social media video content
Posted By Editor Posted On

social media video content: യുഎഇ: റോഡിന് നടുവില്‍ വാഹനം നിര്‍ത്തി; ഹൈവേയില്‍ ഭീകരമായ വാഹനാപകടം ; വീഡിയോ കാണാം

 നാട്ടിലേക്ക് വിളിക്കാൻ യുഎഇയിൽ അനുവദനീയമായ ഏഴ് ആപ്പുകൾ ഇവയൊക്കെയാണ് അബുദാബി: ഒരു കാര്‍ ഡ്രൈവറുടെ അനാസ്ഥ കാരണം ഹൈവേയില്‍ മൂന്നു വാഹനങ്ങള്‍ കൂട്ടിയിടിച്ചു(social media video content). ഒരു ഡ്രൈവര്‍ റോഡിന് നടുവില്‍ വാഹനം നിര്‍ത്തിയതിനെത്തുടര്‍ന്ന് വാഹനാപകടമുണ്ടായതിന്റെ വീഡിയോ അബുദാബി പോലീസ് ട്വീറ്ററില്‍ പങ്കുവച്ചു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FnhmZ68iD7sEgUhrY68DMP

ഒരു കാര്‍ അനധികൃതമായി സ്പീഡ് കുറയ്ക്കുകയും റോഡിന്റെ മധ്യത്തില്‍ നിര്‍ത്തുകയും ചെയ്യുന്നതാണ് വീഡിയോയിലുള്ളത്. പിന്നാലെ വന്ന ഒരു വലിയ വെള്ള വാന്‍ ഈ കാറില്‍ ഇടിക്കുകയും തുടര്‍ന്ന് വാന്‍ നിയന്ത്രണം വിട്ട് എതിരെ വന്ന രണ്ടാമത്തെ കാറില്‍ ഇടിക്കുകയുമായിരുന്നു.
ഒരു കാരണവശാലും റോഡിന് നടുവില്‍ വാഹനം നിര്‍ത്തരുതെന്ന് അബുദാബി പോലീസ് ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് ആന്‍ഡ് പട്രോള്‍സ് ഡ്രൈവര്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി. മറ്റുള്ളവരെ സംരക്ഷിക്കാന്‍, സുരക്ഷിതമായ വാഹനമോടിക്കാന്‍ അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വാഹനം നീക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍, പിന്തുണ തേടാന്‍ ഡ്രൈവര്‍ സേനയുടെ നിയന്ത്രണ കേന്ദ്രവുമായി ബന്ധപ്പെടണം.
ട്രാഫിക് നിയമമനുസരിച്ച്, വാഹനമോടിക്കുമ്പോള്‍ ഫോണ്‍ ഉപയോഗിക്കുകയോ റോഡില്‍ നിന്ന് ശ്രദ്ധ തിരിക്കുന്ന പ്രവൃത്തികള്‍ ചെയ്താലോ വാഹനമോടിക്കുന്നവര്‍ക്കെതിരെ 800 ദിര്‍ഹം പിഴയും നാല് ബ്ലാക്ക് പോയിന്റുകളും രജിസ്റ്റര്‍ ചെയ്യും. വാഹനമോടിക്കുമ്പോള്‍ ഫോണ്‍ ഉപയോഗിക്കുന്നതും മറ്റ് യാത്രക്കാരോട് സംസാരിക്കുന്നതും ചിത്രങ്ങളെടുക്കുന്നതും മേക്കപ്പ് ശരിയാക്കുന്നതും ഉള്‍പ്പെടെയുള്ള ശ്രദ്ധ തിരിക്കുന്ന പെരുമാറ്റങ്ങളില്‍ പങ്കെടുക്കരുതെന്ന് ഡ്രൈവര്‍മാരോട് അധികൃതര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

info

.നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും

Comments (0)

Leave a Reply

Your email address will not be published.