monthy fuel price
Posted By Editor Posted On

monthy fuel price: യുഎഇയില്‍ സെപ്റ്റംബര്‍ മാസത്തിലെ പെട്രോള്‍ ഡീസല്‍ നിരക്ക് പ്രഖ്യാപിച്ചു, കൂടുതല്‍ വിവരങ്ങള്‍

 നാട്ടിലേക്ക് വിളിക്കാൻ യുഎഇയിൽ അനുവദനീയമായ ഏഴ് ആപ്പുകൾ ഇവയൊക്കെയാണ് അബുദാബി: യുഎഇയില്‍ സെപ്റ്റംബര്‍ മാസത്തിലെ പെട്രോള്‍ ഡീസല്‍ നിരക്ക് പ്രഖ്യാപിച്ചു(monthy fuel price). പെട്രോള്‍ ലീറ്ററിന് കഴിഞ്ഞ മാസത്തേക്കാളും 62 ഫില്‍സ് കുറഞ്ഞു. ഓഗസ്റ്റില്‍ ലീറ്ററിന് 60 ഫില്‍സ് വില കുറച്ചിരുന്നു. ഇന്നു (സെപ്റ്റംബര്‍ 1) മുതല്‍ സൂപ്പര്‍ 98 പെട്രോള്‍ ലീറ്ററിന് 3.41 ദിര്‍ഹമാണ് പെട്രോള്‍ സ്റ്റേഷനുകളില്‍ ഈടാക്കുക. ഓഗസ്റ്റിലെ 4.03 ദിര്‍ഹവുമായി താരതമ്യം ചെയ്യുമ്പോള്‍ 15.4 ശതമാനം കുറഞ്ഞു. സ്‌പെഷ്യല്‍ 95 പെട്രോള്‍ ലീറ്ററിന് 3.92 ദിര്‍ഹത്തില്‍ നിന്ന് 3.30 ദിര്‍ഹമായി കുറഞ്ഞു (പോയ മാസത്തേക്കാളും 15.8 ശതമാനം കുറഞ്ഞു). വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/DiZTwvtyzhr4PtEGcMKxHO
ഇ-പ്ലസ് 91 പെട്രോളിന് ലീറ്ററിന് 3.22 ദിര്‍ഹം വിലവരും, ഓഗസ്റ്റില്‍ ലീറ്ററിന് 3.84 ദിര്‍ഹമായിരുന്നു. 16.1 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. ഡീസല്‍ ലീറ്ററിന് 3.87 ദിര്‍ഹം ഈടാക്കും. ഓഗസ്റ്റില്‍ 4.14 ദിര്‍ഹമായിരുന്നു. ഇന്ധന വില കുത്തനെ കൂടിയ ശേഷം ഇത് തുടര്‍ച്ചയായ രണ്ടാമത്തെ മാസമാണ് വില കുറയുന്നത്.

info

.നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും

Comments (0)

Leave a Reply

Your email address will not be published.