bus transportation
Posted By Editor Posted On

bus transportation: യുഎഇ: വിമാനത്താവളങ്ങള്‍ക്ക് ഇടയില്‍ യാത്രക്കാരെ എത്തിക്കുന്നതിന് പുതിയ സൗകര്യവുമായി അധികൃതർ

 നാട്ടിലേക്ക് വിളിക്കാൻ യുഎഇയിൽ അനുവദനീയമായ ഏഴ് ആപ്പുകൾ ഇവയൊക്കെയാണ് വിമാനത്താവളങ്ങള്‍ക്ക് ഇടയില്‍ യാത്രക്കാരെ എത്തിക്കുന്നതിനായി പുതിയ എക്‌സ്പ്രസ് ബസ് റൂട്ട് (bus transportation)വരുന്നു. ദുബായ്ക്കും അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിനും ഇടയില്‍ യാത്രക്കാരെ എത്തിക്കുന്നതിനുള്ള പുതിയ കരാര്‍ റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി പ്രഖ്യാപിച്ചു. എയര്‍പോര്‍ട്ടിനെ ദുബായിലെ ഇബ്ന്‍ ബത്തൂത്ത ബസ് സ്റ്റേഷനുമായി ഒരു ‘എക്‌സ്പ്രസ് ബസ് റൂട്ടില്‍’ ബന്ധിപ്പിക്കുന്നതാണ് ഈ സര്‍വീസ്. റാപ്പിഡ് ഇന്റര്‍സിറ്റിക്കായി ക്യാപിറ്റല്‍ എക്‌സ്പ്രസുമായാണ് ആര്‍ടിഎ കരാര്‍ ഒപ്പിട്ടിട്ടുള്ളത്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FnhmZ68iD7sEgUhrY68DMP
സ്റ്റേഷനിലെ എല്ലാ യാത്രക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി ഇബ്ന്‍ ബത്തൂത്ത ബസ് സ്റ്റേഷനിലെ വര്‍ക്ക്ഫ്‌ലോ ആര്‍ടിഎ നിരീക്ഷിക്കുകയും മേല്‍നോട്ടം വഹിക്കുകയും ചെയ്യും. റാപ്പിഡ് ഇന്റര്‍സിറ്റിക്കുള്ള ക്യാപിറ്റല്‍ എക്‌സ്പ്രസ് അവരുടെ ബസുകളില്‍ കൊണ്ടുപോകുന്ന യാത്രക്കാരുടെ സുരക്ഷ കൈകാര്യം ചെയ്യും. ബസ് ചാര്‍ജ് ടിക്കറ്റില്‍ ഉള്‍പ്പെടുത്തും, ഈ റൂട്ടിലെ കോച്ച് ബസുകളില്‍ യാത്രക്കാരുടെ ലഗേജ് സൗകര്യം ഉണ്ടായിരിക്കും. ദുബായില്‍ സേവനം സുഗമമാക്കുന്നതിന് ആവശ്യമായ പാര്‍ക്കിംഗ് സ്ഥലങ്ങളും അടിസ്ഥാന സൗകര്യങ്ങളും ആര്‍ടിഎ ഒരുക്കും. നിലവില്‍, വിസ് എയര്‍ വിമാനത്തിലുള്ള യാത്രക്കാര്‍ക്ക് മാത്രമായി ഈ സേവനം പരിമിതപ്പെടുത്തിയിരിക്കുകയാണ്.

info

.നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും

Comments (0)

Leave a Reply

Your email address will not be published.