dubai expo city
Posted By Editor Posted On

dubai expo city: ദുബായ് എക്‌സ്‌പോ നഗരിയുടെ വാതില്‍ തുറന്നു; ആദ്യം ദിനം തന്നെ നിരവധി പേര്‍ എത്തി

 നാട്ടിലേക്ക് വിളിക്കാൻ യുഎഇയിൽ അനുവദനീയമായ ഏഴ് ആപ്പുകൾ ഇവയൊക്കെയാണ് ദുബായ് എക്‌സ്‌പോ നഗരിയുടെ(dubai expo city) വാതില്‍ വീണ്ടും സന്ദര്‍ശകര്‍ക്കായി തുറന്നു. എക്‌സ്‌പോ സിറ്റിയായി രൂപാന്തരപ്പെട്ട ലോകോത്തര മേളയുടെ നഗരി വീണ്ടും തുറന്ന ആദ്യദിനത്തില്‍ നൂറുക്കണക്കിന് സന്ദര്‍ശകരെത്തി. വലിയ തിരക്കുണ്ടായിരുന്നില്ല. എങ്കിലും വിവിധ രാജ്യക്കാരായ നിരവധിപേര്‍ അലിഫ, ടെറ പവലിയനുകളിലും കറങ്ങുന്ന നിരീക്ഷണ ഗോപുരമായ ‘ഗാര്‍ഡന്‍ ഇന്‍ ദ സകൈ’യിലും പ്രവേശിച്ചു.
വേനലവധി അവസാനിച്ചതോടെ ആയിരക്കണക്കിന് സന്ദര്‍ശകര്‍ ദുബായ് എക്‌സ്‌പോ നഗരിയിലേക്ക് എത്തുമെന്നാണ് സംഘാടകരുടെ കണക്കുകൂട്ടല്‍. വിജയകരമായ എക്‌സ്‌പോ അനുഭവങ്ങള്‍ പുനരാവിഷകരിക്കാനുള്ള അവസരം കൂടിയാണ് ഇതിലൂടെ ലഭ്യമാകുന്നത്. ഒക്‌ടോബറിലാണ് പൂര്‍ണമായും സിറ്റി പ്രവര്‍ത്തന സജ്ജമാകുന്നത്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FnhmZ68iD7sEgUhrY68DMP ഇതോടെ ദുബായിലെത്തുന്ന സന്ദര്‍ശകരുടെ പ്രധാന ആകര്‍ഷണ കേന്ദ്രമായി ഇവിടം മാറുമെന്നാണപ്രതീക്ഷിക്കുന്നത്.
എക്‌സ്‌പോ സിറ്റിയിലേക്ക് ഏറ്റവും എളുപ്പത്തിലും ചിലവു കുറഞ്ഞ രീതിയിലും എത്തിച്ചേരാന്‍ ദുബായ് മെട്രോയാണ് മികച്ചതെന്ന് സന്ദര്‍ശകര്‍ പ്രതികരിച്ചു. നഗരിയിലെത്തുന്ന സന്ദര്‍ശകര്‍ക്ക് പവലിയനുകളില്‍ എത്തിച്ചേരുന്നതിന് ചെറു വാഹനമായ ബഗ്ഗികളും പ്രവര്‍ത്തിക്കുന്നുണ്ട്. എക്‌സപോയിലെ 80ശതമാനം പവലിയനുകളും അതേപടി നിലനിര്‍ത്തിയാണ് എക്‌സ്‌പോ സിറ്റി തുറന്നിരിക്കുന്നത. എക്‌സ്‌പോ നഗരിയിലേക്ക് പ്രവേശിക്കുന്നതിന് പ്രത്യേക ടിക്കറ്റോ പാസോ നിലവിലില്ല. അതേസമയം, പവലിയനുകളില്‍ പ്രവേശിക്കാന്‍ 50 ദിര്‍ഹമും നിരീക്ഷണ ഗോപുരത്തില്‍ പ്രവേശിക്കാന്‍ 30 ദിര്‍ഹമും ഈടാക്കുന്നുണ്ട.

info

.നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും

Comments (0)

Leave a Reply

Your email address will not be published.