aviation services
Posted By Editor Posted On

aviation services: പുതിയൊരു വിമാന കമ്പനി കൂടി ആരംഭിക്കാനൊരുങ്ങി സൗദി അറേബ്യ

 നാട്ടിലേക്ക് വിളിക്കാൻ യുഎഇയിൽ അനുവദനീയമായ ഏഴ് ആപ്പുകൾ ഇവയൊക്കെയാണ് റിയാദ്: പുതിയൊരു വിമാന കമ്പനി കൂടി ആരംഭിക്കാനൊരുങ്ങി സൗദി അറേബ്യ. 10,000 കോടി റിയാല്‍ വ്യോമയാന രംഗത്ത് (aviation services) മുതല്‍മുടക്കാനാണ് സൗദി അറേബ്യ പദ്ധതിയിട്ടിട്ടുള്ളത്. കഴിഞ്ഞ 12 മാസമായി ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. സൗദി അറേബ്യന്‍ എയര്‍ലൈന്‍സ് കമ്പനിയെ കൂടാതെയാണ് പൊതുനിക്ഷേപ നിധിയുടെ വന്‍ മുതല്‍മുടക്കില്‍ റിയാദ് ആസ്ഥാനമായി ‘റിയ’ എന്ന പേരില്‍ കമ്പനി ആരംഭിക്കാനൊരുങ്ങുന്നത്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FnhmZ68iD7sEgUhrY68DMP
ടൂറിസം രംഗത്തെ ദ്രുത മുന്നേറ്റത്തിന് ഇത് സഹായകമാകുമെന്നും രാഷ്ട്ര നേതൃത്വം കണക്ക് കൂട്ടുന്നു. കമ്പനി നിലവില്‍ വരുന്നതോടെ സൗദി അറേബ്യയുടെ രണ്ടാമത്തെ ദേശീയ വിമാനക്കമ്പനിയായി മാറും റിയ. സൗദി അറേബ്യയുടെ ദേശീയ വിമാനക്കമ്പനിയായ ‘സൗദിയ’ ജിദ്ദ ആസ്ഥാനമായാണ് പ്രവര്‍ത്തിക്കുന്നത്.
സൗദി അറേബ്യ പ്രഖ്യാപിച്ചിട്ടുള്ള വിഷന്‍ 2030 പദ്ധതിയുടെ ഭാഗമായി വ്യോമയാന രംഗത്ത് 100 ബില്യന്‍ ഡോളറിന്റെ നിക്ഷേപം കൊണ്ടുവരാനാണ് ലക്ഷ്യമിടുന്നത്. ഇതിന്റെ ഭൂരിഭാഗവും തുകയും പുതിയ വിമാനക്കമ്പനി ആരംഭിക്കുന്നതിനാവും നീക്കിവെയ്ക്കുക. ‘എമിറേറ്റ്സ്’ കൈവരിച്ച ലക്ഷ്യം അതിന്റെ നാലിലൊന്ന് സമയം കൊണ്ട് പൂര്‍ത്തീകരിക്കാനാണ് പുതിയ കമ്പനിയുടെ ലക്ഷ്യമെന്നും അന്താരാഷ്ട്ര കണക്ഷന്‍ സര്‍വീസുകള്‍ക്കായിരിക്കും പ്രധാന പരിഗണനയെന്നും ‘അറേബ്യന്‍ ബിസിനസ്’ ചൂണ്ടിക്കാട്ടുന്നു. വ്യോമയാന ചരിത്രത്തില്‍ ഇത് അഭൂതപൂര്‍വമാണെന്നും റിപ്പോര്‍ട്ട് പറയുന്നു.
2030 ഓടെ 30 ദശലക്ഷം അന്താരാഷ്ട്ര ട്രാന്‍സിറ്റ് യാത്രക്കാരെയാണ് സൗദി അറേബ്യ ലക്ഷ്യമിടുന്നത്. നിലവില്‍ ഇത് 40 ലക്ഷത്തില്‍ താഴെയാണ്. പുതിയ വിമാനക്കമ്പനി യൂറോപ്പ്, നോര്‍ത്ത് അമേരിക്ക, സൗത്ത് അമേരിക്ക, ആഫ്രിക്ക, ഏഷ്യ എന്നിവിടങ്ങളിലായി 150 റൂട്ടുകളിലായിരിക്കും ഓപ്പറേറ്റ് ചെയ്യുകയെന്നും റിപ്പോര്‍ട്ടുകളുണ്ട്.

info

.നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും

Comments (0)

Leave a Reply

Your email address will not be published.