mahzooz raffle draw
Posted By Editor Posted On

mahzooz raffle draw: മഹ്‌സൂസ് നറുക്കെടുപ്പില്‍ പങ്കെടുത്തത് ടിപ്പ് കിട്ടിയ പണം കൂട്ടിവെച്ച്; സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കപ്പെട്ട സന്തോഷത്തില്‍ ഇന്ത്യന്‍ പ്രവാസി

 നാട്ടിലേക്ക് വിളിക്കാൻ യുഎഇയിൽ അനുവദനീയമായ ഏഴ് ആപ്പുകൾ ഇവയൊക്കെയാണ് ദുബായ്: മഹ്‌സൂസ് 91-ാമത് നറുക്കെടുപ്പിലൂടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കപ്പെട്ട സന്തോഷത്തിലാണ് ഇന്ത്യന്‍ പ്രവാസികള്‍ അടക്കം മൂന്നുപേര്‍(mahzooz raffle draw). ഇത്തവണ 10,000,000 ദിര്‍ഹത്തിന്റെ ഒന്നാം സമ്മാനത്തിന് ഈയാഴ്ച അവകാശികളുണ്ടായിരുന്നില്ല. രണ്ടാം സമ്മാനമായ 1,000,000 ദിര്‍ഹം 73 ഭാഗ്യവാന്മാര്‍ പങ്കിട്ടെടുത്തു. ഇവര്‍ ഓരോരുത്തരും 13,698 ദിര്‍ഹം വീതമാണ് സ്വന്തമാക്കിയത്. എല്ലാ ആഴ്ചയിലെയും പോലെ മൂന്ന് വിജയികള്‍ റാഫിള്‍ ഡ്രോയിലൂടെ ആകെ 300,000 ദിര്‍ഹം നേടി. ഇന്ത്യക്കാരായ ഖാദര്‍, അഷിത്ത് എന്നിവരും നൈജീരിയക്കാരനായ അബ്‌നറുമാണ് പ്രതിവാര റാഫിള്‍ ഡ്രോയില്‍ 100,000 ദിര്‍ഹം വീതം നേടിയത്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/DiZTwvtyzhr4PtEGcMKxHO
28 വയസുകാരനായ ഖാദര്‍ ഏഴ് വര്‍ഷമായി അബുദാബിയില്‍ ജോലി ചെയ്യുകയാണ്. ആറ് മാസം പ്രായമുള്ള കുട്ടിയുടെ പിതാവ് കൂടിയായ ഖാദറിന്, സ്വന്തം അമ്മാവനാണ് മഹ്‌സൂസിനെ പരിചയപ്പെടുത്തിയത്. തുടര്‍ന്ന് 2021 മാര്‍ച്ച് മുതല്‍ സ്ഥിരമായി മഹ്‌സൂസുകളില്‍ പങ്കെടുത്തുവരുന്നു. ജോലിയ്ക്കിടയില്‍ ലഭിക്കുന്ന ടിപ്പുകളില്‍ നിന്നാണ് മഹ്‌സൂസ് ടിക്കറ്റുകള്‍ വാങ്ങാനുള്ള പണം കണ്ടെത്തിയിരുന്നത്. ശനിയാഴ്ച ഒരു സുഹൃത്ത് വിളിച്ചറിയിക്കുന്നത് വരെയും വിജയിയായ വിവരം അദ്ദേഹം അറിഞ്ഞിരുന്നതുമില്ല.
സമ്മാനം നേടിയ വിവരം അറിഞ്ഞപ്പോള്‍ ഏറെ ആഹ്ലാദിച്ച ഖാദര്‍ ആ നിമിഷത്തെ സന്തോഷം പങ്കുവെച്ചത് ഇങ്ങനെ. ‘ഞാന്‍ ഒരുപാട് സന്തോഷിച്ചു. ഒടുവില്‍ ജീവിതം എന്നെ നോക്കി പുഞ്ചിരിച്ചുവെന്ന് എനിക്ക് ബോധ്യപ്പെട്ടു. ശമ്പളത്തില്‍ നിന്നോ അല്ലെങ്കില്‍ ജോലിയ്ക്കിടയില്‍ ലഭിക്കുന്ന ടിപ്പുകളില്‍ നിന്നോ അല്‍പം പണം മാറ്റിവെയ്ക്കാന്‍ സാധിക്കുമ്പോഴൊക്കെ ഞാന്‍ മഹ്‌സൂസ് ടിക്കറ്റെടുക്കുമായിരുന്നു. അതിലൂടെ ജീവിതത്തിലെ എന്റെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കപ്പെടുമെന്ന് ഞാന്‍ പ്രതീക്ഷിച്ചു. അത് യാഥാര്‍ത്ഥ്യമായെന്ന് എനിക്ക് ഇപ്പോള്‍ ഉറപ്പിച്ച് പറയാനാവും’. തന്റെ സാമ്പത്തിക ബാധ്യതകള്‍ തീര്‍ക്കാനും യുഎഇയില്‍ ചില നിക്ഷേപങ്ങള്‍ നടത്താനും പണം ഉപയോഗിക്കാനാണ് അദ്ദേഹത്തിന്റെ തീരുമാനം.

