dubai hills metro station
Posted By Editor Posted On

dubai hills metro station: 50 ശതമാനം കിഴിവുകള്‍, കുറഞ്ഞ യാത്രാ സമയം: ദുബായ് മെട്രോയില്‍ കുട്ടി യാത്രക്കാര്‍ വര്‍ധിക്കുന്നു

 നാട്ടിലേക്ക് വിളിക്കാൻ യുഎഇയിൽ അനുവദനീയമായ ഏഴ് ആപ്പുകൾ ഇവയൊക്കെയാണ് ദുബായ് മെട്രോയില്‍ യാത്രക്കാരുടെ എണ്ണം വര്‍ധിക്കുന്നു(dubai hills metro station). ദുബായ് മെട്രോ ഉപയോഗിച്ച് ജോലിക്കും സ്‌കൂളികളിലും പോകുന്നവര്‍ ദിനംപ്രതി കൂടി വരികയാണ്. ദുബായ് മെട്രോയിലെ യാത്ര വിലകുറഞ്ഞതും സുരക്ഷിതവും പ്രതിഫലദായകവുമാണെന്ന് ദുബായിലെ വിദ്യാര്‍ത്ഥികള്‍ പറയുന്നു. ദഫ്സ, ഔട്ട് മെത്ത, അല്‍ നഹ്ദ, ജിജികോ, എമിറേറ്റ്സ്, അല്‍ സഫ മെട്രോ സ്റ്റേഷനുകളില്‍ നിരവധി യുവാക്കള്‍ ഇറങ്ങുന്നു.
ഷെയ്ഖ് സായിദ് റോഡിലെ ഫിനാന്‍ഷ്യല്‍ സെന്റര്‍ മെട്രോ സ്റ്റേഷന് സമീപമാണ് പതിനൊന്നാം ക്ലാസ്സുകാരന്‍ രോഹന്‍ നിഹലാനി താമസിക്കുന്നത്. എല്ലാ ദിവസവും രാവിലെ 6.50 ന് കേംബ്രിഡ്ജ് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ എത്തിച്ചേരുന്നു. ‘ബുര്‍ജുമാനിലോ യൂണിയനിലോ മെട്രോ ലൈനുകള്‍ മാറ്റേണ്ടതിനാല്‍ മെട്രോയില്‍ എന്റെ സ്‌കൂളിലെത്താന്‍ ഏകദേശം 40 മിനിറ്റ് എടുക്കും,’ രോഹന്‍ നിഹലാനി പറയുന്നു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FnhmZ68iD7sEgUhrY68DMP
തന്റെയും സമീപത്തെ സ്‌കൂളുകളിലെയും അറുപതോളം വിദ്യാര്‍ത്ഥികള്‍ മെട്രോയില്‍ സ്‌കൂളിലേക്കു പോകുന്നുണ്ടെന്ന് നിഹലാനി പറയുന്നു. ഇതില്‍ 11 കാരിയായ മെഹ്റിന്‍ അഫ്രാസും അവളുടെ ഇളയ സഹോദരന്‍ സയാനും ഉള്‍പ്പെടുന്നു. ‘ഞങ്ങള്‍ ഇപ്പോള്‍ കൂടുതല്‍ ആത്മവിശ്വാസമുള്ളവരായി മാറിയിരിക്കുന്നു. ഞങ്ങളെ സ്‌കൂളില്‍ കൊണ്ടുവിടാനോ കൊണ്ടുപോകാനോ രക്ഷിതാക്കള്‍ക്ക് സമയമില്ലാ. അതിനാല്‍ ഞങ്ങള്‍ക്ക് മെട്രോയില്‍ സ്വന്തമായി യാത്ര ചെയ്യാം,’ മെഹ്റിന്‍ പറഞ്ഞു. ‘മെട്രോ വഴിയുള്ള യാത്രയിലൂടെ, ഞങ്ങള്‍ക്ക് ദുബായെക്കുറിച്ച് ധാരാളം പഠിക്കുവാനും വാരാന്ത്യത്തില്‍ മാതാപിതാക്കളോടൊപ്പം പോകാന്‍ ആഗ്രഹിക്കുന്ന സ്ഥലങ്ങളെക്കുറിച്ച് തീരുമാനമെടുക്കാനും സാധിക്കുന്നു’ സയാന്‍ പറഞ്ഞു.
സിറിയന്‍ പൗരനായ റഗ്ദാന്‍ കുര്‍ബാജ് പറഞ്ഞു: ‘മെട്രോ ഉപയോഗിക്കുന്നത് എനിക്ക് വളരെ ലാഭകരമാണ്, എനിക്ക് 50 ശതമാനം കിഴിവ് ലഭിക്കുന്നു, യാത്രയുടെ അവസാന ഘട്ടത്തില്‍ ഞാന്‍ ആര്‍ടിഎ ബസില്‍ കയറുന്നു.’

പതിനൊന്നാം ക്ലാസുകാരന്‍ കൃഷ്ണരാജ് ഊദ് മേത്തയിലെ സ്‌കൂളിലും സഹോദരി ദുബായ് ജെം പ്രൈവറ്റ് സ്‌കൂളില്‍ എട്ടാം ക്ലാസിലുമാണ് പഠിക്കുന്നത്. ഇരുവരും ഡിഎംസിസി സ്റ്റേഷനില്‍ നിന്ന് ദിവസവും യാത്രചെയ്യുന്നു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FnhmZ68iD7sEgUhrY68DMP
‘ഞങ്ങള്‍ക്ക് മെട്രോ യാത്ര വളരെ സുഖകരമാണ്, കാരണം അമ്പത് മിനിറ്റ് മാത്രമേ എടുക്കൂ, സ്‌കൂള്‍ ബസില്‍ യാത്ര ചെയ്യാന്‍ ഏകദേശം ഒന്നര മണിക്കൂര്‍ എടുക്കും. മെട്രോ സ്റ്റേഷന്‍ എന്റെ കെട്ടിടത്തിന് തൊട്ടുമുമ്പിലാണ്,’ താന്‍ പലപ്പോഴും മെട്രോ ഉപയോഗിക്കാറുണ്ടെന്ന് രാജ് പറഞ്ഞു. ‘വണ്‍-വേ യാത്രയ്ക്ക് 7.50 ദിര്‍ഹം വേണം, എന്നാല്‍ ഞങ്ങള്‍ ഒരു പ്രതിമാസ പാസ് എടുത്തിട്ടുണ്ട്, അതിനാല്‍ കിഴിവ് ലഭിക്കുന്നു. ഇത് ഞങ്ങള്‍ക്ക് സുരക്ഷിതവും പ്രതിഫലദായകവുമാണ്.’ വിദ്യാര്‍്ത്ഥി കൂട്ടിച്ചേര്‍ത്തു.

info

.നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും

Comments (0)

Leave a Reply

Your email address will not be published.