fuel types in uae
Posted By Editor Posted On

fuel types in uae: യുഎഇയിലെ വിവിധ തരം ഇന്ധനങ്ങള്‍: നിങ്ങളുടെ കാറിന് ഏതാണ് തിരഞ്ഞെടുക്കേണ്ടത്?

 നാട്ടിലേക്ക് വിളിക്കാൻ യുഎഇയിൽ അനുവദനീയമായ ഏഴ് ആപ്പുകൾ ഇവയൊക്കെയാണ് സെപ്റ്റംബറിലെ യുഎഇയിലെ സ്പെഷ്യല്‍ 95, സൂപ്പര്‍ 98 പെട്രോളിന്റെ നിരക്കിലെ വ്യത്യാസം വെറും 11 ഫില്‍സ് മാത്രമാണ്. അതിനാല്‍ നിരവധി താമസക്കാര്‍ തങ്ങളുടെ വാഹനങ്ങള്‍ക്ക് ഉയര്‍ന്ന ഒക്ടേന്‍ ഇന്ധനം(fuel types in uae) തിരഞ്ഞെടുക്കാന്‍ താല്‍പര്യപ്പെട്ടേക്കാം. എന്നാല്‍ കാര്‍ ഉടമയുടെ മാനുവലില്‍ വ്യക്തമാക്കിയിട്ടുള്ള ഇന്ധനം ഉപയോഗിക്കുന്നതാണ് നല്ലതെന്ന വിദഗ്ധര്‍ പറയുന്നു.
ആഗോള നിരക്കിന് അനുസൃതമായി ഈ മാസത്തെ ഇന്ധന വില ലിറ്ററിന് 62 ഫില്‍സ് കുറച്ചിരുന്നു. തുടര്‍ച്ചയായ രണ്ടാം മാസമാണ് യുഎഇയില്‍ ഇന്ധന വില കുറയുന്നത്. ഓഗസ്റ്റില്‍ ലിറ്ററിന് 60 ഫില്‍സ് വില കുറച്ചിരുന്നു. ഇപ്പോള്‍ സൂപ്പര്‍ 98 പെട്രോളിന് 3.41 ദിര്‍ഹമാണ് വില, സ്പെഷ്യല്‍ 95 പെട്രോളിന് ഈ മാസം 3.30 ദിര്‍ഹമാണ്.
‘യുഎഇയില്‍ മൂന്ന് തരം ഇന്ധനങ്ങള്‍ ലഭ്യമാണ്, ഇ പ്ലസ്, സൂപ്പര്‍ 95, സ്‌പെഷ്യല്‍ 98. ഉടമയുടെ മാനുവലില്‍ വ്യക്തമാക്കിയ ഗ്രേഡ് ഉപയോക്താവ് കര്‍ശനമായി പാലിക്കണം,’ ഗലദാരി ഓട്ടോമൊബൈല്‍സിലെ സാങ്കേതിക പരിശീലന മാനേജര്‍ സുജുമോന്‍ സുജാതന്‍ പറഞ്ഞു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FnhmZ68iD7sEgUhrY68DMP
”കൂടുതല്‍ ഒക്ടേന്‍ ഉള്ളടക്കമുള്ള ഇന്ധനം ഉപയോഗിക്കുന്നത് കൊണ്ട് പ്രയോജനമൊന്നും ഉണ്ടാകില്ല, എന്നാല്‍ നിര്‍മ്മാതാവ് വ്യക്തമാക്കിയ കുറഞ്ഞ ഒക്ടേന്‍ ഉള്ളടക്കമുള്ള പെട്രോള്‍ ഉപയോഗിക്കുന്നത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ സങ്കീര്‍ണതകള്‍ ഉണ്ടാക്കിയേക്കാം,” സുജാതന്‍ കൂട്ടിച്ചേര്‍ത്തു.
ഉയര്‍ന്ന ഒക്ടേന്‍ ഉള്ള പെട്രോള്‍ കാറിന് ഉയര്‍ന്ന പവര്‍ നല്‍കുമെന്നത് ഒരു പൊതു വിശ്വാസമാണ്, എന്നാല്‍ അവ ഉപയോഗിക്കേണ്ടത് 95 ഒക്ടേന്‍ ഉള്ളടക്കമുള്ള ഇന്ധനത്തിനായി രൂപകല്‍പ്പന ചെയ്ത കാറുകള്‍ക്കല്ല, സുജാതന്‍ വിശദീകരിച്ചു. വേഗതയ്ക്കായി നിര്‍മ്മിച്ച ഉയര്‍ന്ന പെര്‍ഫോമന്‍സ് കാറുകള്‍ സാധാരണയായി 98 ഒക്ടേന്‍ ഉള്ളടക്കമോ അതിലും ഉയര്‍ന്നതോ ആയ ഇന്ധനമാണ് ഉപയോഗിക്കുന്നത്. ”പ്രീമിയം പെട്രോള്‍ കൂടുതല്‍ ശക്തി നല്‍കില്ല, കാരണം പവര്‍ എഞ്ചിനെ ആശ്രയിച്ചിരിക്കുന്നു,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഉയര്‍ന്ന കരുത്തുള്ള പെര്‍ഫോമന്‍സ് വാഹനങ്ങള്‍ക്കാണ് സൂപ്പര്‍ 98 ഇന്ധനം ആവശ്യമെന്ന് അല്‍ഖൂസിലെ സ്റ്റാര്‍ ഓട്ടോ ഗാരേജിലെ സീനിയര്‍ സര്‍വീസ് അഡൈ്വസര്‍ സോണി രാജപ്പന്‍ പറഞ്ഞു. ഇത് ഇന്‍ജക്ടറുകളെ വൃത്തിയായി സൂക്ഷിക്കുകയും ചെയ്യുന്നു. ”പ്രത്യേക 98 ഇന്ധനം സാന്ദ്രത കൂടിയതും അതില്‍ അഡിറ്റീവുകളുമുണ്ട്. ഉയര്‍ന്ന പ്രവര്‍ത്തനക്ഷമതയുള്ള എഞ്ചിനുകള്‍ക്ക് വേണ്ടിയാണ് ഇത് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. സ്പ്രേയറുകളും ഇന്‍ജക്റ്ററുകളും നിര്‍മ്മാതാവ് വ്യക്തമാക്കിയ എഞ്ചിന് നന്നായി പ്രവര്‍ത്തിക്കുന്നു, ”രാജപ്പന്‍ പറഞ്ഞു.

