big ticket contact
Posted By Editor Posted On

big ticket contact: അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ പ്രവാസി വനിതയ്ക്ക് ഭീമമായ തുക സമ്മാനം

 നാട്ടിലേക്ക് വിളിക്കാൻ യുഎഇയിൽ അനുവദനീയമായ ഏഴ് ആപ്പുകൾ ഇവയൊക്കെയാണ് അബുദാബി ബിഗ് ടിക്കറ്റ് റാഫിള്‍ ഡ്രോ സീരീസ് 243 ല്‍ ദുബായ് ആസ്ഥാനമായുള്ള ഫ്രഞ്ച് പ്രവാസി വനിത 20 ദശലക്ഷം ദിര്‍ഹം നേടി. ഓഗസ്റ്റ് 13-ന് വാങ്ങിയ 176528 എന്ന ടിക്കറ്റിലൂടെ സെലിന്‍ ജാസിനാണ് കോടീശ്വരിയായത്(big ticket contact). തുടക്കത്തില്‍ നറുക്കെടുപ്പിലെ ആതിഥേയരായ റിച്ചാര്‍ഡും ബൗച്രയും രണ്ടുതവണ ശ്രമിച്ചിട്ടും സെലിനുമായി ഫോണില്‍ ബന്ധപ്പെടാന്‍ കഴിഞ്ഞില്ല. പിന്നീട് ഫോണ്‍ ലഭിച്ചപ്പോള്‍ സെലിന്‍ തന്റെ ഭാഗ്യം വിശ്വസിക്കാന്‍ കഴിയാതെ ‘ഇത് യഥാര്‍ത്ഥമാണോ?’ എന്നു ചോദിച്ചു.
ഇത് രണ്ടാം തവണയാണ് അവര്‍ ബിഗ് ടിക്കറ്റ് വഴി റാഫിള്‍ ടിക്കറ്റ് വാങ്ങുന്നത്. ഒരു സുഹൃത്തിനൊപ്പമാണ് ഈ ടിക്കറ്റ് വാങ്ങിയതാണ്. സിറിയന്‍ വംശജയും ഫ്രഞ്ച് പൗരയുമായ സെലിന്‍ 1998 മുതല്‍ ദുബായില്‍ താമസിക്കുന്നു. ഒരു ബില്‍ഡിംഗ് മെറ്റീരിയല്‍സ് കമ്പനിയില്‍ പേഴ്‌സണല്‍ മാനേജരായി ജോലി ചെയ്യുകയാണ്. ക്യാഷ് പ്രൈസ് എങ്ങനെ ചെലവഴിക്കാന്‍ ആലോചിക്കുന്നു എന്ന ചോദ്യത്തിന്, താന്‍ വിജയിക്കുമെന്ന് പ്രതീക്ഷിക്കാത്തതിനാല്‍ ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് സെലിന്‍ പറഞ്ഞു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FnhmZ68iD7sEgUhrY68DMP
കൂടാതെ, ഫിലിപ്പീന്‍സ് സ്വദേശിയും ഖത്തറില്‍ താമസിക്കുകയും ചെയ്യുന്ന ജുനെലിറ്റോ ബോര്‍ജ രണ്ടാം സമ്മാനമായ 1 ദശലക്ഷം ദിര്‍ഹം സ്വന്തമാക്കി. 101158 എന്ന ടിക്കറ്റ് നമ്പറിലാണ് അദ്ദേഹം വിജയിച്ചത്. തുടര്‍ച്ചയായ രണ്ടാം മാസവും ബിഗ് ടിക്കറ്റ് മൈറ്റി 20 മില്യണ്‍ ദിര്‍ഹം ടിക്കറ്റ് വാങ്ങാന്‍ അവസരമുണ്ട്. അടുത്ത മാസത്തെ മഹത്തായ സമ്മാനവും 20 മില്യണ്‍ ദിര്‍ഹമാണ്, അതിന്റെ നറുക്കെടുപ്പ് ഒക്ടോബര്‍ 3 ന് നടക്കും. ബിഗ് ടിക്കറ്റിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴിയോ അബുദാബി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെയും അല്‍ ഐന്‍ എയര്‍പോര്‍ട്ടിലെയും ഇന്‍-സ്റ്റോര്‍ കൗണ്ടറുകള്‍ സന്ദര്‍ശിച്ചോ ടിക്കറ്റുകള്‍ ഓണ്‍ലൈനായി വാങ്ങാം.

info

.നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും

Comments (0)

Leave a Reply

Your email address will not be published.