഘോഷമൊരുക്കിയത്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FnhmZ68iD7sEgUhrY68DMP
റോഡിലെ തടസ്സം നീക്കിയതിന് ദുബായ് കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഒരു ഡെലിവറി ബോയിയെ നേരില്‍കണ്ട് അഭിനന്ദിച്ച പ്രവൃത്തിയില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് നിത്യജീവിതത്തില്‍ സ്ഥിരമായി കാണാറുള്ള ഡെലിവറി ബോയ്സിന് വേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യണമെന്ന ആഗ്രഹം ഉണ്ടായത്. ഈ ആശയം ആദ്യം പറഞ്ഞത് മക്കളാണ്. അങ്ങിനെ ഹസീനയുടെ പിറന്നാള്‍ ദിനത്തില്‍ അഞ്ചുപേരും ചേര്‍ന്ന് സമ്മാനങ്ങളൊരുക്കിയെന്ന് നിഷാദ് ഹുസൈന്‍ പറഞ്ഞു.
‘ഇന്ന് ഞങ്ങളുടെ ഉമ്മയുടെ പിറന്നാളാണ്, ആ സന്തോഷം നിങ്ങളുമായി പങ്കുവെയ്ക്കുന്നു’ എന്നെഴുതിയ മനോഹരമായ സമ്മാനപ്പൊതി മക്കള്‍ നാലുപേരും ചേര്‍ന്ന് ഒരുക്കിവെച്ചു. ഫുഡ് ഡെലിവറി ആപ്പില്‍ മുന്‍കൂറായി പണമടച്ച് ഷാര്‍ജയിലെ വിവിധ റെസ്റ്റോറന്റുകളില്‍നിന്ന് ഇഷ്ട വിഭവങ്ങള്‍ ഓര്‍ഡര്‍ ചെയ്തു. അങ്ങിനെ ജന്മദിനത്തില്‍ 50-ഓളം ഡെലിവറി ബോയ്സ് പല സമയങ്ങളിലായി ഡെലിവറിക്കായി ഇവരുടെ വില്ലയിലെത്തി. ഷിനാസ്, ഹംദാന്‍, ഹനാന്‍, ഹെസ്ലിന്‍ എന്നിവര്‍ ചേര്‍ന്ന് അവരെ സ്വീകരിച്ചു. കൊണ്ടുവന്ന ഭക്ഷണം തിരികെ അവര്‍ക്ക് കഴിക്കാനായി നല്‍കി, കൂടെ സമ്മാനപ്പൊതിയും നല്‍കി സന്തോഷത്തോടെ തിരിച്ചയച്ചു. ആദ്യമൊന്നും വിശ്വസിച്ചില്ലെങ്കിലും പിന്നീട് കണ്ണുനിറഞ്ഞ് കുട്ടികളോട് നന്ദി രേഖപ്പെടുത്തിയാണ് എല്ലാവരും മടങ്ങിയത്.
അഞ്ച് വര്‍ഷത്തെ ഡെലിവറി ജീവിതത്തില്‍ ഇങ്ങനെയൊരു അനുഭവം ആദ്യമായാണെന്ന് പാകിസ്ഥാന്‍ സ്വദേശിയായ അബ്ദുല്‍ റസാഖ് പറഞ്ഞു. ബംഗ്ലാദേശ് സ്വദേശിയായ നൂറുല്‍ ഹസ്സനും മറ്റ് ചില ഡെലിവറി ബോയ്സും കുട്ടികളോടൊപ്പം നിന്ന് സെല്‍ഫിയെടുത്തു. ബിഹാര്‍ സ്വദേശിയായ അശോക് കുമാര്‍, കൊണ്ടുവന്ന ഭക്ഷണപ്പൊതി തിരികെ നല്‍കിയപ്പോള്‍ കുട്ടികള്‍ പറ്റിയ്ക്കാന്‍ വേണ്ടി ചെയ്യുന്നതാണോ എന്ന സംശയത്തില്‍ തിരിച്ചുപോകാനൊരുങ്ങി. എന്നാല്‍ വീട്ടുകാര്‍ വന്ന് നിര്‍ബന്ധിച്ചപ്പോഴാണ് കാര്യം ബോധ്യമായത്. സഹായ മനസ്‌കതയും സഹജീവികളോട് കരുണയോടെ പെരുമാറേണ്ടതിന്റെ ആവശ്യകതയും കുട്ടികള്‍ക്ക് മനസ്സിലാക്കാന്‍ ഇത് കൂടുതല്‍ സഹായകമായി എന്ന് നിഷാദ് ഹുസ്സൈനും ഭാര്യ ഹസീന നിഷാദും പറഞ്ഞു.

ദമ്പതികളുടെ മൂത്തമകന്‍ ഷിനാസ് നിഷാദ് ഷാര്‍ജ ജെംസ് മില്ലേനിയം സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിയാണ്. അതെ സ്‌കൂളിലെ രണ്ടാം ക്ളാസ് വിദ്യാര്‍ഥിനിയാണ് ഹനാന്‍ അമീറ. ഷാര്‍ജ കേംബ്രിജ് ഇന്റര്‍നാഷണല്‍ സ്‌കൂളിലെ അഞ്ചാം ക്‌ളാസ് വിദ്യാര്‍ഥിയാണ് ഹംദാന്‍ നിഷാദ്. നാലാമത്തെ കുട്ടിയായ ഹെസ്ലിന്‍ അമീറയ്ക്ക് രണ്ടുവയസ്സാണ്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FnhmZ68iD7sEgUhrY68DMP
ദമ്പതിമാരായ ഈ ബിസിനസ് സംരംഭകര്‍ സ്വന്തം തൊഴിലാളികള്‍ക്ക് നല്‍കുന്ന കാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ പ്രശസ്തരാണ്. കഴിഞ്ഞ അന്താരാഷ്ട്ര തൊഴിലാളി ദിനത്തില്‍ തങ്ങളുടെ ഏഴായിരത്തോളം തൊഴിലാളികളില്‍നിന്ന് മുന്‍വര്‍ഷങ്ങളില്‍ മികച്ച സേവനം കാഴ്ചവെച്ച എട്ടുപേരെ റോള്‍സ് റോയിസ് കാറില്‍ കൊണ്ടുപോയി ബുര്‍ജ് ഖലീഫയും ബുര്‍ജ് അല്‍ അറബും കാണിച്ച് പഞ്ചനക്ഷത്ര ഹോട്ടലില്‍ രണ്ട് ദിവസത്തെ ആഡംബര ജീവിതം സമ്മാനിച്ചത് ഏറെ പ്രശംസ നേടിയിരുന്നു.

info

.നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും

Comments (0)

Leave a Reply

Your email address will not be published.