asia cup
Posted By Editor Posted On

asia cup: ദുബായ് ഏഷ്യാ കപ്പ്: ഇന്ന് വീണ്ടും ഇന്ത്യയും പാകിസ്ഥാനും നേർക്കു നേർ

 നാട്ടിലേക്ക് വിളിക്കാൻ യുഎഇയിൽ അനുവദനീയമായ ഏഴ് ആപ്പുകൾ ഇവയൊക്കെയാണ് ദുബായ് ഏഷ്യാ കപ്പില്‍(asia cup) ഇന്ന് വീണ്ടും ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടുന്നു. വൈകിട്ട് 7.30 മുതല്‍ നടക്കുന്ന രണ്ടാം സൂപ്പര്‍ ഫോര്‍ മത്സരത്തിലാണ് ഏറ്റുമുട്ടല്‍. നേരത്തെ ഗ്രൂപ്പില്‍ നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ ഇന്ത്യ അഞ്ച് വിക്കറ്റിന് പാകിസ്ഥാനെ തോല്‍പ്പിച്ചിരുന്നു. മത്സരത്തെ സംബന്ധിച്ച് ഇന്ത്യന്‍ ക്യാമ്പില്‍ ആശങ്കയുണ്ട്. സൂപ്പര്‍ താരങ്ങളുടെ മോശം ഫോമാണ് ഇന്ത്യയെ അലട്ടുന്നുത്. പരുക്കില്‍ നിന്ന് മുക്തനായി തിരിച്ചെത്തിയ ഓപ്പണര്‍ കെ.എല്‍ രാഹുലിന് ഇതുവരെ താളം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. പാകിസ്താനെതിരായ മത്സരത്തില്‍ ആദ്യ പന്തില്‍ പുറത്തായ രാഹുല്‍, ഹോങ്കോംഗിനെതിരെ 39 പന്തില്‍ നിന്ന് നേടിയത് 36 റണ്‍സാണ്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ പതിവ് ശൈലിയിലേക്ക് മടങ്ങി വരണമെന്നും ആരാധകര്‍ ആഗ്രഹിക്കുന്നുണ്ട്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FnhmZ68iD7sEgUhrY68DMP
ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ പരുക്കേറ്റു പുറത്തായതിനാല്‍ നാലാം നമ്പറില്‍ ആര് എന്ന ചോദ്യത്തിനും ഉത്തരം കണ്ടെത്തണം. പാകിസ്താനെതിരെ ജഡേജയ്ക്ക് നാലാം നമ്പറിലേക്ക് പ്രമോഷന്‍ നല്‍കിയിരുന്നു. ഈ പരീക്ഷണമാണ് ടീമിന് വിജയം സമ്മാനിച്ചതും. റിഷഭ് പന്തിനെ നിലനിര്‍ത്തുമോ അതോ ദീപക് ഹൂഡയെയോ, അക്‌സര്‍ പട്ടേലിനെയോ ജഡേജയുടെ പകരക്കാരനായി പ്ലെയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്തുമോ എന്ന് കണ്ടറിയണം.
ബൗളിംഗ് നിരയില്‍ ആവേശ് ഖാന്റെ മോശം പ്രകടനം ചോദ്യങ്ങള്‍ ഉന്നയിക്കുന്നുണ്ട്. പാകിസ്താനെതിരെ രണ്ട് ഓവറില്‍ 19 റണ്‍സ് വഴങ്ങി വെറും 1 വിക്കറ്റ് നേടാനാണ് താരത്തിനായത്. കൂടാതെ ഹോങ്കോംഗിനെതിരെ നാലോവറില്‍ 53 റണ്‍സ് വഴങ്ങുകയും ചെയ്തു. മറുവശത്ത് പാകിസ്ഥാന്‍ ഹോങ്കോംഗിനെ 155 റണ്‍സിന് തകര്‍ത്താണ് സൂപ്പര്‍ ഫോര്‍ ഘട്ടത്തിലേക്ക് കടന്നത്.

info

.നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും

Comments (0)

Leave a Reply

Your email address will not be published.