”ഉയര്‍ന്ന സെഗ്മെന്റ് അല്ലെങ്കില്‍ അത്യാധുനിക സാങ്കേതികവിദ്യകള്‍ ഉള്‍ക്കൊള്ളുന്ന ആഡംബര കാറുകള്‍ക്കും വാഹനങ്ങള്‍ക്കും വേണ്ടിയാണ് പ്രീമിയം ഇന്ധനം നിര്‍മ്മിക്കുന്നത്. പിക്കപ്പ്, ബസുകള്‍ തുടങ്ങിയ വാണിജ്യ വാഹനങ്ങള്‍ ഇ-പ്ലസ് അല്ലെങ്കില്‍ 91 ഒക്ടെയ്ന്‍ ഉള്ളടക്കമുള്ള ഇന്ധനത്തിനായി രൂപകല്‍പ്പന ചെയ്തിട്ടുള്ളവയാണ്, ”രാജപ്പന്‍ പറഞ്ഞു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FnhmZ68iD7sEgUhrY68DMP
തെറ്റായ ഇന്ധന ഗ്രേഡ് ഉപയോഗിക്കുന്നത് ഇനിപ്പറയുന്ന പ്രശ്‌നങ്ങള്‍ക്ക് കാരണമാകാം:
എഞ്ചിന്റെ അമിത ചൂടാക്കല്‍
എഞ്ചിന്റെ മര്‍ദ്ദത്തില്‍ വര്‍ദ്ധനവ്
മെക്കാനിക്കല്‍ കേടുപാടുകള്‍
മലിനീകരണം
ഇന്ധനക്ഷമതയില്‍ വര്‍ധനയില്ലാതാക്കുക
പാരിസ്ഥിതിക അപകടങ്ങള്‍
ഉയര്‍ന്ന അറ്റകുറ്റപ്പണി ചെലവ്

info

.നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും

Comments (0)

Leave a Reply

Your email address will not be published.