expo city dubai
Posted By Editor Posted On

expo city dubai: അപൂര്‍വ കാഴ്ചകളുമായി സന്ദര്‍ശകരെ സ്വാഗതം ചെയ്ത് ദുബായ് എക്സ്പോ സിറ്റി

 നാട്ടിലേക്ക് വിളിക്കാൻ യുഎഇയിൽ അനുവദനീയമായ ഏഴ് ആപ്പുകൾ ഇവയൊക്കെയാണ് ദുബായ്: അപൂര്‍വ കാഴ്ചകളുമായി സന്ദര്‍ശകരെ സ്വാഗതം ചെയ്ത് ദുബായ് എക്സ്പോ സിറ്റി(expo city dubai). എക്സ്പോ 2020 ദുബായ് ആരംഭിച്ച് ഒരു വര്‍ഷത്തിനുശേഷം തുറന്ന എക്‌സ്‌പോ സിറ്റി ഇന്നലെയായിരുന്നു ഔദ്യോഗികമായി സന്ദര്‍ശകരെ വരവേറ്റത്. എക്‌സ്‌പോ 2020 സന്ദര്‍ശിക്കാന്‍ സാധിക്കാത്തവര്‍ക്ക് ഇത് മികച്ച അവസരമാണ്.
എക്സ്പോ ആവേശത്തിലേക്ക് തിരിച്ചുവരാന്‍ താല്‍പര്യമുള്ള സന്ദര്‍ശകര്‍ക്ക് അതിന്റെ ഏറ്റവും ജനപ്രിയമായ രണ്ട് ആകര്‍ഷണങ്ങള്‍ വീണ്ടും സന്ദര്‍ശിക്കാമെന്നതാണ് സവിശേഷത. അലിഫ് – മൊബിലിറ്റി പവലിയനും ടെറ – ദ് സസ്‌റ്റൈനബിലിറ്റി പവലിയനും. എക്‌സ്‌പോ സിറ്റിയില്‍ നിലവില്‍ കുറച്ച് ആകര്‍ഷണങ്ങള്‍ മാത്രമേ പൊതുജനങ്ങള്‍ക്കായി തുറന്നിട്ടുള്ളൂ, എന്നാല്‍ കൂടുതല്‍ കാര്യങ്ങള്‍ ഒക്ടോബര്‍ 1 മുതല്‍ ലഭ്യമാകും. ഇതുവരെ, അലിഫ്, ടെറ പവലിയനുകളും ഏതാനും ഭക്ഷണ ട്രക്കുകളും മാത്രമാണ് തുറന്നിരിക്കുന്നത്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FnhmZ68iD7sEgUhrY68DMP
ഇപ്പോഴും രണ്ട് മൂന്ന് മണിക്കൂര്‍ കാണാനുള്ള കാഴ്ചകളുണ്ട് എന്നതിനാല്‍ ബഗ്ഗികളും ലഭ്യമാണ്. അലിഫും ടെറയും ദിവസവും രാവിലെ 10 മുതല്‍ വൈകിട്ട് 6 വരെ തുറന്നിരിക്കും, ഓരോ പവലിയനും ഒരാള്‍ക്ക് 50 ദിര്‍ഹം ടിക്കറ്റ് നിരക്ക് (12 വയസും അതില്‍ താഴെയും പ്രായമുള്ള കുട്ടികള്‍ക്കും നിശ്ചയദാര്‍ഢ്യമുള്ളവര്‍ക്കും സൗജന്യം). www.expocitydubai.com എന്ന വെബ്സൈറ്റില്‍ നിന്നും ദുബായ് എക്സ്പോ സിറ്റിയിലെ ടിക്കറ്റ് ഓഫിസുകളില്‍ നിന്നും ടിക്കറ്റുകള്‍ വാങ്ങാം.
ദുബായില്‍ താമസിക്കുന്ന ഫിലിപ്പിനോ കുടുംബം വിര്‍ജിലോ, മജിന്‍, ജൂണ്‍ പേള്‍ ഹിക്കാസിയോ എന്നിവരാണ് ടെറയില്‍ ആദ്യമായി എത്തിയത്. എക്സ്പോ 2020 ന്റെ 190 പവലിയനുകള്‍ സന്ദര്‍ശിക്കാന്‍ കഴിഞ്ഞിരുന്നതായും എന്നാല്‍ കുടുംബത്തിന് ഇതാദ്യാനുഭവമാണെന്നും അദ്ദേഹം പറഞ്ഞു.
പെറുവിയന്‍-കനേഡിയന്‍ രാജ്യക്കാരായ ക്രിസ്, പട്രീഷ്യ ഡയസ് എന്നിവര്‍ അലിഫ് മൊബിലിറ്റി പവലിയനില്‍ ആദ്യമായെത്തി. എക്‌സ്‌പോ 2020 കാണാനെത്തി നേരത്തെ ഒരു മാസം യുഎഇയില്‍ ചെലവഴിച്ചിരുന്നു. പക്ഷേ എല്ലാ പവലിയനുകളും ആകര്‍ഷണങ്ങളും അനുഭവിക്കാന്‍ കഴിഞ്ഞില്ല. തിരക്കേറിയതിനാല്‍ തങ്ങള്‍ക്ക് സന്ദര്‍ശിക്കാന്‍ കഴിയാത്ത പവലിയനുകളില്‍ ഒന്നാണ് അലിഫ് എന്നും പുറത്ത് നിന്ന് പവലിയന്റെ ഘടന വളരെ മനോഹരമാണെന്നും ദമ്പതികള്‍ പറഞ്ഞു.

info

.നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും

Comments (0)

Leave a Reply

Your email address will not be published.