criminal cases
Posted By Editor Posted On

uae labour court cases: യുഎഇ: മലയാളികള്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരുടെ ശമ്പള കുടിശ്ശികയും ആനുകൂല്യവും നല്‍കാന്‍ കോടതി ഉത്തരവിട്ടു

 നാട്ടിലേക്ക് വിളിക്കാൻ യുഎഇയിൽ അനുവദനീയമായ ഏഴ് ആപ്പുകൾ ഇവയൊക്കെയാണ് അബുദാബി: ജീവനക്കാരുടെ ശമ്പള കുടിശ്ശികയും (uae labour court cases) ആനുകൂല്യവും നല്‍കാന്‍ ലേബര്‍ കോടതി ഉത്തരവിട്ടു. തൊഴില്‍ തര്‍ക്കത്തില്‍പ്പെട്ട മലയാളികള്‍ ഉള്‍പ്പെടെ 5,832 തൊഴിലാളികള്‍ക്ക് 4.28 കോടി ദിര്‍ഹത്തിന്റെ (92.64 കോടി രൂപ) ശമ്പള കുടിശ്ശികയും ആനുകൂല്യങ്ങളും നല്‍കാന്‍ കോടതി ഉത്തരവിട്ടു. ഇ-മെയിലില്‍ പരാതി ലഭിച്ച് 2 മാസത്തിനകം തന്നെ നടപടി പൂര്‍ത്തിയാക്കിയാണ് വിധി പുറപ്പെടുവിച്ചത്. തൊഴില്‍ തര്‍ക്ക പരാതികള്‍ റെക്കോര്‍ഡ് സമയംകൊണ്ടാണ് തീര്‍പ്പാക്കിയത്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/DiZTwvtyzhr4PtEGcMKxHO
ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കാര്യ മന്ത്രിയും അബുദാബി ജുഡീഷ്യല്‍ വകുപ്പ് ചെയര്‍മാനുമായ ഷെയ്ഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാന്റെ നിര്‍ദേശപ്രകാരം തൊഴില്‍ത്തര്‍ക്കം വേഗത്തില്‍ തീര്‍പ്പാക്കാന്‍ കുറ്റമറ്റ സംവിധാനമാണ് കോടതികളില്‍ ഒരുക്കുന്നത്. ശമ്പള കുടിശിക തീര്‍ത്തു നല്‍കുന്നതുവരെ തൊഴിലാളികളെ താമസ സ്ഥലത്തുനിന്ന് ഇറക്കിവിടുന്നതും കോടതി തടഞ്ഞിരുന്നു. മറ്റു കമ്പനികളിലേക്കു ജോലി മാറാനുള്ള സൗകര്യം ഒരുക്കിയതും തൊഴിലാളികള്‍ക്ക് ആശ്വാസമായി.
ഇരു കക്ഷികളുമായി അനുരഞ്ജന ചര്‍ച്ച നടത്തി തര്‍ക്കങ്ങള്‍ വേഗം തീര്‍പ്പാക്കുന്നതിനൊപ്പം നിയമപ്രകാരമുള്ള അവകാശങ്ങള്‍ ഉറപ്പാക്കി. മാനവശേഷി, സ്വദേശിവല്‍ക്കരണ മന്ത്രാലയത്തിന്റെ സഹകരണത്തോടെ തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുകയും ആവശ്യമായ സംരക്ഷണം നല്‍കുകയും ചെയ്യുന്നുണ്ട്. കുറഞ്ഞ സമയത്തിനുള്ളില്‍ എല്ലാ തൊഴിലാളികളുടെയും പരാതി പ്രത്യേകം കേട്ട് കമ്പനി അധികൃതരുമായി ചര്‍ച്ച നടത്തി കേസില്‍ അന്തിമ വിധി പുറപ്പെടുവിച്ചത്.

info

.നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും

Comments (0)

Leave a Reply

Your email address will not be published.