ഇന്ത്യക്കാരനായ അഷിത് ആയിരുന്നു 91-ാമത് മഹ്‌സൂസ് റാഫിള്‍ ഡ്രോയില്‍ വിജയം നേടിയ രണ്ടാമത്തെയാള്‍. എഞ്ചിനീയറായ ഈ 30 വയസുകാരന്‍ ഒന്‍പത് വര്‍ഷമായി യുഎഇയില്‍ താമസിക്കുകയാണ്. ഒരു സഹപ്രവര്‍ത്തകന്‍ വഴി മഹ്‌സൂസിനെക്കുറിച്ച് അറിഞ്ഞ അദ്ദേഹം 2021 ഏപ്രില്‍ മാസം മുതല്‍ നറുക്കെടുപ്പില്‍ പങ്കെടുക്കുകയാണ്. ‘യുഎഇ എനിക്ക് ഇതിനോടകം തന്നെ ഒരുപാട് നല്‍കി. ഇപ്പോള്‍ ലഭിക്കുന്ന പണം ഉപയോഗിച്ച് ഈ രാജ്യത്തിലെ ചില നിക്ഷേപ സാധ്യ തകള്‍ ഉപയോഗപ്പെടുത്താനാണ് ഞാന്‍ പദ്ധതിയിടുന്നത്’ – അഷിത്ത് പറഞ്ഞു.വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/DiZTwvtyzhr4PtEGcMKxHO
32 വയസുകാരനായ നൈജീരിയന്‍ സ്വദേശി അബ്‌നറാണ് സമ്മാനം നേടിയ മറ്റൊരാള്‍. വെറും മൂന്ന് മാസം മുമ്പാണ് അദ്ദേഹം നറുക്കെടുപ്പില്‍ പങ്കെടുക്കാന്‍ തുടങ്ങിയത്. ഷോയോടുള്ള ഇഷ്ടം കാരണം എല്ലാ ആഴ്ചയും മഹ്‌സൂസ് നറുക്കെടുപ്പ് തത്സമയം കാണുമായിരുന്ന അദ്ദേഹം, ഇക്കുറി വിജയികളുടെ കൂട്ടത്തില്‍ സ്വന്തം പേര് സ്‌ക്രീനില്‍ എഴുതിക്കാണിച്ചപ്പോള്‍ അമ്പരന്നു.
സ്വന്തം നാടായ നൈജീരിയയിലെ ഒരു അനാഥാലയത്തിന് സമ്മാനത്തുകയില്‍ ഒരു ഭാഗം സംഭാവന ചെയ്യാന്‍ ഉദ്ദേശിക്കുന്ന അബ്‌നര്‍ പറയുന്നത് ഇങ്ങനെ – ‘ഈ അപ്രതീക്ഷിത സമ്മാനം എന്റെ ജീവിതത്തിലും മറ്റൊരുപാട് പേരുടെ ജീവിതങ്ങളിലും നല്ല മാറ്റം കൊണ്ടുവരും. വളരെ വലിയൊരു സമ്മാനമാണ് മഹ്‌സൂസ് എനിക്കായി ഒരുക്കിയത്. ഈ അവസരത്തില്‍ മറ്റുള്ളവര്‍ക്ക് കൂടി ആ അനുഗ്രഹം പങ്കിടാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്.’

info

.നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും

Comments (0)

Leave a Reply

Your email address will not be published.