dubai expo city
Posted By Editor Posted On

dubai expo city: ദുബായ് എക്‌സ്‌പോ സിറ്റി സന്ദര്‍ശകര്‍ക്കായി ഇന്നുമുതല്‍ വാതില്‍ തുറക്കുന്നു

 നാട്ടിലേക്ക് വിളിക്കാൻ യുഎഇയിൽ അനുവദനീയമായ ഏഴ് ആപ്പുകൾ ഇവയൊക്കെയാണ് ദുബായ്: ദുബായ് എക്‌സ്‌പോ സിറ്റി സന്ദര്‍ശകര്‍ക്കായി ഇന്നുമുതല്‍ വാതില്‍ തുറക്കുന്നു(dubai expo city). എക്‌സ്‌പോ 2020 ദുബായുടെ കാഴ്ചകളിലേക്ക് വീണ്ടും സന്ദര്‍ശകര്‍ക്ക് പ്രവേശനം ലഭിക്കുന്നതാണ്. എക്‌സ്‌പോ സിറ്റി ദുബായ് സമ്പൂര്‍ണമായി ഒക്ടോബര്‍ ഒന്നുമുതല്‍ തുറക്കുന്നതിന് മുന്നോടിയായാണ് ഭാഗികമായി പ്രവര്‍ത്തനമാരംഭിക്കുന്നത്. എക്‌സ്‌പോ സിറ്റി ദുബായുടെ സുപ്രധാന പവലിയനുകളായ മൊബിലിറ്റി (അലിഫ്)യിലും സസ്റ്റയ്‌നബിലിറ്റി(ടെറ)യിലും നഗരത്തിന്റെ സമ്പൂര്‍ണകാഴ്ച സമ്മാനിക്കുന്ന നിരീക്ഷണഗോപുരമായ ‘ഗാര്‍ഡന്‍ ഇന്‍ ദ സ്‌കൈ’യിലുമാണ് പ്രവേശനം സാധ്യമാകുക. വിശ്വമേളക്കുവേണ്ടി ഒരുക്കിയ സംവിധാനങ്ങളുടെ 80 ശതമാനവും നിലനിര്‍ത്തിയാണ് എക്‌സ്‌പോ സിറ്റി സന്ദര്‍ശകര്‍ക്കായി വീണ്ടും തുറക്കാന്‍ ഒരുങ്ങുന്നത്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/DiZTwvtyzhr4PtEGcMKxHO
പവലിയനുകളിലേക്ക് പ്രവേശനത്തിന് ടിക്കറ്റിന് ഒരാള്‍ക്ക് 50 ദിര്‍ഹമാണ് നിരക്ക്. വെബ്‌സൈറ്റിലും എക്‌സ്‌പോ സിറ്റിയിലെ നാല് ബോക്സ് ഓഫിസുകളിലും ടിക്കറ്റുകള്‍ ലഭ്യമാണ്. 12ല്‍ കുറഞ്ഞ പ്രായമുള്ള കുട്ടികള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും ഇവിടങ്ങളില്‍ സൗജന്യമാണ്. സന്ദര്‍ശകരെ എക്‌സ്‌പോ സിറ്റിയുടെ മുഴുവന്‍ കാഴ്ചകളും കാണിക്കുന്ന കറങ്ങുന്ന നിരീക്ഷണഗോപുരമായ ‘ഗാര്‍ഡന്‍ ഇന്‍ ദ സ്‌കൈ’ പ്രവേശനത്തിന് 30 ദിര്‍ഹമാണ് നിരക്ക്. അഞ്ചു വയസ്സില്‍ കുറഞ്ഞ കുട്ടികള്‍ക്കും ഭിന്നശേഷിക്കാര്‍ക്കുമാണ് ഇവിടെ സൗജന്യം.
എന്നാല്‍, നഗരിയിലേക്ക് പ്രവേശനത്തിന് ടിക്കറ്റുണ്ടായിരിക്കില്ല.പവലിയനുകള്‍ രാവിലെ 10 മുതല്‍ ആറുവരെയും നിരീക്ഷണഗോപുരം വൈകീട്ട് മൂന്നു മുതല്‍ ആറുവരെയുമാണ് പ്രവര്‍ത്തിക്കുക. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ആരംഭിച്ച് ഈ വര്‍ഷം മാര്‍ച്ച് വരെ നീണ്ട ആറുമാസത്തെ എക്‌സ്‌പോ അനുഭവങ്ങള്‍ ഒരിക്കല്‍കൂടി ആസ്വദിക്കാനുള്ള സൗകര്യമാണ് ഇതിലൂടെ ഒരുങ്ങുന്നത്.

info

.നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും

Comments (0)

Leave a Reply

Your email address will not be published.