civil court
Posted By Editor Posted On

civil court: യുഎഇ: ട്രാഫിക് പിഴയടക്കാന്‍ സുഹൃത്തിന്റെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച യുവതിയ്ക്ക് ശിക്ഷ

 നാട്ടിലേക്ക് വിളിക്കാൻ യുഎഇയിൽ അനുവദനീയമായ ഏഴ് ആപ്പുകൾ ഇവയൊക്കെയാണ് അബുദാബിയില്‍ ട്രാഫിക് പിഴയടക്കാന്‍ സുഹൃത്തിന്റെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച യുവതിയ്ക്ക് ശിക്ഷ വിധിച്ചു(civil court). സുഹൃത്തിന്റെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് 69,000 ദിര്‍ഹം ട്രാഫിക് പിഴയടച്ച യുവതിയോട് പണം തിരിച്ചടയ്ക്കാന്‍ കോടതി ഉത്തരവിട്ടു. അറബ് യുവതി പണം നല്‍കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് അബുദാബി ഫാമിലി ആന്‍ഡ് സിവില്‍ ആന്‍ഡ് അഡ്മിനിസ്‌ട്രേറ്റീവ് ക്ലെയിംസ് കോടതിയാണ് പണം തിരിച്ചടയ്ക്കാന്‍ ഉത്തരവിട്ടത്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FnhmZ68iD7sEgUhrY68DMP
ആ മനുഷ്യന്‍ തന്നെ സഹായിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും കാര്‍ഡ് ഒരു ‘സമ്മാനം’ ആയി ഉപയോഗിക്കാന്‍ അനുവദിച്ചെന്നും യുവതി അവകാശപ്പെട്ടു. എന്നാല്‍, കാര്‍ഡ് തിരികെ നല്‍കണമെന്നും 69,369 ദിര്‍ഹം ബില്‍ അടയ്ക്കണമെന്നും ആവശ്യപ്പെട്ട് അറബ് യുവാവ് യുവതിക്കെതിരെ കേസ് ഫയല്‍ ചെയ്തു. യുവാവ് കാര്‍ഡ് യുവതിക്ക് കൈമാറിയത് കുറച്ച് ഓണ്‍ലൈന്‍ ഷോപ്പിംഗിനായി ഉപയോഗിക്കാനാണ്, എന്നാല്‍, യുവതി ക്രെഡിറ്റ് കാര്‍ഡ് മുതലെടുത്ത് ട്രാഫിക് പിഴ അടയ്ക്കാന്‍ ഉപയോഗിച്ചുവെന്നാണ് റിപ്പോര്‍ട്ട്
കോടതി വാദത്തിനിടെ, ട്രാഫിക് പിഴകള്‍ക്കായി ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചതായി യുവതി സമ്മതിച്ചു, എന്നാല്‍ ഇത് ഒരു സമ്മാനമാണെന്നും പണമടയ്ക്കല്‍ കരാര്‍ ഉണ്ടാക്കിയിട്ടില്ലെന്നും പറഞ്ഞു. എന്നാല്‍ യുവതിയുടെ വാദങ്ങള്‍ കോടതി തള്ളി. യുവാവിന് പണം നല്‍കുന്നതിനു പുറമേ, പരാതിക്കാരന്റെ നിയമപരമായ ചെലവുകള്‍ വഹിക്കാനും കോടതി ഉത്തരവിട്ടു.

info

.നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും

Comments (0)

Leave a Reply

Your email address will not be published.