india uae trade
Posted By Editor Posted On

india uae relation: ഇന്ത്യയും യുഎഇയും തമ്മിലുള്ള തന്ത്രപരമായ ബന്ധം ശക്തിപ്പെടുന്നു

 നാട്ടിലേക്ക് വിളിക്കാൻ യുഎഇയിൽ അനുവദനീയമായ ഏഴ് ആപ്പുകൾ ഇവയൊക്കെയാണ് അബുദാബി: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കത്ത് പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് ലഭിച്ചു. യുഎഇ-ഇന്ത്യ സംയുക്ത സമിതിയുടെ പതിനാലാമത് സമ്മേളനത്തിലും യുഎഇ-ഇന്ത്യ സ്ട്രാറ്റജിക് ഡയലോഗിന്റെ മൂന്നാം സമ്മേളനത്തിലും പങ്കെടുക്കാന്‍ യുഎഇ സന്ദര്‍ശിക്കുന്ന ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഷെയ്ഖ് മുഹമ്മദിന് കത്ത് കൈമാറിയത്. ഇന്ത്യയും യുഎഇയും തമ്മിലുള്ള തന്ത്രപരമായ ബന്ധം ശക്തിപ്പെടുത്തുന്നതിനും പൊതു താല്‍പര്യങ്ങള്‍ നിറവേറ്റുന്നതിനുമുള്ള സാധ്യതകളെക്കുറിച്ചാണ് കത്തില്‍ വിവരിക്കുന്നത്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FnhmZ68iD7sEgUhrY68DMP
അല്‍ ഷാതി കൊട്ടാരത്തില്‍ നടന്ന കൂടിക്കാഴ്ചയുടെ തുടക്കത്തില്‍ യുഎഇയ്ക്കും പൗരന്മാര്‍ക്കും കൂടുതല്‍ പുരോഗതിയും അഭിവൃദ്ധിയും നേര്‍ന്നുകൊണ്ടുള്ള പ്രധാനമന്ത്രിയുടെ ആശംസകള്‍ അറിയിച്ചു. ഇന്ത്യയ്ക്ക് യുഎഇ പ്രസിഡന്റ് തിരിച്ചും ആശംസകള്‍ അറിയിച്ചു.
യുഎഇ-ഇന്ത്യ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിന്റെയും (സിഇപിഎ) അവ മെച്ചപ്പെടുത്തുന്നതിനും മുന്നോട്ട് കൊണ്ടുപോകുന്നതിനും സഹകരിക്കേണ്ടതിന്റെ പ്രാധാന്യവും ഷെയ്ഖ് മുഹമ്മദും എസ്.ജയശങ്കറും തമ്മില്‍ ചര്‍ച്ച ചെയ്തു. പ്രാദേശികവും രാജ്യാന്തരവുമായ പ്രശ്‌നങ്ങളും ചര്‍ച്ചയ്ക്ക് വിധേയമായി. തങ്ങളുടെ ഉഭയകക്ഷി ബന്ധത്തിന്റെ വിവിധ വശങ്ങളെക്കുറിച്ചും അവയുടെ സമഗ്ര പങ്കാളിത്തത്തെക്കുറിച്ചും ചര്‍ച്ച ചെയ്തു.

info

.നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും

Comments (0)

Leave a Reply

Your email address will not be published.