dyson dubai duty free
Posted By Editor Posted On

dyson dubai duty free: ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പ്: പ്രവാസിക്ക് ഭാഗ്യമെത്തിയത് കേരളത്തില്‍ നിന്ന് ദുബായിലേക്കുള്ള യാത്രക്കിടെ

 നാട്ടിലേക്ക് വിളിക്കാൻ യുഎഇയിൽ അനുവദനീയമായ ഏഴ് ആപ്പുകൾ ഇവയൊക്കെയാണ് ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യണയര്‍ നറുക്കെടുപ്പില്‍ (dyson dubai duty free) ഏറ്റവും പുതിയ ഒരു മില്യണ്‍ ഡോളര്‍ വിജയിയായി ദുബായില്‍ താമസിക്കുന്ന ഇന്ത്യന്‍ പൗരനെ പ്രഖ്യാപിച്ചു. ദുബായ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെ കോണ്‍കോര്‍സ് ബിയില്‍ ബുധനാഴ്ചയാണ് നറുക്കെടുപ്പ് നടന്നത്. 48 കാരനായ കോശി വര്‍ഗീസാണ് ആ ഭാഗ്യശാലി. ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് കൊച്ചിയില്‍ നിന്ന് ദുബായിലേക്ക് പറന്നപ്പോള്‍ വാങ്ങിയ ടിക്കറ്റ് നമ്പര്‍ 0844 ലൂടെയാണ് കോശി 1 മില്യണ്‍ ഡോളര്‍ നേടിയത്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/DiZTwvtyzhr4PtEGcMKxHO
ദുബായ് ഡ്യൂട്ടി ഫ്രീയുടെ പ്രമോഷനില്‍ സ്ഥിരമായി പങ്കെടുക്കുന്ന വര്‍ഗീസിന് തന്റെ ഭാഗ്യം വിശ്വസിക്കാനായില്ല, ”കുറച്ച് വര്‍ഷങ്ങളായി ഞാന്‍ എന്റെ ഭാഗ്യം പരീക്ഷിക്കുന്നു, ഒടുവില്‍ വിജയിച്ചതില്‍ സന്തോഷമുണ്ട്. ഇത് സാധ്യമാക്കിയ ദുബായ് ഡ്യൂട്ടി ഫ്രീ ടീമിനെ നേരിട്ട് കാണാന്‍ ഞാന്‍ കാത്തിരിക്കുകയാണ്” അദ്ദേഹം പറഞ്ഞു.
1999-ല്‍ മില്ലേനിയം മില്യണയര്‍ പ്രമോഷന്‍ ആരംഭിച്ചതിന് ശേഷം 1 മില്യണ്‍ ഡോളര്‍ നേടുന്ന 195-ാമത്തെ ഇന്ത്യന്‍ പൗരനാണ് വര്‍ഗീസ്. ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യണയര്‍ ടിക്കറ്റ് വാങ്ങുന്നവരില്‍ ഏറ്റവും കൂടുതല്‍ ഇന്ത്യന്‍ പൗരന്മാരാണ്. മില്ലേനിയം മില്യണയറിന് പിന്നാലെ നാല് ആഡംബര വാഹനങ്ങള്‍ക്കായുള്ള സര്‍പ്രൈസ് നറുക്കെടുപ്പും നടത്തി.
ദുബായ് ആസ്ഥാനമായുള്ള 52 കാരനായ ഡച്ച് പൗരന്‍ സലാ അല്‍ അലി BMW X6 M50i (ആര്‍ട്ടിക് ഗ്രേ ബ്രില്ല്യന്റ് ഇഫക്റ്റ്) സ്വന്തമാക്കി. സൗദി അറേബ്യയിലെ ജിദ്ദയില്‍ താമസിക്കുന്ന കനേഡിയന്‍ പൗരനായ യൂസഫ് എല്‍ അബ്ബാസ് മെഴ്സിഡസ് ബെന്‍സ് എഎംജി ജിടി 43 (ഡയമണ്ട് വൈറ്റ്) കരസ്ഥമാക്കി. ദുബായില്‍ താമസിക്കുന്ന ഇന്ത്യന്‍ പൗരനായ അര്‍ജുന്‍ സിംഗ് ബിഎംഡബ്ല്യു ആര്‍ ഒമ്പത് ടി പ്യുവര്‍ (ഗ്രാനൈറ്റ് ഗ്രേ) മോട്ടോര്‍ബൈക്ക് നേടി. അവസാനമായി, കുവൈറ്റില്‍ നിന്നുള്ള കനേഡിയന്‍ പൗരനായ എറിക് ആംസ്‌ട്രോംഗ് ഹാര്‍ലി-ഡേവിഡ്സണ്‍ സ്പോര്‍ട്സ്റ്റര്‍ എസ് (വിവിഡ് ബ്ലാക്ക്) മോട്ടോര്‍ബൈക്ക് സ്വന്തമാക്കി.

info

.നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും

Comments (0)

Leave a Reply

Your email address will not be published.