criminal cases
Posted By Editor Posted On

al tawar center dubai court: യുഎഇ: കാമുകിയെ ഭീഷണിപ്പെടുത്തി അശ്ലീല ചിത്രങ്ങള്‍ പകര്‍ത്തി; പ്രവാസി യുവാവിന് ശിക്ഷ വിധിച്ചു

 നാട്ടിലേക്ക് വിളിക്കാൻ യുഎഇയിൽ അനുവദനീയമായ ഏഴ് ആപ്പുകൾ ഇവയൊക്കെയാണ് കാമുകിയെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി അശ്ലീല ചിത്രങ്ങള്‍ പകര്‍ത്തിയ പ്രവാസി യുവാവിന് ശിക്ഷ വിധിച്ചു. ഇയാള്‍ക്ക് മൂന്ന് വര്‍ഷം ജയില്‍ ശിക്ഷയാണ് ദുബായ് ക്രിമിനല്‍ കോടതി (al tawar center dubai court) ഉത്തരവിട്ടത്. ശിക്ഷാ കാലാവധി പൂര്‍ത്തിയായ ശേഷം ഇയാളെ രാജ്യത്തു നിന്ന് നാടുകടത്തണമെന്നും കോടതി വ്യക്തമാക്കി. കഴിഞ്ഞ മേയില്‍ നടന്ന സംഭവത്തില്‍ വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞ ദിവസമാണ് കോടതി വിധി പറഞ്ഞത്. യുവതിയെ തടഞ്ഞുവെച്ച് കവര്‍ച്ച നടത്തുകയും ഉപദ്രവിക്കുകയും യുവതിയുടെ അശ്ലീല ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതിനാണ് ശിക്ഷ. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FnhmZ68iD7sEgUhrY68DMP
സംഭവം നടന്ന ദിവസം രാവിലെ യുവാവ് കാമുകിയെ ഫോണില്‍ വിളിച്ച് അല്‍ ഖൂസിലെ ഒരു കൊമേഴ്‌സ്യല്‍ സെന്ററില്‍ സമീപമുള്ള റുമൈല സ്‌ക്വയറില്‍ എത്താന്‍ അപേക്ഷിക്കുകയായിരുന്നു. യുവാവിന് എന്തോ പ്രശ്‌നമുണ്ടെന്നും തന്റെ സഹായം ആവശ്യമുണ്ടെന്നും വിചാരിച്ചാണ് പോയതെന്ന് യുവതി പറഞ്ഞു. എന്നാല്‍ കത്തികാണിച്ച് ഭീഷണിപ്പെടുത്തി ആളൊഴിഞ്ഞ സ്ഥലത്തേക്ക് ഇയാള്‍ കാമുകിയെ കൊണ്ടുപോവുകയായിരുന്നു. അവിടെ വെച്ച് മാന്യമല്ലാത്ത ചില പ്രവൃത്തികള്‍ ചെയ്യാന്‍ യുവാവ് നിര്‍ബന്ധിച്ചെങ്കിലും വഴങ്ങാതെ വന്നപ്പോള്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. തുടര്‍ന്ന് യുവതിയുടെ അശ്ലീല ചിത്രങ്ങള്‍ പകര്‍ത്തി.
ഫോട്ടോകള്‍ ഡിലീറ്റ് ചെയ്യാന്‍ യുവതി അപേക്ഷിച്ചെങ്കിലും പ്രതി ചെവിക്കൊണ്ടില്ല. ഭാവിയില്‍ താന്‍ വിളിക്കുമ്പോള്‍ വന്നില്ലെങ്കില്‍ ഈ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. എന്നാല്‍ യുവതി അപ്പോള്‍ തന്നെ പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു. ഭയന്നു വിറച്ച നിലയിലാണ് യുവതിയെ കണ്ടതെന്ന് സ്ഥലത്ത് ആദ്യമായെത്തിയ പൊലീസ് ഉദ്യോഗസ്ഥന്‍ മൊഴി നല്‍കി. അന്വേഷണം നടത്തിയ പൊലീസ് യുവാവിനെ അറസ്റ്റ് ചെയ്തു. കാമുകിയെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയെന്നും അവരുടെ സമ്മതമില്ലാതെ ചിത്രങ്ങള്‍ പകര്‍ത്തിയെന്നും ഇയാള്‍ സമ്മതിച്ചു.

info

.നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും

Comments (0)

Leave a Reply

Your email address will not be published.