emirate transport
Posted By Editor Posted On

emirate transport: ഇന്ത്യയില്‍ നിന്ന് ഒറ്റയടിക്ക് 1400 ബസുകള്‍ വാങ്ങി യുഎഇ; 400 കോടിയുടെ ഇടപാട്

 നാട്ടിലേക്ക് വിളിക്കാൻ യുഎഇയിൽ അനുവദനീയമായ ഏഴ് ആപ്പുകൾ ഇവയൊക്കെയാണ് ദുബായ്: ഇന്ത്യയില്‍ നിന്ന് ഒറ്റയടിക്ക് 1400 ബസുകള്‍ വാങ്ങി യുഎഇ (emirate transport). ഇന്ത്യന്‍ വാഹന നിര്‍മാതാക്കളായ അശോക് ലെയ്ലന്‍ഡില്‍ നിന്നാണ് യുഎഇ വാഹന വിപണിയിലേക്ക് പുതിയ ബസുകള്‍ വാങ്ങിയത്. യുഎഇയിലെ സ്‌കൂള്‍ ട്രാന്‍സ്‌പോര്‍ട് സൊലൂഷന്‍സും എമിറേറ്റ്‌സ് ട്രാന്‍സ്‌പോര്‍ട്ടുമാണ് ബസുകള്‍ വാങ്ങിയത്. ഒരു ബസിന് 2 ലക്ഷം ദിര്‍ഹമാണ് വില (43.30 ലക്ഷം രൂപ). മൊത്തം 400 കോടി രൂപയുടെ ഇടപാടാണ് നടന്നത്. മുഴുവന്‍ ബസുകളും സ്‌കൂള്‍ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കും. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/DiZTwvtyzhr4PtEGcMKxHO
യുഎഇ ബസ് വിപണിയിലെ 70% അശോക് ലെയ്ലന്‍ഡിനാണ്. ഇന്ത്യന്‍ വിപണിയില്‍ 30 ശതമാനവും. റാസല്‍ഖൈമയിലെ പ്ലാന്റില്‍ വര്‍ഷം 5000 വാഹനങ്ങളാണ് നിര്‍മിക്കുന്നത്. നിര്‍മാണ യൂണിറ്റ് അതിന്റെ പരമാവധി ഉല്‍പാദനത്തില്‍ എത്തി. പുതിയ യൂണിറ്റ് തുടങ്ങുന്നതിന്റെ നടപടികള്‍ പുരോഗമിക്കുകയാണ്.
റാസല്‍ഖൈമയില്‍ അശോക് ലെയ്ലന്‍ഡിന്റെ നിര്‍മാണ യൂണിറ്റിലാണ് മുഴുവന്‍ ബസുകളും നിര്‍മിച്ചത്. നിര്‍മാണത്തിന് ആവശ്യമായ വസ്തുക്കളുടെ 55 ശതമാനവും യുഎഇയില്‍ നിന്നു തന്നെ വാങ്ങിയതാണ്, ബാക്കി മാത്രമാണ് ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്തതെന്ന് എക്‌സിക്യൂട്ടിവ് ചെയര്‍മാന്‍ ധീരജ് ഹിന്ദുജ പറഞ്ഞു. ഇന്ത്യയിലും യുകെയിലും വിപണിയിലിറക്കിയ ഇലക്ട്രിക് ബസുകള്‍ വൈകാതെ ഗള്‍ഫ് രാജ്യങ്ങളിലും അവതരിപ്പിക്കും.
ഇലക്ട്രിക് ബസുകളുടെ ചെറുപതിപ്പ് സ്വിച്ച് എന്ന പേരില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ പരീക്ഷണ ഓട്ടം നടത്തുകയാണ്. ഗള്‍ഫിലെ ഉയര്‍ന്ന താപനിലയെ പ്രതിരോധിക്കാന്‍ കഴിയുന്ന ബാറ്ററികള്‍ നിര്‍മിക്കുന്നതാണ് വെല്ലുവിളി. ബാറ്ററികള്‍ക്ക് ചൂടിനെ പ്രതിരോധിക്കാന്‍ ശേഷി കൈവരിക്കുന്നതോടെ ഗള്‍ഫ് രാജ്യങ്ങളിലും ഇലക്ട്രിക് ബസുകള്‍ നിരത്തിലിറക്കുമെന്നും അദ്ദേഹം പറഞ്ഞു.

info

.നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും

Comments (0)

Leave a Reply

Your email address will not be published.