expat dubai
Posted By Editor Posted On

expat dubai: യുഎഇ: ഓണാഘോഷം സമൃദ്ധമാക്കാനൊരുങ്ങി പ്രവാസികള്‍; വിപണി തകര്‍ക്കുന്നു, മേളകളും സജീവം

 നാട്ടിലേക്ക് വിളിക്കാൻ യുഎഇയിൽ അനുവദനീയമായ ഏഴ് ആപ്പുകൾ ഇവയൊക്കെയാണ് ദുബായ് : വാതില്‍ക്കെ എത്തി നില്‍ക്കുന്ന ഓണത്തെ ആഘോഷത്തോടെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണ് പ്രവാസികളും(expat dubai). നാട്ടിലേതു പോലെയോ അതിനേക്കാള്‍ കേമമായോ ഓണം ആഘോഷിക്കുന്നവരാണ് പ്രവാസികള്‍. യുഎഇയിലെ പ്രവാസി മലയാളികളെല്ലാം ഓണവട്ടത്തിന്റെ തിരക്കിലാണ്. പ്രാദേശിക കൂട്ടായ്മകള്‍ മുതല്‍ വലിയ അസോസിയേഷനുകള്‍ വരെ വിപുലമായ ഓണാഘോഷപരിപാടികളാണ് സംഘടിപ്പിക്കുന്നത്. വേനലവധിക്ക് നാട്ടിലേക്ക് പോയവര്‍ ഓണമാഘോഷിക്കാനായി തിരിച്ചെത്തി ക്കൊണ്ടിരിക്കുകയാണ്. കുടുംബത്തോടൊപ്പം ആഘോഷങ്ങളില്‍ പങ്കെടുക്കാനായി നാട്ടിലേക്ക് പോയവരുടെ എണ്ണവും കുറവല്ല. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FnhmZ68iD7sEgUhrY68DMP
ഇതിനകംതന്നെ യു.എ.ഇ.യിലെ വിവിധ സ്ഥാപനങ്ങളില്‍ ഓണാഘോഷം നടന്നുവരുകയാണ്. ഓണാഘോഷങ്ങള്‍ക്ക് മോടി കൂട്ടാനും എല്ലാവര്‍ക്കും ആശംസകള്‍ അറിയിച്ചുകൊണ്ടും മാവേലിമാരും സജീവമാണ്.
ഏത് പ്രയാസങ്ങള്‍ക്കിടയിലും ആഘോഷങ്ങള്‍ക്ക് പ്രവാസികള്‍ കുറവ് വരുത്താറില്ല. ഓണസദ്യ, ഓണക്കോടി, പൂക്കള്‍ തുടങ്ങിയ സാധനങ്ങളുടെ വില്‍പ്പന ഓണ്‍ലൈനിലും നേരിട്ടുള്ള കച്ചവട കേന്ദ്രങ്ങളിലും റെക്കോഡിട്ട് മുന്നേറുകയാണ്. കേരളത്തനിമയുള്ള കസവ് മുണ്ടിനും സാരികള്‍ക്കും ആവശ്യക്കാരും നിരവധിയാണ്. സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും ഓണക്കാലത്ത് സ്വര്‍ണം വാങ്ങുന്നവരുമുണ്ട്.
മലയാളികളുടെ ഉടമസ്ഥതയിലുള്ള ജൂവലറികളില്‍ ഉപഭോക്താക്കള്‍ക്കായി ആകര്‍ഷണീയമായ ഓഫറുകളും ലഭ്യമാക്കിയിട്ടുണ്ട്. ഓണം കഴിഞ്ഞാലും അടുത്ത നാലഞ്ചുമാസത്തോളം യു.എ.ഇയിലെ വിവിധ സ്ഥലങ്ങളില്‍ മലയാളികള്‍ ഓണാഘോഷങ്ങള്‍ സംഘടിപ്പിക്കാറുണ്ട്. ഓണവിപണി തകര്‍ത്തുവാരുന്ന സ്ഥലങ്ങളിലൊന്നാണ് യു.എ.ഇ. പ്രത്യേകിച്ച് മലയാളികളുടെ സൂപ്പര്‍മാര്‍ക്കറ്റുകളിലെല്ലാം നിരവധി ആനുകൂല്യങ്ങളും പ്രഖ്യാപിക്കാറുണ്ട്. നാടും വീടും വിട്ട് പ്രവാസത്തിലേക്ക് ചേക്കേറുന്നവര്‍ക്ക് ഇത്തരം ആഘോഷങ്ങളിലൂടെ ലഭിക്കുന്ന സന്തോഷങ്ങള്‍ ചെറുതല്ല.
യുഎഇയിലെ നഴ്‌സുമാര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും മാത്രമായി ഓണാഘോഷം സംഘടിപ്പിക്കുന്നുണ്ട്. ‘മാലാഖമാര്‍ക്കൊപ്പം മാവേലി’ എന്നപേരില്‍ അജ്മാനിലാണ് വേറിട്ട ഈ ആഘോഷം നടക്കുന്നത്. ഈമാസം 11 – ന് ഞായറാഴ്ച അജ്മാന്‍ റിയല്‍ ഓഡിറ്റോറിയത്തിലാണ് ആഘോഷം. കോവിഡ് കാലത്തും അല്ലാതെയും ആത്മാര്‍ഥതയോടെ മറ്റുള്ളവരുടെ ആരോഗ്യത്തിനുവേണ്ടി കൂട്ടിരുന്നവര്‍ക്കുള്ള ഓണസമ്മാനമാണ് ‘മാലാഖമാര്‍ക്കൊപ്പം മാവേലി’ എന്ന് സംഘാടകരായ നെജി ജെയിംസ്, മനോജ് ജോയ് എന്നിവര്‍ പറഞ്ഞു. നഴ്‌സുമാര്‍ പങ്കെടുക്കുന്ന കലാപരിപാടികളും ഓണസദ്യയും ഉണ്ടായിരിക്കും.

