e visa online
Posted By Editor Posted On

e visa online: ഗൾഫിലെ പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും

 നാട്ടിലേക്ക് വിളിക്കാൻ യുഎഇയിൽ അനുവദനീയമായ ഏഴ് ആപ്പുകൾ ഇവയൊക്കെയാണ് ജിസിസിയിലെ താമസക്കാര്‍ക്ക് ഏറെ ഉപകാരപ്പെടുന്ന വാര്‍ത്തയിതാ. ഇനി സൗദി അറേബ്യ സന്ദര്‍ശിക്കാന്‍ ഓണ്‍ലൈന്‍ വീസ (e visa online) ലഭിക്കും. സൗദി ടൂറിസം മന്ത്രാലയമാണ് ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴി ഇ – വീസയ്ക്ക് അപേക്ഷിക്കാമെന്ന് അറിയിച്ചത്. ജിസിസിയിലെ പ്രവാസികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് എളുപ്പത്തില്‍ സൗദി സന്ദര്‍ശന വീസ നേടുന്നതിനും സൗദിയിലേക്കു പ്രവേശിക്കുന്നതിനും സഹായകമാകും. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FnhmZ68iD7sEgUhrY68DMP
ഗള്‍ഫ് രാജ്യങ്ങളില്‍ താമസ വീസയുള്ള പ്രവാസികള്‍ക്ക് സൗദിയിലേയ്ക്ക് ടൂറിസ്റ്റ് വീസ ലഭിക്കണമെങ്കില്‍ അവരുടെ താമസ പെര്‍മിറ്റില്‍ ചുരുങ്ങിയത് മൂന്നു മാസമെങ്കിലും കാലാവധി വേണം. ഓണ്‍ലൈന്‍ സൈറ്റില്‍ വ്യക്തമാക്കിയ പ്രഫഷനുകള്‍ ഉള്ളവര്‍ക്ക് മാത്രമാണ് വീസ ലഭിക്കുക. ഏറ്റവും അടുത്ത ബന്ധുക്കളെയും വീട്ടുവേലക്കാരെയും കൂടെ കൊണ്ടുവരാം. ഓണ്‍ലൈന്‍ സൈറ്റും മറ്റു വിവരങ്ങളും വരും ദിവസങ്ങളില്‍ മന്ത്രാലയം പ്രസിദ്ധീകരിക്കും. ടൂറിസ്റ്റ് വീസയിലെത്തുന്നവര്‍ക്ക് ഹജ്ജോ ഉംറയോ ചെയ്യാന്‍ അനുവാദമുണ്ടാകില്ലെന്നും മന്ത്രാലയം അറിയിച്ചു.
ഷെന്‍ഗന്‍, അമേരിക്ക, യുകെ വീസയുള്ളവര്‍ക്കും സൗദിയിലേക്കു ടൂറിസം വീസ ലഭിക്കും. കൂടുതല്‍ ടൂറിസ്റ്റുകളെ രാജ്യത്തേയ്ക്ക് ആകര്‍ഷിക്കുന്നതിന് വേണ്ടി ഏര്‍പ്പെടുത്തിയ ടൂറിസം നിയമഭേദഗതി പ്രകാരമാണ് പുതിയ നടപടികളെന്നു മന്ത്രാലയം വ്യക്തമാക്കി.

info

.നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും

Comments (0)

Leave a Reply

Your email address will not be published.