dubai airport pods
Posted By Editor111 Posted On

dubai airport pods ദുബായ് വിമാനത്താവളത്തിൽ യാത്രക്കാർക്ക് വിശാലമായി കിടന്നുറങ്ങാൻ സൗകര്യം ഒരുക്കി അധികൃതർ

 നാട്ടിലേക്ക് വിളിക്കാൻ യുഎഇയിൽ അനുവദനീയമായ ഏഴ് ആപ്പുകൾ ഇവയൊക്കെയാണ് ദുബായ് : യാത്രക്കാർക്കായി വലിയ സ്ലീപ്പ് പോഡ് dubai airport pods ഒരുക്കി ദുബായ് ഇന്റർനാഷണൽ എയർപോർട്ട്.ഏകദേശം 600 ചതുരശ്ര മീറ്റർ വിസ്തീർണ്ണവും 46 പേർക്ക് താമസിക്കാനുള്ള ശേഷിയുമുള്ള ദുബായ് ഇന്റർനാഷണൽ എയർപോർട്ടിലാണ് ഏറ്റവും വലിയ സ്ലീപ്പ് ലോഞ്ച് ഒരുക്കിയിരിക്കുന്നത്. ഇതോടെ സഞ്ചാരികൾക്ക് യാത്രാവേളയിൽ ഉറങ്ങാനും വിശ്രമിക്കാനും കൂടുതൽ സൗകര്യമാണ് ലഭിച്ചിരിക്കുന്നത്.’സ്ലീപ്പ് ‘എൻ ഫ്ലൈ’ എന്ന് വിളിക്കപ്പെടുന്ന ഈ പുതിയ സൗകര്യം ടെർമിനൽ 3-ൽ കഴിഞ്ഞ മാസം ആരംഭിച്ചു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/DiZTwvtyzhr4PtEGcMKxHO ഡബിൾ, ബങ്ക്, ഫാമിലി ക്യാബിനുകൾ, ഫ്ലെക്സി സ്യൂട്ട് പോഡുകൾ, പവർ നാപ് പോഡുകൾ തുടങ്ങിയ സൗകര്യങ്ങൾ ഇതിൽ ഉൾപ്പെടുന്നു.യാത്രക്കാർക്ക് അവരുടെ ഫ്ലൈറ്റിന് മുമ്പായി വിശ്രമിക്കാനോ ജോലികൾ ചെയ്തു തീർക്കാനോ ഓൺലൈൻ മീറ്റിങ്ങുകളിൽ പങ്കെടുക്കാനോ സാധിക്കുന്ന ബിസിനസ്സ് പോഡുകളും ലോഞ്ച് ലൈറ്റ് സീറ്റുകളും നൽകുന്നു.

ടെർമിനൽ 3-ലെ കോൺ‌കോഴ്‌സ് എയിൽ ആദ്യത്തെ സ്ലീപ്പ് ലോഞ്ച് തുറന്നു.കോൺകോർസ് C-ൽ, കോൺകോർസ് D-യിലെ ടെർമിനൽ 1-ൽ മൂന്ന് ലോഞ്ചുകൾ കൂടിയുണ്ട്.ഡി എക്സ് ബി യിലെ പുതിയ ഫ്ലാഗ്ഷിപ്പ് ലോഞ്ചാണ് കോൺകോർസ് B.ടെർമിനൽ 3-ലെ കോൺകോഴ്‌സ് എ, സി എന്നിവിടങ്ങളിലെ ലോഞ്ചുകളിൽ യഥാക്രമം 34 പേർക്കും 22 പേർക്കും ഉറങ്ങാം. കോൺകോഴ്സ് ഡിയിലെ ടെർമിനൽ 1-ൽ 19 പേർക്ക് ഉറങ്ങാൻ കഴിയും.

ദുബായിലെ നാല് ലോഞ്ചുകൾക്ക് പുറമെ എയർപോർട്ട് ഡൈമൻഷൻസ് ഖത്തറിലെ ദോഹ ഹമദ് ഇന്റർനാഷണൽ എയർപോർട്ടിൽ സ്ലീപ്പ് പോഡ് ലോഞ്ചും പ്രവർത്തിക്കുന്നുണ്ട്.

INFO

Comments (0)

Leave a Reply

Your email address will not be published.