weather alert uae
Posted By Editor Posted On

weather alert uae: യുഎഇയില്‍ കാലാവസ്ഥ മുന്നറിയിപ്പുമായി അധികൃതര്‍

 നാട്ടിലേക്ക് വിളിക്കാൻ യുഎഇയിൽ അനുവദനീയമായ ഏഴ് ആപ്പുകൾ ഇവയൊക്കെയാണ് യുഎഇയില്‍ കാലാവസ്ഥ മുന്നറിയിപ്പുമായി അധികൃതര്‍. ഇന്ന് പൊതുവെ നല്ല കാലാവസ്ഥയായിരിക്കും. ചിലപ്പോള്‍ ഭാഗികമായ മേഘാവൃതമായിരിക്കും, ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. അതേസമയം അതോറിറ്റി രാജ്യത്തുടനീളം ഫോഗ് അലര്‍ട്ടും(weather alert uae) നല്‍കിയിട്ടുണ്ട്. അബുദാബി, ദുബായ്, ഷാര്‍ജ, റാസല്‍ഖൈമ എന്നിവിടങ്ങളിലാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്. രാവിലെ കിഴക്കന്‍ തീരത്ത് താഴ്ന്ന മേഘങ്ങള്‍ പ്രത്യക്ഷപ്പെടും. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/DiZTwvtyzhr4PtEGcMKxHO
രാജ്യത്ത് താപനില 44 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നേക്കാം. അബുദാബിയില്‍ 43 ഡിഗ്രി സെല്‍ഷ്യസിലേക്കും ദുബായില്‍ 41 ഡിഗ്രി സെല്‍ഷ്യസിലേക്കും മെര്‍ക്കുറി ഉയരും. എന്നാല്‍ അബുദാബിയിലും ദുബായിലും കുറഞ്ഞ താപനില 29 ഡിഗ്രി സെല്‍ഷ്യസും 30 ഡിഗ്രി സെല്‍ഷ്യസും ആയിരിക്കും.
രാത്രിയിലും ശനിയാഴ്ച രാവിലെയും 20 മുതല്‍ 90 ശതമാനം വരെ ഈര്‍പ്പമുള്ളതായിരിക്കും. ചില തീരപ്രദേശങ്ങളിലും ആന്തരിക പ്രദേശങ്ങളിലും മൂടല്‍മഞ്ഞ്് രൂപപ്പെടാന്‍ സാധ്യതയുണ്ട്. നേരിയതോ മിതമായതോ ആയ കാറ്റ് വീശും, ഇത് ചില സമയങ്ങളില്‍ പൊടി വീശുന്നതിന് കാരണമാകും. അറേബ്യന്‍ ഗള്‍ഫിന്റെയും ഒമാന്‍ കടലിലും കടലിന്റെയും സ്ഥിതി നേരിയ തോതില്‍ ആയിരിക്കും.

info

.നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും

Comments (0)

Leave a Reply

Your email address will not be published.