petrol new rate
Posted By Editor Posted On

petrol new rate: യുഎഇയില്‍ രണ്ടാംമാസവും ഇന്ധനവില കുറഞ്ഞതില്‍ പ്രവാസികള്‍ക്ക് വലിയ ആശ്വാസം

 നാട്ടിലേക്ക് വിളിക്കാൻ യുഎഇയിൽ അനുവദനീയമായ ഏഴ് ആപ്പുകൾ ഇവയൊക്കെയാണ് ദുബായ് : യുഎഇയില്‍ രണ്ടാംമാസവും ഇന്ധനവില കുറഞ്ഞതില്‍ പ്രവാസികള്‍ക്ക് വലിയ ആശ്വാസം(petrol new rate). തുടര്‍ച്ചയായി രണ്ടാം മാസവും ഇന്ധനവില കുറഞ്ഞത് സാധാരണക്കാര്‍ക്ക് ഏറെ ഗുണം ചെയ്യുമെന്ന കരുതുന്നു. ഇന്ധനവില കുറഞ്ഞതോടെ പലചരക്ക് സാധനങ്ങളുടെ വില ഏകദേശം 15 ശതമാനത്തോളം കുറഞ്ഞേക്കുമെന്ന് വിവിധ പലചരക്ക് സ്ഥാപനയുടമകള്‍ പറഞ്ഞു. സമ്പദ് വ്യവസ്ഥ മെച്ചപ്പെടുന്നതിന്റെ മികച്ച സൂചനയാണിത്. വേനലവധി കഴിഞ്ഞ് സ്‌കൂള്‍ തുറന്നതും ഓണാഘോഷങ്ങളുമെല്ലാം പ്രവാസി മലയാളികള്‍ക്ക് ചെലവേറെയുള്ള കാര്യങ്ങളാണ്. ഓണം അടുത്തതോടെ വിപണിയില്‍ സാധനങ്ങള്‍ക്ക് ക്രമാതീതമായ വിലകൂടുമോ എന്ന ആശങ്കയിലായിരുന്നു മലയാളികള്‍. ഇന്ധനവിലയിലുണ്ടായ കുറവ് പ്രവാസികളെ സംബന്ധിച്ചിടത്തോളം വലിയ ആശ്വാസമാണ്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FnhmZ68iD7sEgUhrY68DMP
ഓഗസ്റ്റിനുമുമ്പ് അന്താരാഷ്ട്ര വിപണിയെ അടിസ്ഥാനമാക്കി ഇന്ധനവില കുത്തനെകൂട്ടിയപ്പോള്‍ യു.എ.ഇ.യിലെ പ്രവാസികള്‍ പലരും വലിയ വാഹനങ്ങള്‍ ഒഴിവാക്കി ചെറിയകാറുകളിലേക്ക് യാത്ര മാറ്റിയിരുന്നു. ഇന്ധനവില കൂടിയ അന്നത്തെ സാഹചര്യത്തില്‍ പലകമ്പനികളും ജീവനക്കാര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന ഗതാഗതസൗകര്യം നിര്‍ത്തലാക്കിയിരുന്നു. കാലങ്ങളായി കമ്പനിവക ലഭിച്ചിരുന്ന യാത്രാസൗകര്യം പെട്ടെന്ന് നിര്‍ത്തലാക്കിയപ്പോള്‍ വനിതാ ജീവനക്കാരടക്കം ബുദ്ധിമുട്ടിലാവുകയും ചെയ്തു. ഇന്ധനവില കുറച്ച സാഹചര്യത്തില്‍ നിര്‍ത്തലാക്കിയ യാത്രാസൗകര്യം കമ്പനികള്‍ പുനഃസ്ഥാപിക്കുമോ എന്ന കാത്തിരിപ്പിലാണ് ജീവനക്കാര്‍.

കഴിഞ്ഞമാസവുമായി താരതമ്യപ്പെടുത്തുമ്പോള്‍ പെട്രോള്‍ ലിറ്ററിന് 62 ഫില്‍സും ഡീസലിന് 27 ഫില്‍സുമാണ് കുറഞ്ഞത്. കഴിഞ്ഞമാസം പെട്രോളിന് 60 ഫില്‍സും ഡീസലിന് 62 ഫില്‍സും കുറഞ്ഞിരുന്നു. പുതുക്കിയ നിരക്കുപ്രകാരം സൂപ്പര്‍ 98 പെട്രോള്‍ ലിറ്ററിന് 3.41 ദിര്‍ഹമാണ്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FnhmZ68iD7sEgUhrY68DMP കഴിഞ്ഞമാസമിത് 4.03 ആയിരുന്നു. സ്‌പെഷ്യല്‍ 95 പെട്രോളിന് 3.30 ദിര്‍ഹവും ഇ-പ്ലസ് 91 പെട്രോളിന് 3.22 ദിര്‍ഹവുമാണ് പുതുക്കിയ നിരക്ക്. കഴിഞ്ഞമാസം ഇത് യഥാക്രമം 3.92 ദിര്‍ഹവും 3.84 ദിര്‍ഹവുമായിരുന്നു. ഒരു ലിറ്റര്‍ ഡീസലിനായി ഈ മാസം 3.87 ദിര്‍ഹം നല്‍കിയാല്‍ മതിയാകും. ആഗസ്റ്റില്‍ ഇത് 4.14 ദിര്‍ഹമായിരുന്നു.

info

.നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും

Comments (0)

Leave a Reply

Your email address will not be published.