judicial court abu dhabi
Posted By Editor Posted On

judicial court abu dhabi: യുഎഇ: ഉപഭോക്തൃ തര്‍ക്കങ്ങള്‍ക്ക് ഉടന്‍ പരിഹാരം; പുതിയ സേവന പദ്ധതി ആരംഭിച്ചു

 നാട്ടിലേക്ക് വിളിക്കാൻ യുഎഇയിൽ അനുവദനീയമായ ഏഴ് ആപ്പുകൾ ഇവയൊക്കെയാണ് യുഎഇയില്‍ ഇനി ഉപഭോക്തൃ തര്‍ക്കങ്ങള്‍ക്ക് ഉടനടി പരിഹാരം. ഉപഭോക്തൃ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ അബുദാബിയില്‍ പുതിയ സേവനം(judicial court abu dhabi) ആരംഭിച്ചു. എത്ര വലിയ കേസായാലും പരാതി ലഭിച്ചാല്‍ ഇരു കക്ഷികളെയും ബന്ധപ്പെട്ട് 21 ദിവസത്തിനകം തീര്‍പ്പാക്കുന്നതാണ് പദ്ധതി. ജുഡീഷ്യല്‍ വകുപ്പിന്റെ സഹകരണത്തോടെ സാമ്പത്തിക വികസന വകുപ്പിനു കീഴിലുള്ള ബിസിനസ് സെന്റര്‍ ആണ് സംവിധാനം ഒരുക്കിയത്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FnhmZ68iD7sEgUhrY68DMP
പരാതിയില്‍ പരാമര്‍ശിച്ച ഇരു കക്ഷികളും ഹാജരാകുന്ന തീയതി മുതല്‍ 21 ദിവസത്തിനകം പ്രശ്‌നം പരിഹരിക്കും. അനുരഞ്ജനത്തിലൂടെ ആവശ്യമെങ്കില്‍ 21 ദിവസം കൂടി ലഭിക്കും. ഇരുകൂട്ടരുമായി ആശയവിനിമയം നടത്തി രമ്യമായി പരിഹരിക്കുന്നതിനാണ് ഉദ്യോഗസ്ഥര്‍ മുന്‍തൂക്കം നല്‍കുക. ഇതിനു അബുദാബി ജുഡീഷ്യല്‍ വകുപ്പിലെയോ സാങ്കേതിക വിദഗ്ധരുടെയോ സഹായം തേടും. ഇരുകൂട്ടരും വിട്ടുവീഴ്ച ചെയ്യാത്ത കേസുകള്‍ കോടതിയിലേക്കു മാറ്റുമെന്ന് എഡിജെഡി അണ്ടര്‍ സെക്രട്ടറി യൂസഫ് സഈദ് അല്‍ അബ്രി പറഞ്ഞു.
വാണിജ്യ, സാമ്പത്തിക കേസുകളില്‍ അനുരഞ്ജന ചര്‍ച്ചയ്ക്ക് വിദഗ്ധരെ ചുമതലപ്പെടുത്തും. ഉപഭോക്തൃ തര്‍ക്ക പരിഹാര സേവനം ആവശ്യമുള്ളവര്‍ അബുദാബി ജുഡീഷ്യല്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ വെബ്‌സൈറ്റിലൂടെയോ (adjd.gov.ae) അംഗീകൃത ടൈപ്പിങ് സെന്ററുകള്‍ വഴിയോ ബന്ധപ്പെടണം നിക്ഷേപ അനുകൂല അന്തരീക്ഷം ശക്തമാക്കുന്നതിനൊപ്പം എല്ലാവര്‍ക്കും നിയമപരിരക്ഷ ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഉപഭോക്തൃ തര്‍ക്ക പരിഹാരം വേഗത്തിലാക്കാനും ചെലവു കുറയ്ക്കാനും സാധിക്കുമെന്നതാണ് മറ്റൊരു നേട്ടം.

info

.നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും

Comments (0)

Leave a Reply

Your email address will not be published.