അതേസമയം ഇത്തവണത്തെ തിരുവോണം പ്രവൃത്തി ദിനത്തിലായതിനാല്‍ പലര്‍ക്കും അവധി ലഭിക്കാത്ത സാഹചര്യമുണ്ട്. ഈ സാഹചര്യം മുന്‍കൂട്ടി കണ്ട് യു.എ.ഇ. യിലെ ഒട്ടുമിക്ക ഹോട്ടലുകളിലും സെപ്റ്റംബറിലെ ആദ്യ വാരാന്ത്യം മുതല്‍ ഓണസദ്യ ഒരുക്കിയിട്ടുണ്ട്. ഓണസദ്യ വാങ്ങിക്കാന്‍ ഹോട്ടലുകളില്‍ വന്‍തിരക്കാണ്. വിഭവങ്ങളുള്ള ഓണസദ്യയ്ക്ക് 28 മുതല്‍ 50 ദിര്‍ഹം വരെയാണ് പല ഹോട്ടലുകളും ഈടാക്കുന്നത്. സദ്യക്കൊപ്പം അഞ്ചുതരത്തില്‍ കുറയാത്ത പായസ വിഭവങ്ങളുമായി ഹോട്ടലുകളില്‍ മുന്‍കൂട്ടി ബുക്കിങ് ആരംഭിച്ചിട്ടുമുണ്ട്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FnhmZ68iD7sEgUhrY68DMP
പായസ പ്രേമികള്‍ക്കായി വിവിധയിടങ്ങളില്‍ പായസമേളകളും സജീവമായി നടന്നു വരുകയാണ്. പ്രവാസികള്‍ക്ക് ഓണസദ്യയൊരുക്കാന്‍ കേരളത്തിലെ പാചക വിദഗ്ധരില്‍ പലരും ഇതിനകം യു.എ.ഇ.യിലെത്തി കഴിഞ്ഞു. അടപ്രഥമന്‍, പരിപ്പ് പ്രഥമന്‍, പാലട, മാമ്പഴ പായസം, ഗോതമ്പ് പായസം, ചെറുപയര്‍ പായസം എന്നിങ്ങനെ നീളുന്നു പായസ പെരുമ. പായസമേളകള്‍ക്ക് പുറമേ പായസപാചക മത്സരങ്ങളും അരങ്ങ് തകര്‍ത്ത് മുന്നേറുകയാണ്. സംഘടനകളുടെയും സ്ഥാപനങ്ങളുടെയും മറ്റും നേതൃത്വത്തിലാണ് ഇത്തരം മത്സരങ്ങള്‍ നടക്കുന്നത്.

info

.നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും

Comments (0)

Leave a Reply

Your email address will not be published.